നമ്മുടെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പണത്തിന്റെ മൂല്യമെന്ന് പറയുന്നത് കുറച്ചു വ്യത്യാസമുള്ള കാര്യം തന്നെയാണ്. അത് പല കാര്യങ്ങളിലും നമുക്ക് മനസ്സിലാവുകയും ചെയ്യും. അത്തരത്തിൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ചില വ്യത്യാസങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. സാധാരണ ഒരു മാസം അമേരിക്ക പോലെയുള്ള സ്ഥലത്ത് ജീവിച്ചു പോകണമെങ്കിൽ ഏകദേശം നാലുലക്ഷം രൂപയെങ്കിലും കയ്യിൽ ഉണ്ടാവണം. ഒരു ഫ്ലാറ്റിന്റെ വാടകയും ആഹാരവുമെല്ലാം കൂടി ചേർത്താണ് ഈ തുക.
എന്നാൽ നമ്മുടെ ഇന്ത്യയിലാണെങ്കിൽ പതിനായിരം രൂപയുണ്ടെങ്കിൽ സുഖമായി ഒരു മാസം ഒരു സാധാരണ കുടുംബത്തിന് ജീവിച്ചു പോകാൻ സാധിക്കുന്നതാണ്. നമ്മൾ അമേരിക്കയിലേക്ക് ചെല്ലുകയാണെങ്കിൽ അവിടെ നമുക്ക് വയറുനിറച്ച് ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കിൽ ഏകദേശം കയ്യിലൊരു 5000 രൂപയെങ്കിലും ഉണ്ടാവണം. ഇനി നമ്മുടെ നാട്ടിലെ കാര്യമെടുക്കുകയാണെങ്കിൽ ഒരു 200 രൂപയ്ക്ക് നമുക്ക് വയറുനിറച്ച് ഭക്ഷണം കഴിക്കുവാൻ സാധിക്കും. അത്രത്തോളം വ്യത്യാസമുണ്ട്.
എന്നാൽ അമേരിക്കയും ബാംഗ്ലൂരും തമ്മിലുള്ള വ്യത്യാസം നോക്കുകയാണെങ്കിൽ ഏകദേശം വലിയോരു വ്യത്യാസം കാണാൻ സാധിക്കുന്നുണ്ട്. നാല് ലക്ഷം രൂപയ്ക്ക് വിദേശത്ത് ജീവിക്കുന്ന ഒരാൾക്ക് ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് എടുത്ത് താമസിക്കണമെന്നുണ്ടെങ്കിൽ ഏകദേശം 60,000 രൂപയ്ക്ക് സാധ്യമാകുന്നതാണ്. എല്ലാ ചിലവുകളും ഫ്ലാറ്റും എല്ലാംകൂടി ഉൾപ്പെടെ 60,000 രൂപ മാത്രമേ ആവുകയുള്ളൂ. ഇനി ഭക്ഷണത്തിൻറെ കാര്യം നോക്കുകയാണെങ്കിൽ ഉം ഏകദേശം 500 രൂപ മുതൽ വയറുനിറച്ച് ഭക്ഷണം കഴിക്കുവാൻ സാധിക്കും. അത്രയുമോരു വ്യത്യാസം കാണാൻ സാധിക്കുന്നുണ്ട്. ഇനി ഫ്ലാറ്റുകളുടെ മാത്രമോരു കാര്യമെടുക്കുകയാണെങ്കിൽ അമേരിക്കയിലുള്ള ഫ്ലാറ്റുകളുടെ വാടകയെന്ന് പറയുന്നത് ഏകദേശം രണ്ട് ലക്ഷം രൂപയാണ്. മറ്റു സ്ഥലങ്ങളിലേക്ക് വരുമ്പോൾ പ്രത്യേകിച്ച് ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സിറ്റികളിലേക്ക് വരുമ്പോൾ 60,000 വും 65,000 രൂപ ആയിട്ടും മാറുന്നതും നമുക്ക് കാണാൻ സാധിക്കും.
അമേരിക്കയിൽ ജീവിക്കുന്ന ഒരു വ്യക്തി ഇന്ത്യയിലേക്ക് വന്നൊരു സിറ്റിയിൽ ജീവിക്കുകയാണെങ്കിൽ അയാൾക്ക് നൽകുന്നത് വലിയ ലാഭം തന്നെയായിരിക്കും. ജോലിയുടെ കാര്യത്തിലും ഈ വ്യത്യാസം കാണാൻ സാധിക്കുന്നുണ്ട്. പലരാജ്യങ്ങളിലും പണത്തിന്റെ മൂല്യത്തിന് പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകളും കാണുന്നുണ്ട്. ഒരു വികസിത രാജ്യം ആകുമ്പോൾ അവിടെ പണത്തിന്റെ ചിലവും വളരെ കൂടുതലായിരിക്കും. വികസ്വര രാജ്യത്തിന് പണത്തിന്റെ ചിലവ് കുറവുമായിരിക്കും.