നമ്മുടെ നാടിന്റെ വളർച്ചയെന്ന് പറയുന്നത് കണ്ണടച്ചു തുറക്കുന്നതിനു മുൻപായിരുന്നുവെന്ന് പറയാം. ഏകദേശം തൊണ്ണൂറുകളിൽ ജനിച്ച ആളുകൾക്ക് ഈ കാര്യം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. കാരണം ആ കാലഘട്ടത്തിൽ ജനിച്ചവർ രണ്ടു കാലഘട്ടങ്ങളിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചവരാണെന്ന് പറയാം. അതായത് ഗൃഹാതുരത്വമുണർത്തുന്ന ഒരു ബാല്യകാലം ഇപ്പോഴുമവർക്ക് അവകാശപ്പെടാനുണ്ടാകും. ഗോലി കളിച്ചും അതോടൊപ്പം മണ്ണപ്പം ചുട്ടുമൊക്കെ നടന്നൊരു മനോഹരമായ ബാല്യകാലത്തിൽ കൂടി കടന്നു വന്ന ഇവർ ടെക്നോളജിയുടെ എല്ലാ വശങ്ങളും കണ്ടിട്ടുണ്ടെന്ന് പറയാൻ സാധിക്കും.
അത്തരക്കാരൊക്കെ ഏകദേശം കൗമാര കാലഘട്ടത്തിലായപ്പോൾ ആയിരിക്കും മൊബൈൽ ഫോണുകൾ പ്രചാരത്തിൽ വന്നിട്ടുണ്ടാവുക. ഈ മൊബൈൽ ഫോണുകളുടെ വരവ് ഒരു വല്ലാത്ത അവസ്ഥയായിരുന്നു ആളുകൾക്ക് സമ്മാനിച്ചത്. ഒരു ബട്ടണിനപ്പുറമിരുന്ന് നമ്മുടെ പ്രിയപ്പെട്ടവരോട് സംസാരിക്കാമെന്ന ഒരു ആശയം കൊണ്ടുവന്നപ്പോൾ കൂടുതൽ ആളുകൾക്കുമത് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. ആരും വിശ്വസിച്ചില്ലയെന്നു പറയുന്നതായിരിക്കും സത്യം. ആദ്യമായി മൊബൈൽ ഫോണുകൾ എത്തിയപ്പോൾ അതിലൂടെ ആശയവിനിമയമെന്ന് പറയുന്നത് വളരെ എളുപ്പമാണെന്ന് മനസ്സിലാക്കുകയായിരുന്നു. വീണ്ടും കുറച്ചു കാര്യങ്ങൾ കൂടി കടന്നുപോയപ്പോഴാണ് നമ്മൾ ഇൻറർനെറ്റെന്നൊരു പുതിയൊരു കാലഘട്ടത്തിലേക്ക് വരുന്നത്. ആ കാലത്ത് കമ്പ്യൂട്ടറുകളിൽ മാത്രമായിരുന്നു ഇൻറർനെറ്റ് ഉണ്ടാകുന്നത്.
കുറച്ച് ആളുകൾക്ക് മാത്രമേ ഇൻറർനെറ്റ് ഉപയോഗിക്കുവാനും അറിയുമായിരുന്നുള്ളൂ. വീണ്ടും കുറച്ചു കാലങ്ങൾ കൂടി കടന്നപ്പോഴേക്കും ഇൻറർനെറ്റ് മൊബൈൽ ഫോണിൽ ലഭ്യമാകുമെന്ന് ആപ്പിൾ കമ്പനിയാണ് ആദ്യമായി അറിയിക്കുന്നത്. ആപ്പിളിന് പുറമേ പല കമ്പനികളും സ്മാർട്ട്ഫോണുകളുമായി എത്തി. ഇൻറർനെറ്റ് ഉള്ള മൊബൈൽ ഫോൺ എന്നതായിരുന്നു സ്മാർട്ട്ഫോണുകളുടെ പ്രത്യേകത. പലർക്കും ഇത് ഉപയോഗിക്കുവാൻ പോലും അറിയില്ലായിരുന്നു. എന്നാൽ പിന്നീട് കുറച്ചുകാലം കൂടി മുൻപോട്ടു പോയപ്പോഴാണ് ഫേസ്ബുക്കെന്നൊരു വെബ്സൈറ്റ് പ്രചാരത്തിൽ വരുന്നത്. ആദ്യകാലഘട്ടങ്ങളിൽ വിദേശരാജ്യങ്ങളിലെ ഒരു യൂണിവേഴ്സിറ്റിയിൽ മാത്രം തുടങ്ങിയതായിരുന്നു ഈ വെബ്സൈറ്റ്. അവിടെയുള്ള കുട്ടികൾ പരസ്പരം തങ്ങളുടെ വിവരങ്ങളും ചർച്ചകളും മറ്റും നടത്തുന്നത് ഈ വെബ്സൈറ്റിലൂടെയായിരുന്നു. യൂണിവേഴ്സിറ്റി വെബ്സൈറ്റ് പ്രചാരമേറിയപ്പോഴാണ് ലോകം മുഴുവൻ ഫേസ്ബുക്ക് എന്നൊരു അവസ്ഥയിലേക്ക് കൊണ്ടുവന്നത്.
അധികമാളുകളും അന്ന് ഇതിനോട് അടുത്തിടപഴകിയിരുന്നില്ല എന്നതാണ് സത്യം. കുറച്ചുകാലം കൂടി മുന്നോട്ടു പോയപ്പോൾ ഫേസ്ബുക്ക് എന്നത് നമ്മുടെ ജീവിതത്തിൻറെ ഒരു അനിവാര്യതയായി മാറി.