മരണത്തില്‍നിന്നും തിരിച്ചുവന്ന വ്യക്തികൾ.

പലപ്പോഴും മരണം എന്നുപറയുന്നത് ജീവിതത്തിലെ ഒരു സത്യമാണ്. കുറച്ചുകൂടി സാഹിത്യപരമായി പറയുകയാണെങ്കിൽ മരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഈ ജീവിതം എന്ന് പറയുന്നത് തന്നെ. മരണത്തിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്. പലപ്പോഴും മരണത്തിൻറെ പടിവാതിലോളം ചെന്നിട്ട് അവിടെനിന്നും രക്ഷപ്പെട്ട് വന്നിട്ടുള്ളവർ ഉണ്ട്. അങ്ങനെയുള്ളവർക്ക് അതൊരു പുനർജന്മമാണ്. തീർച്ചയായും മരണത്തിൻറെ അരികെ വരെ ചെന്നിട്ട് തിരികെ വരുന്നത് മറ്റൊരു ജന്മം അല്ലാതെ മറ്റെന്താണ്. അത്തരത്തിലുള്ള ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്.

രസകരവും കൗതുകകരവും ആയ അറിവുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യത്ത് ഉള്ള ഒരാൾ സ്വന്തം മരണം ഒരു പത്രത്തിൽ വാർത്ത കൊടുത്ത് പ്രസിദ്ധീകരിച്ചു. അത് എന്തിനാണെന്ന് ചോദിച്ചാൽ അയാളുടെ മരണം അറിഞ്ഞ് ആരൊക്കെ വരും എന്ന് അറിയുന്നതിനു വേണ്ടിയായിരുന്നു സത്യത്തിൽ അയാൾ ആരൊക്കെയാണ് യഥാർത്ഥത്തിൽ സ്നേഹിച്ചത് എന്ന് അറിയാൻ വേണ്ടി. പത്രത്തിൽ വന്ന വാർത്ത കണ്ടു നിറയെ ബന്ധുക്കളും അയാളുടെ സുഹൃത്തുക്കളും വന്നു. ആരൊക്കെ വന്നു എന്ന് ഇയാൾ മറഞ്ഞിരുന്ന കാണുകയായിരുന്നു.

Man returned from death
Man returned from death

അതിനുശേഷം അവരുടെ അരികിലേക്ക് വന്നു കൊണ്ട് ക്ഷമാപണം നടത്തുകയും ചെയ്തു. ഇയാളുടെ ഈ പ്രവർത്തിയിൽ ദേഷ്യം തോന്നിയ ആരെങ്കിലും ഇയാളെ മർദ്ദിച്ചോ ഇല്ലയോ എന്നത് ഇതുവരെ പുറത്തുവന്ന കാര്യമല്ല പറയാൻ പോകുന്നത്. മറ്റൊരു രസകരമായ സംഭവത്തെപ്പറ്റി ആണ് പറയുന്നത്. ഒരാൾ മരിച്ചു എന്ന് ഡോക്ടർമാരടക്കം വിധിയെഴുതിയത് ആയിരുന്നു. കുറേവർഷങ്ങളായി ഹാർട്ട് അറ്റാക്കിന്റെ പേരിൽ ഇവർ ചികിത്സയിലും ആയിരുന്നു, അതുകൊണ്ട് തന്നെ ഇവർ മരിച്ചതാണ് എന്ന് എല്ലാവരും വിശ്വസിച്ചു. ഡോക്ടർമാർ സമ്മതിക്കുകയും ചെയ്തിരുന്നു.

അതിനുശേഷം ഇവരെ അടക്കം ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചെയ്തതിനുശേഷമാണ് ഇവർ കണ്ണുതുറന്ന് എഴുന്നേറ്റ് വരുന്നത്. ഇത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി. എല്ലാവരും ഇവരെ നോക്കി കരഞ്ഞുകൊണ്ട് വിഷമിച്ചു നിൽക്കുന്നത് കണ്ടു. ആ സമയം ഇവർക്ക് വീണ്ടും ഹാർട്ടറ്റാക്ക് വരികയും, അന്നേരം തന്നെ ഇവർ മരിച്ചുപോവുകയും ചെയ്തു. ഇനി മറ്റൊരു കൗതുകകരമായ കാര്യം എന്താണെന്ന് വെച്ചാൽ മരിച്ചപ്പോൾ ആളുകൾ എല്ലാവരും കൂടി അടക്കം ചെയ്യുന്നതിനുവേണ്ടി ഇയാളെ കൊണ്ടുപോവുകയായിരുന്നു. ആ സമയത്ത് അയാളുടെ ശവപ്പെട്ടി ചുമന്നിരുന്ന ഒരാൾ ഒരു കല്ലിൽ തട്ടി വീണു. അപ്പോഴേക്കും ബാലൻസ് തെറ്റി ശവപ്പെട്ടി താഴെവീണു.

അപ്പോഴിതാ മരിച്ചയാൾ എഴുന്നേറ്റിരിക്കുന്നു. കൂടിനിന്നവർ എല്ലാവരും ഇത് കണ്ട് ഞെട്ടിപ്പോയിരുന്നു. വീണ്ടും അയാൾ ഒരു പത്ത് വർഷത്തോളം ജീവിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഇയാൾക്ക് ഒരു പുനർജന്മം കിട്ടിയ ആ ദിവസം അവിടുത്തെ ആളുകൾ എല്ലാവരും പിന്നീട് ഓർത്ത് ആചരിക്കുവാൻ തുടങ്ങിയത്രേ. രസകരമായ സംഭവം എന്ന് പറയുന്നത് ഒരു കൊച്ചുകുട്ടിയുടെ ആണ്. ഒരു കൊച്ചുകുട്ടിയെ ഒരു നായ കടിച്ചു. ശരീരം മുഴുവൻ അതിൻറെ പേ വിഷം ബാധിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു, മരുന്ന് കൊടുത്തിട്ടും കുട്ടിക്ക് അനക്കം ഇല്ലാതെ ആയപ്പോഴേക്കും നായയുടെ വിഷം ശരീരത്തിൽ ബാധിച്ച കുട്ടി മരിച്ചത് ആയിരിക്കാം എന്ന് ഡോക്ടർമാർ വിധിയെഴുതി. അതിനുവേണ്ടി തീരുമാനമായി.

ശവസംസ്കാരത്തിനു വേണ്ടി കുട്ടിയെ കൊണ്ടു പോകുന്ന സമയത്താണ് കുട്ടിയുടെ കൈ അനങ്ങിയതായി കാണുന്നത്, പിന്നീട് വളരെ പെട്ടെന്ന് തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധമായ ചികിത്സയിൽ കുട്ടി മരിച്ചിട്ട് ഉണ്ടായിരുന്നില്ല എന്നും ആദ്യം കൊടുത്ത മരുന്നിൻറെ ഒരു റിയാക്ഷൻ ആയിരുന്നു എന്നും മരുന്നിനോട് പതുക്കെയാണ് ശരീരം പ്രതികരിച്ചത് എന്നും മനസ്സിലാക്കാൻ സാധിച്ചു. ശരിക്കും ജീവിതത്തിൽ ഭാഗ്യം സിദ്ധിച്ചവർ എന്ന് പറയുന്നത് ഇത്തരം ആളുകൾ അല്ലേ. ഇങ്ങനെ കല്ലറയിൽ നിന്നും ഉയർത്തെഴുന്നേറ്റു ഉള്ള ഒരു 9 ആളുകളെ പറ്റി വിശദമായി ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഏറെ കൗതുകകരമായി അറിവുകൾ മറ്റുള്ളവരുടെ അറിവിലേക്ക് കൂടി എത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്.