ഇന്നത്തെ കാലത്തു എല്ലാവർക്കും ഒരുപാട് യാത്രകൾ ചെയ്യാനും വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും ഏറെ ഇഷ്ടമാണ്. കാരണം ആളുകൾ ഇന്ന് കൂടുതലായും മാനസിക ഉല്ലാസത്തിനായി കണ്ടെത്തുന്ന ഒരേ ഒരു വഴി എന്ന് പറയുന്നത് യാത്രകളാണ്. ഇന്നത്തെ യുവാക്കളുടെ ജീവിത രീതിയുടെ നല്ലൊരു ഭാഗം തന്നെ യാത്രകളോടുള്ള അതിയായ പ്രണയമാണ്. ഇന്ന് യുവാക്കൾ എന്നാൽ കുറച്ചധികം വയസായ ആളുകൾ വരെ തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം യാത്രകൾക്ക് തന്നെ മാറ്റി വെക്കാറുണ്ട്. നമ്മളിൽ പലരും നമ്മുട രാജ്യം മുഴുവനും ചുറ്റി കണ്ടവർ ആയിരിക്കും. ചിലപ്പോൾ ചുരുക്കം സ്ഥലങ്ങൾ മാത്രമേ ഇനി കാണാൻ ബാക്കിയുള്ളു എന്നതാണ് വാസ്തവം. എന്നിരുന്നാലും കാണാത്തവരും ചുരുക്കമല്ല എന്ന് തന്നെ പറയാം. കാരണം ഇന്ന് യാത്ര എന്ന് പറയുന്നത് പല ആളുകളെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിരവധി കഥകൾ നമ്മൾ ദൈനം ദിനം ജീവിതത്തിൽ കേൾക്കുന്നുണ്ട്. ഇന്ന് നമ്മളിൽ പല ആളുകൾക്കും ആഗ്രഹം വിദേശ രാജ്യങ്ങൾ സന്ദർശിക്കാനായിരിക്കും. എന്നാൽ എല്ലാവര്ക്കും പണം ഒരു പ്രശ്നമായി മുന്നിലുണ്ടാകും. എന്നാൽ അത് ചിന്തിച്ച് നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വിലക്കിടേണ്ട. ഇന്ത്യൻ റുരൂപയെക്കാൾ അവിടത്തെ പൈസക്ക് മൂല്യം കുറവുള്ള രാജ്യങ്ങളുണ്ട്. അവിടെ നിങ്ങൾക്ക് പോയി അധിയ്ക്ക് പണച്ചെലവ് ഇല്ലാതെ ആസ്വദിക്കാവുന്നതാണ്. ഏതൊക്കെയാണ് ആ രാജ്യങ്ങൾ എന്ന് നോക്കാം.
സിംബാബ്‌വെ. ഇന്ത്യൻ എക്സ്ചേഞ്ചു റേറ്റിന് റേറ്റിന്റെ മാക്സിമം നേട്ടം ലഭിക്കുന്നതിന് സിംബാബ്‌വെ നല്ലൊരു സ്ഥലമാണ് എന്ന് കാര്യം നിങ്ങൾ അരിന്ജരിക്കുക. ഇന്ത്യൻ ഒരു രൂപ എന്ന് പറയുന്നത് അവിടത്തെ 5.8 സിംബാബ്‌വെ ഡോളർ ആണ് എന്നത് നിങ്ങൾക്കറിയാമോ? ഈ സ്ഥലം സന്ദർശിക്കാൻ വിസ ആവശ്യമാണ് എങ്കിലും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള യാത്രകളും ആസ്വാദനങ്ങളും സിംബാബ്‌വെ നിങ്ങൾക്കൊരുക്കിയിട്ടുണ്ട്. മാത്രമല്ല അവിടെ സ്റ്റേ ചെയ്യാൻ അൽപ്പം കാശ് ഉണ്ടെങ്കിലും ആഹാരങ്ങൾക്കും യാത്രകൾക്കും വളരെ ചുരുങ്ങിയ ചെലവ് മാത്രമേയുള്ളു എന്നതാണ് സത്യം.
അടുത്തതായി ശ്രീലങ്ക.നമ്മളിൽ ചിലരെങ്കിലും ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ടാകും. ഇന്ത്യയോട് വളരെ അടുത്ത കിടക്കുന്ന രാജ്യമാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം. ഇന്ത്യൻ രൂപയെക്കാൾ അവിടത്തെ രൂപക്ക് വളരെ മുലായം കുറവാണ്. ആനകളുടെ ഒരു വിഹാര കേന്ദ്രം തന്നെയാണ് ശ്രീലങ്ക എന്ന അരാജ്യം. നമ്മുടെ ഇന്ത്യൻ ഒരു രൂപ എന്ന് പറയുന്നത് അവിടത്തെ 2.08 ശ്രീലങ്കൻ പൈസയാണ്. മാത്രമല്ല ഇവിടെ നിങ്ങളെ വീണ്ടും ആകർഷിക്കുന്ന തരത്തിലുള്ള ബീച്ചുകളും മറ്റുമുണ്ട്, അത് കൊണ്ട് തന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിനനുസരിച്ച് ഈ രാജ്യത്ത് സഞ്ചരിക്കാവുന്നതാണ്.ഇത് പോലെയുള്ള മറ്റു രാജ്യങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.