ലോകമെമ്പാടും നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ ആളുകളും ഗവേഷണങ്ങള്‍ നടത്തിയ ആളുകളുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രം കണ്ടുപിടിക്കാന്‍ പറ്റുന്ന ചില ഉപകരണങ്ങള്‍ പരിചയപ്പെട്ട ാലോ. നോര്‍ത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രം നിര്‍മ്മിക്കാന്‍ പറ്റുന്ന കണ്ടുപിടിത്തമാണ് പരിചയപ്പെടുത്തുന്നത്. ഇത് വളരെ രസകരമാണ്. ചൂട് കാലങ്ങളില്‍ ആള്ക്കാര് ഉപയോഗിക്കുന്നതാണ് കൂളറുകള്‍. എസിയും കൂളറുകളും ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. ഇതുപോലെ വളരെ പൈസ ചിലവില്ലാതെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു കൂളറിനെ പരിചയപ്പെടാം. ഇതിന് ആവശ്യമായത് ഒരു വലിയ പ്ലാസ്റ്റിക് ബക്കറ്റ് , അല്പം വെള്ളം ,ഒരു ഫാന്‍, ഇത്രയും ഉണ്ടെങ്കില്‍ കൂളര്‍ റെഡിയാണ്. ഈ രസകരമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. മുഴുവനായി കാണുക. ഇന്ത്യയില്‍ മാത്രം നിര്‍മ്മിച്ച ഒരു സ്വിച്ച് ബോര്‍ഡിനെ കുറിച്ചാണ് അടുത്തതായി പറയുന്നത്. ഉപയോഗിച്ച് തീര്‍ത്ത ഒരു ബോട്ടില്‍ കൊണ്ടാണ് ഈ സ്വിച്ച് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. നമ്മള് വീടുകള്‍ പണിയുമ്പോള്‍ വില കൊടുത്തു വാങ്ങുന്ന സ്വിച്ച് ബോര്‍ഡുകളുടെ സമാന രൂപത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് യുവാക്കള്‍. സ്വന്തമായി ഒരു ജീപ്പ് വാങ്ങണമെന്ന് ഒക്കെ എല്ലാവര്ക്കും ആഗ്രഹം കാണും, പക്ഷേ അതിന് വലിയ കൊടുക്കേണ്ടിവരും. ഇത്തരത്തില്‍ ഒരു ബൈക്ക് കൊണ്ട് ഒരു ജീപ്പ് നിര്‍മ്മിച്ചാല്‍ എങ്ങനെ ഇരിക്കും. ഒറ്റനോട്ടത്തില്‍ ജീപ്പ് ആണെന്ന് തോന്നും പക്ഷേ ബൈക്ക് ആണ് സംഭവം എന്ന് അവസാനം തിരിച്ചറിയുകയും ചെയ്യും. ഇത് നടന്നിരിക്കുന്നത് ഉത്തരേന്ത്യയിലാണ്. ഇതുപോലെ തന്നെ നിങ്ങള്‍ക്ക് വളരെ ചിലവില്ലാതെ ഒരു ബോട്ട് കൂടി നിര്‍മിക്കാം അതിനു വേണ്ടത് അല്പം മരകഷണങ്ങളും കുറച്ചു പ്ലാസ്റിക് ബോട്ടിലും ഒരു കസേരയും മാത്രമാണ്. ഇത് വളരെ രസകരമായാണ് ഇയാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവരങ്ങള്‍ അറിയണമെങ്കില്‍ താഴെ കാണുന്ന വീഡിയോ കൂടെ നിങ്ങള്‍ കണ്ടു നോക്കുക.
പണ്ടുകാലങ്ങളില്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചിരുന്നവയാണ് കാളവണ്ടികള്‍. കാളയുടെ പുറകിലായി ചക്രങ്ങള്‍ ഘടിപ്പിച്ചു കൊണ്ട് കാളവണ്ടികള്‍ നിര്‍മ്മിച്ച് യാത്രകള്‍ ചെയ്ത നിരവധി ആളുകള്‍ ഉണ്ടായിരുന്നു, ഇത്തരത്തിലൊന്ന് ഉത്തരേന്ത്യയിലും നിര്‍മ്മിച്ചിരിക്കുകയാണ്. വ്യത്യസ്തമായ ഒരു കാളവണ്ടി നിങ്ങള്‍ക്കുമുന്നില്‍ പരിചയപ്പെടുത്തിയാണ് യുവാവ് റോഡിലൂടെ ഓടിക്കുന്നത്. ഈ കാളയുടെ പിറകില്‍ വച്ചിരിക്കുന്നത് ഒരു ലോറിയുടെ മുന്‍ഭാഗമാണ്. പൊട്ടിപ്പൊളിഞ്ഞ ഒരു ലോറിയുടെ മുന്‍വശം ആണ് ഈ കാളവണ്ടിയുടെ പിന്നില്‍ ഘടിപ്പിച്ചിരുന്നത്. ഇത് കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരി വരുമെങ്കിലും ഉണ്ടാക്കിയ ആളെ സമ്മതിച്ചേ മതിയാവൂ.
കറികള്‍ രുചികരമാക്കാന്‍ മസാലക്കൂട്ടുകള്‍ കൃത്യമായി ഉപയോഗിക്കണം. ഇത്തരം മസാലക്കൂട്ടുകള്‍ നമുക്ക് വിപണികളില്‍ പാക്കറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ ചിലരൊക്കെ ഇത് വീട്ടിലും ഉണ്ടാക്കുന്നുണ്ട്. അത്തരത്തില്‍ മസാലക്കൂട്ടുകള്‍ ഒരു പ്രത്യേക യന്ത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു യുവാവിനെ പരിചയപ്പെടാം. സൈക്കിള്‍ പോലെ കാലുകള്‍ കൊണ്ട് കറക്കിയാണ് ഈ യന്ത്രം പ്രവര്‍ത്തിക്കുന്നത്. ഇതൊന്നു വേണമെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതേ ഉള്ളൂ.
യുവാക്കളുടെ പ്രിയപ്പെട്ട വണ്ടിയാണ് ബുള്ളറ്റുകള്‍. പ്രണയിനിയെ പുറകിലിരുത്തി ബുള്ളറ്റില്‍ ഒരു റൈഡ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ സൈക്കിളുകൊണ്ട് ബുള്ളറ്റ് ഉണ്ടാക്കിയ ഒരാളെ കാണാം. പുറകില്‍ നിന്ന് നോക്കുമ്പോള്‍ ബുള്ളറ്റ് ആണെന്ന് തോന്നും എന്നാല്‍ മുന്നില്‍ വന്ന് നോക്കിയാല്‍ സൈക്കിള്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്യും. തിരക്കേറിയ റോഡിലൂടെ പ്രണയിനിയെ പുറകിലിരുത്തി ഇയാള്‍ സ്പീഡിള് പോകുകയാണ്.