നിങ്ങൾക്കറിയാമോ? ലോകത്തെ തന്നെ അമ്പരപ്പിച്ച ഒരുപാട് ഇന്ത്യൻ സൂത്രപ്പണികളുണ്ട്. ഒരു പക്ഷെ, അവയിൽ ചിലത് നമുക്കറിയാമെങ്കിലും അത് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു കണ്ടുപിടിത്തങ്ങൾ തന്നെയായിരുന്നു. കളിയിൽ ഒരൽപ്പം കാര്യമെന്നൊക്കെ പറയുന്ന പോലെ ചില ചെറിയ കണ്ടുപിടിത്തങ്ങൾ നമ്മുടെ ഈ ലോകത്തെ ആളുകളുടെ ജീവിത രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. ഇന്ത്യക്കാർ എപ്പോഴും പുതിയ കണ്ടു പിടിത്തങ്ങളിൽ പിറകിലാണ് അല്ലെങ്കിൽ അന്യർ രാജ്യക്കാരുടെ കണ്ടു പിടിത്തങ്ങളെ മാത്രം പിന് പറ്റി ജീവിക്കുന്നവരാണ് എന്ന് പറയുന്നവർക്കുള്ള ഒരു മറുപടി തന്നെയാണിത്. ഇങ്ങനെ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ചില ലൈഫ് ഹാക്കിങ്‌സ് എന്തൊക്കെയാണ് എന്ന് നോക്കാം.
ഒരു രസകരമായ സംഭവം നോക്കാം. നിങ്ങളുടെ വീട്ടിൽ ചെറിയ പട്ടിക്കുഞ്ഞുങ്ങൾ ഉണ്ട് എന്ന് വിചാരിക്കുക. അവയ്ക്കു പാല് കൊടുക്കാൻ അവയുടെ അമ്മയില്ല. ആ ഒരു അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യും. എന്നാൽ നിങ്ങളിനി വിഷമിക്കണ്ട. ഒരു ഇന്ത്യൻ സൂത്രപ്പണി കയ്യിലുണ്ട്. എന്താണെന്നല്ലേ? അത്യാവശ്യം നീളമുള്ള ഒരു പെപ്സികുപ്പിയോ മറ്റോ എടുക്കുക. അതിന്റെ സൈഡിൽ മൂന്നിലധികം ബേബി നിപ്പിൾസ് അതിൽ ഘടിപ്പിച്ചു കൊടുക്കുക. ആ കുപ്പിയിൽ ആവശ്യത്തിന് പാൽ നിറച്ചു ഒന്നല്ല ഒന്നിലധികം പട്ടിക്കുഞ്ഞുങ്ങൾക്കു കൊടുക്കാം.
ഇന്നത്തെ കോവിഡ് കാലത്ത് ഒട്ടുമിക്ക ആളുകളും ഓഫീസിലൊന്നും പോകാതെ വീട്ടിലുരുന്ന് ജോലി ചെയ്യുന്ന ഒരാവസ്ഥയാണല്ലോ. വർക്ക് അറ്റ് ഹോം എന്ന് വിളിക്കും. എന്നാൽ ഇപ്പോൾ ഇത് പലർക്കും ഒരു തവേദന ആയി മാറിയിട്ടുണ്ടല്ലേ? വീട്ടിലെ ജോലിയും ഓഫീസിലെ മാനേജരുടെ ചീത്ത വിളിയും എല്ലാം കൂടി ആകുമ്പോൾ നിങ്ങൾക്ക് മടുപ്പ് തോന്നാറില്ലേ? എന്നാൽ ഇനി അതിനെ കുറിച്ച് ആലോചിച്ചു ടെൻഷൻ വേണ്ട. ഒരു മുണ്ട് നന്നായി മുറിക്കിയങ്ങു എടുക്കുക. എന്നിട്ട് പിറകിൽ ഒരു ലാപ്ടോപ്പും വെച്ച് ഹെഡ്സെറ്റും കണക്റ്റ് ചെയ്‌താൽ നിങ്ങൾക്കു മീറ്റിങ്ങും അറ്റൻഡ് ചെയ്യാവുന്നതാണ്. വളരെ രസകരമാണ് തമാശയായും നിങ്ങൾക്ക് തോന്നാം. എന്നാൽ പല ആളുകളും തങ്ങളുടെ കാര്യം സാധിക്കാനും ടെൻഷൻ ഒഴിവാക്കാനും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട്. ഇത് പോലെ നമ്മുടെ ഇന്ത്യക്കാർ മാത്രം ചെയ്യുന്ന ചില ഹാക്കിങ്‌സ് ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.