സ്‌മാർട്ട്‌ഫോണുകളുടെ കടന്നു കയറ്റം അവളുടെ ജീവിതശൈലിയെ തന്നെ ആകെ മാറ്റിമറിച്ചു. ഇന്ന് ആളുകളുമായി സംസാരിക്കാൻ വേണ്ടി നിരവധി ചാറ്റിംഗ് ആപ്പുകൾ ലഭ്യമാണ്. സ്കൂളുകളിലും കോളേജുകളിലും ഒക്കെ പഠിക്കുന്ന ആൺകുട്ടികളിലും പെൺകുട്ടികളിലും ഇത്തരം ചാറ്റിങ്ങുകൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ഇതിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒത്തിരി ചതിക്കുഴികൾ ഉണ്ട്. കാണാമറയത്തിരുന്ന് നമ്മൾ അറിയാതെ തന്നെ നമ്മെ വല വീശി പിടിക്കുന്ന അല്ലെങ്കിൽ ഇത്തരം ആപ്പുകളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം ചാറ്റിങ്ങുകളിലൂടെ ജീവിതം ഇല്ലാതായിപ്പോയ ഒത്തിരി യുവ ജീവനുകളുണ്ട്. ഒരു ‘ഹായ്’ മെസ്സേജിൽ തുടങ്ങിയ ബന്ധം അത് ഒരു പുതിയ ബന്ധം ആരംഭിക്കുകയോ പഴയത് നിലനിർത്തുകയോ ചെയ്യും.പരസ്പരം സംസാരിക്കാനാണ് ചാറ്റിംഗ് കൂടുതലായും ഉപയോഗിക്കുന്നത്. ഓരോരുത്തരുടെയും ചാറ്റിങ് രീതി വ്യത്യസ്തമാണ്. എന്നാൽ നിങ്ങൾക്കറിയാമോ? ചില പെൺകുട്ടികൾ ചാറ്റ് ചെയ്യുമ്പോൾ വളരെ വൈകിയാണ് മറുപടി നൽകുന്നത്. പെൺകുട്ടികളുടെ മറുപടി വൈകുന്നതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങളുണ്ട്. ഇവിടെ പറയാൻ പോകുന്നത് അത്തരം ചില കാര്യങ്ങളെ കുറിച്ചാണ്.
പണ്ടത്തെ പോലെയല്ല ഇന്ന് പെൺകുട്ടികൾ ഒരു പരിധി വരെ തീർത്തും സ്വതന്ത്രരായി മാറിയിട്ടുണ്ട്.അവർ ഫാന്റസി നിറഞ്ഞ ലോകത്തിലല്ല ജീവിക്കുന്നത് എന്ന ബോധം ഒരു പുതിയ ബന്ധം ആരംഭിക്കുമ്പോൾ അവർക്കറിയാം.വ്യാജ അഭിനന്ദനങ്ങളോ നന്മയുടെ മുഖംമൂടിയോ അവർക്ക് ആവശ്യമില്ല. പെൺകുട്ടികൾക്ക് വ്യാജ അഭിനന്ദനങ്ങൾ ഉടനടി തിരിച്ചറിയാനായി സാധിക്കും. നിങ്ങൾ ഇത് പലപ്പോഴും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സന്ദേശങ്ങൾ കാണാതിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തിരിച്ചുള്ള മറുപടി തരാൻ അവർ മടി കാണിക്കും.
ഒരുപക്ഷേ ഒരു നിങ്ങൾ ഒരു പെൺകുട്ടിയെ പുതിയതായാണ് പരിചയപ്പെടുന്നത് എങ്കിൽ പരസ്പരം നമ്പറുകൾ ലഭിച്ചതിന് ശേഷം നിങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങും. പലപ്പോഴും ജിജ്ഞാസ നിമിത്തം നിങ്ങൾ പെൺകുട്ടികളോട് അതിരുവിട്ട ചോദ്യങ്ങൾ ചോദിക്കുന്നു. അതിനാൽ മറുപടി നൽകുന്നതിൽ പെൺകുട്ടികൾ അസ്വസ്ഥരാകുന്നു. പെൺകുട്ടികൾക്ക് ഈ സ്വഭാവം തീരെ ഇഷ്ടമല്ല. അതിനാൽ അവർ നിങ്ങളുടെ സന്ദേശങ്ങൾ അവഗണിക്കാൻ തുടങ്ങുകയും വൈകി മറുപടികൾ നൽകുകയും ചെയ്യുന്നു.
മോശം അനുഭവങ്ങൾ ഒരു പെൺകുട്ടിക്ക് ആൺകുട്ടികൾ നിന്നും ഉണ്ടായിട്ടുണ്ട് എങ്കിൽ പെൺകുട്ടികൾ ദീർഘനേരം തനിച്ചായിരിക്കാൻ ശ്രമിക്കുന്നു, അവനെ വിശ്വസിക്കാനും പുതിയ ആളുമായി സംസാരിക്കാനും അവൾക്ക് ഒരുപാട് സമയം വേണ്ടിവരും. അവരെ വേണ്ടവിധത്തിൽ മനസ്സിലാക്കാതെ ആരെങ്കിലും അവരോട് സംസാരിക്കാൻ ശ്രമിച്ചാൽ പെൺകുട്ടികൾക്ക് ആ വ്യക്തിയോട് താൽപ്പര്യം തോന്നില്ല. അതിനാൽ അവർ വൈകി മറുപടി നൽകുന്നു.
ചില പെൺകുട്ടികൾ സ്വാഭാവികമായും പരിചയമില്ലാത്ത ആളുകളോട് അധികം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പരിചയമില്ലാത്ത ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി മറുപടി പറയാൻ കഴിയില്ല. അതുകൊണ്ട് അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയാകില്ല. സീ ന്യൂസ് പറയുന്നതനുസരിച്ച് നിങ്ങൾക്ക് പെൺകുട്ടികളുടെ നല്ലതും മാന്യവുമായ ഒരു സുഹൃത്താകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ബഹുമാനിക്കുകയും അവരുടെ സാഹചര്യം മനസ്സിലാക്കുകയും അതനുസരിച്ച് അവരോട് നല്ല രീതിയിൽ സംസാരിക്കാനുമായി ശ്രമിക്കുക.