ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നതൊരു പ്രപഞ്ചസത്യം തന്നെയാണ്. നമ്മൾ മനുഷ്യരെ പോലെതന്നെ ഭൂമിക്കും ഒരു മരണമുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് അത് വിശ്വസിക്കാൻ സാധിക്കും.? വെറുതെ പറയുന്നതല്ല മനുഷ്യരെ പോലെ തന്നെ നമ്മുടെ ഭൂമിയ്ക്കുമോരു മരണമുണ്ടാകും. ഇപ്പോൾ ഒരുപാട് കോടി വർഷങ്ങളായി നമ്മുടെ ഭൂമിയിങ്ങനെ നിലനിൽക്കുകയാണ്. ഭൂമിയിലെ ഓരോ പ്രതിഭാസങ്ങൾക്കും ഇപ്പോൾ മാറ്റം വരുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ജൂൺ മാസത്തിൽ പെയ്യുന്ന മഴ പെയ്യുന്നത് മറ്റു മാസങ്ങളിലാണ്. അതുപോലെ സാധാരണ പെയ്യുന്ന മഴയുടെ അളവിൽ നിന്നും ഇപ്പോൾ ഒരുപാട് വർദ്ധിച്ചിട്ടുണ്ട്. അതാണല്ലോ പ്രളയത്തിലേക്കൊക്കെ നമ്മളെ കൊണ്ടുചെന്നെത്തിച്ചത്. ഇനിയും വരുന്ന കാലഘട്ടങ്ങളിൽ ഇതിൻറെ അളവ് വർദ്ധിക്കുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. നമ്മുടെ ഭൂമി നശിക്കാൻ തുടങ്ങുകയാണെന്നും ഭൂമിയുടെ അവസാനം ഏതാണ്ട് അടുത്തു കഴിഞ്ഞു എന്നുമൊക്കെയാണ് അറിയാൻ സാധിക്കുന്നത്.
ഇനി മഴ പെയ്യുമ്പോൾ സാധാരണയിലും വലിയ മഴയായിരിക്കും. ഇപ്പോൾ കണ്ട പ്രളയമോന്നും ഒന്നുമായിരിക്കില്ല. അതിലും വലിയ രീതിയിലുള്ള പ്രളയമാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ഭൂമിയിൽ പല തരത്തിലുള്ള ചില വാതകങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇപ്പോൾ നമ്മുടെ ഭൂമിയിലേ കാർബൺഡയോക്സൈഡിന്റെ അളവ് വളരെ കുറവാണ്. എന്നാൽ കുറച്ചു കാലങ്ങൾക്കു ശേഷം കാർബൺ ഡൈ ഓക്സൈഡ് അളവ് വല്ലാതെ വർദ്ധിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ് അളവ് വർധിക്കുമ്പോൾ തന്നെ മനുഷ്യൻ ജീവിച്ചിരിക്കുകയെന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അളവ് വർധിക്കുമ്പോൾ തന്നെ ജീവജാലങ്ങൾക്ക് എല്ലാം ചെറിയതോതിൽ അത് ദോഷം ചെയ്തു തുടങ്ങും. പതുക്കെ ഓരോരുത്തരും മരണത്തിലേക്ക് എത്തുന്നോരു അവസ്ഥ വരും. അത് കഴിയുമ്പോഴേക്കും നമ്മുടെ ഭൂമിയിൽ പുതിയ ചില വാതകങ്ങൾ കൂടി എത്തുകയാണ് ചെയ്യുന്നത്. അതോടെ ഭൂമിയുടെ പതനം ഏകദേശം പൂർണമാകുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
സൂര്യൻറെ അഭാവം കൂടിയെത്തി കഴിയുമ്പോൾ അത് പൂർണ്ണമായും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അങ്ങനെ നമ്മുടെ ഭൂമിയൊരു ഓർമ്മയായി മാറും. ഒരുപക്ഷേ ആദ്യകാലഘട്ടങ്ങളിൽ ഭൂമിക്ക് ഒരു വലിയൊരു ദുരന്തത്തിൻറെ ചരിത്രം പറയാനുണ്ടായിരുന്നു. അതാണല്ലോ ദിനോസറുകൾ ജീവിച്ചിരുന്ന കാലഘട്ടം. അതുപോലെ ചിലപ്പോൾ വീണ്ടും പുതിയൊരു ഭൂമി ഉണ്ടായി വരാനും മതി.