നമ്മുടെ ജീവിതത്തിൽ പണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. പക്ഷേ പലപ്പോഴും ജീവിതത്തിൽ പണത്തിന് മാത്രം പ്രാധാന്യം ആയി പോവുകയും ചെയ്യാറുണ്ട്. അപ്പോഴാണ് ബന്ധങ്ങളിൽ ഉലച്ചിൽ തട്ടുന്നത്. തീർച്ചയായും പണത്തിന്റെ പ്രാധാന്യം ജീവിതത്തിൽ അത്യാവശ്യമായ ഒന്നാണ്. പണമില്ലെങ്കിൽ ജീവിക്കുവാൻ സാധിക്കില്ല. ജീവിതത്തിന്റെ പ്രാധാന്യം പണത്തിൽ മാത്രം ഒതുങ്ങി പോകുവാൻ പാടില്ല. പണത്തിനപ്പുറം ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക തന്നെ വേണം. പലരും പണത്തിന് വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നാണ് ബന്ധങ്ങൾ എന്ന് പറയുന്നത്. നമ്മുടെ പ്രിയപ്പെട്ടവർക്കൊപ്പം ഉള്ള നിമിഷങ്ങൾ അത് ഒരിക്കലും തിരിച്ചു കിട്ടുന്നതല്ല. എത്രത്തോളം പണം സമ്പാദിച്ചാലും ഇത്തരം നിമിഷങ്ങൾ നൽകുന്ന സൗന്ദര്യം നമുക്ക് ജീവിതത്തിൽ ലഭിക്കുകയില്ല.
മാത്രമല്ല ജീവിതത്തിൻറെ ഉപാധി പണം അല്ല എന്ന് എല്ലാവരും മനസ്സിലാക്കുകയും വേണം. പലപ്പോഴും കോടികൾ സമ്പാദിക്കുന്ന മനുഷ്യർ പോലും സമാധാനമില്ലാത്ത ജീവിതം ആയിരിക്കും നയിച്ചുകൊണ്ടിരിക്കുന്നത്. പണം കയ്യിൽ ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം, സമാധാനമാണ് ജീവിതത്തിൽ പ്രാധാന്യം എന്നുതന്നെയാണ് വിശ്വസിക്കേണ്ടത്. കോടികൾ നമുക്ക് കയ്യിലുണ്ടെങ്കിൽ മനസ്സമാധാനം ഇല്ലാതെയാണ് ഒരോ രാത്രിയും തള്ളിനീക്കുന്നത് എങ്കിൽ ആ പണം കൊണ്ട് ആർക്കെങ്കിലും പ്രയോജനം ഉണ്ടാകുമോ…? ഇല്ല എന്ന് തന്നെയാണ് പറയാനുള്ളത്. കാരണം ജീവിക്കാൻ പണം അത്യാവശ്യമായി ഒന്നു തന്നെയാണ്. പക്ഷേ പണത്തേക്കാൾ കൂടുതലായി ജീവിതത്തിൽ പ്രാധാന്യം നൽകേണ്ടത് ബന്ധങ്ങൾക്ക് തന്നെയാണ്.
കാരണം ഈ പണം നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തുമെന്ന് അല്ലാതെ നമുക്ക് സ്നേഹബന്ധങ്ങൾ ഉണ്ടാക്കി തരുവാൻ കാരണം ആവില്ല. സ്നേഹബന്ധങ്ങൾക്ക് ശാശ്വതവും ഉണ്ടായിരിക്കില്ല. പണം ഉള്ളപ്പോൾ ഉള്ള സ്നേഹബന്ധങ്ങൾ പണം ഇല്ലാത്തപ്പോൾ നഷ്ടപ്പെട്ട പോകാവുന്നതാണ്. നമ്മൾ എന്താണെന്ന് അറിഞ്ഞ് നമ്മളെ മനസ്സിലാക്കുന്ന സ്നേഹബന്ധങ്ങൾ എന്നും നമുക്കൊപ്പം തന്നെ ഉണ്ടാകും. ഇപ്പോൾ നടത്തിയ ചില പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് പണം കാരണം പല സ്നേഹബന്ധങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. അതായത് പണത്തിനൊപ്പം പോകുന്ന ചില ആളുകൾ കാരണം സ്നേഹബന്ധങ്ങളിൽ ഉലച്ചിൽ വന്നിട്ടുണ്ടെന്നും, അവർ മറ്റ് സ്നേഹബന്ധങ്ങളിലേക്ക് ചേക്കേറി എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഇതിനെല്ലാം ഒരു കാരണമായി പറയുന്നത് പണം സമ്പാദിക്കാനുള്ള ചിലരുടെ ത്വരയാണ്. പലപ്പോഴും പണം സമ്പാദിക്കുന്ന തിരക്കിൽ നമ്മൾ ബന്ധങ്ങൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പല ബന്ധങ്ങളുടെയും വിള്ളലിന്റെ പ്രധാന വില്ലൻ എന്ന് പറയുന്നത് പണമാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. പണം കൂടുതൽ കയ്യിലുണ്ടാകുമ്പോൾ സമൂഹത്തിലുണ്ടാകുന്ന ഉന്നതമായ സ്ഥാനം അല്ലെങ്കിൽ മറ്റുള്ളവർ നൽകുന്ന ബഹുമാനം ഇതൊക്കെയാണ് പണത്തിനു പിന്നാലെ ഓടുവാൻ ഓരോ മനുഷ്യനെയും പ്രേരിപ്പിക്കുന്നത്. എന്ത് കാര്യമാണെങ്കിലും അമിതമായാൽ അത് ആപത്ത് തന്നെയാണ്. അതുപോലെ തന്നെയാണ് പണം. പണം എന്ന് പറയുന്നത് വളരെയധികം അപകടം പിടിച്ച ഒരു വസ്തുവാണ്.
പണത്തിന് വേണ്ടി മനുഷ്യ ബന്ധങ്ങൾക്ക് യാതൊരു മൂല്യവും കൽപ്പിക്കാതെ പലരും ചെയ്തുകൂട്ടുന്ന പല ചെയ്തികളും നമ്മെ അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. എല്ലാ കാര്യങ്ങളുടെയും അളവുകോലായി പണം മാറിക്കഴിഞ്ഞു. പണം കൂടുതൽ കയ്യിലുള്ളത് ആരോ അവനാണ് ഇപ്പോൾ സമൂഹത്തിൽ രാജാവ് എന്നൊരു സ്ഥിതി വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ പണം ഏതുവിധേനയും ഉണ്ടാക്കുവാൻ ആളുകൾ തയ്യാറാവുകയും ചെയ്യുന്നു. മനസാക്ഷി മരവിപ്പിക്കുന്ന ചില കാര്യങ്ങൾ ചെയ്യാൻ പോലും പലരും മടിക്കുന്നില്ല. ബന്ധങ്ങൾക്ക് യാതൊരു മൂല്യവും ഇല്ലാത്ത ഒരു അവസ്ഥ വന്നിരിക്കുകയാണ്. എല്ലാത്തിനും മുകളിൽ പണം ആയിരിക്കുന്നു. പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ സമൂഹത്തിൽ. പണത്തിന് ആളുകൾ നൽകുന്ന പ്രാധാന്യം, പണത്തിനു വേണ്ടി ആരെയും ഉപേക്ഷിക്കുവാനും തയ്യാറുമാണ് പലരും.