സോണാലി ഫോഗട്ടിനെ പക്ഷേ നമ്മുടെ ഭൂരിഭാഗം ആളുകൾക്കും ഏറെ സപരിചിതമായിരിക്കും. ഹരിയാനയിലെ ബിജെപി നേതാവ് എന്നതിലുപരി അറിയപ്പെടുന്ന ഒരു ടിക്ടോക് താരവും കൂടിയായിരുന്നു സോണാലി ഫോഗട്ട്. വെറും 42 കാരിയായ സോണാലി ഫോഗട്ട് ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ അന്തരിച്ച വാർത്ത കേട്ട് ഞെട്ടലിലാണ് അവരുടെ ആരാധകർ. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയ ആകർഷിച്ച ഒരു താരം കൂടിയാണ് സോണാലി ഫോഗട്ട്. അതുകൊണ്ടുതന്നെ പലപ്പോഴും അവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇങ്ങനെ ടിക് ടോക്-ലൂടെയും മറ്റു സോഷ്യൽ മീഡിയകൾ വഴിയും കിട്ടിയ ആളുകളുടെ സ്നേഹവും ജനപ്രീതിയും പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പായി മാറുകയായിരുന്നു. അങ്ങനെ ജനപ്രീതി കാരണം അവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 2019ൽ ഹരിയാനയിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു.
ഓഗസ്റ്റ് 22ന് തൻറെ ചില സ്റ്റാഫുകളോടൊപ്പം ഗോവയിൽ എത്തിയ സോണാലി ഓഗസ്റ്റ് 24 തിരിച്ചു പോകാനിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ തിങ്കളാഴ്ച രാത്രി ഒരു പാർട്ടി കഴിഞ്ഞു വന്നതിനുശേഷം കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണപ്പെടുന്നതും. 42ആം വയസ്സിൽ തന്നെ ഇവരുടെ ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഇവർ ബിഗ് ബോസ് പതിനാലാം സീസണിലേക്ക് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയെങ്കിലും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. 2016ൽ തുടങ്ങിയ ഏക് മാ ജോ ലാഗോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് അഭിനയരംഗത്ത് തുടക്കം കുറിച്ചത്.
ഇത്രയും ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം മൂലം സൊണാലി ഫോഗട്ട് മരിച്ചത് ശരിക്കും ആരാധകരെ ഞെട്ടിക്കുന്നതാണ്. കാരണം അവർ ശാരീരിക ആരോഗ്യത്തിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു. ഈയിടെയായി നിരവധി പ്രഗൽഭരായ ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നുണ്ട്. ഒരുപക്ഷേ നല്ലൊരു പ്രായത്തിൽ തന്നെ ജീവിതം നഷ്ടമാകുന്നവരാണ് ഇവരിൽ കൂടുതലും. എന്തുകൊണ്ടായിരിക്കും ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതം സംഭവിക്കുന്നത് ?എങ്ങനെയാണ് നമ്മൾ അതിനെ നേരിടേണ്ടത്?
ഹൃദയാഘാതം സംഭവിക്കുന്നതിന്റെ ഒരാഴ്ച ഒരാഴ്ച മുമ്പ് തന്നെ ചില ആളുകൾക്ക്ആളുകൾക്ക് അതിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങുമെന്ന് വിദഗ്ധ പഠനങ്ങൾ അവകാശപ്പെടുന്നു. അതായത് ഹൃദയത്തിൻറെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആകുന്നു എന്ന് തന്നെ പറയാം.മനുഷ്യർ ഈ ലക്ഷണങ്ങൾ ഉടനടി തിരിച്ചറിയുകയാണ് എങ്കിൽ ഉടനടി വൈദ്യ സഹായം തേടുകയും അപകടസാധ്യത വളരെ കുറക്കുകയും ചെയ്യാം.
ഹൃദയാഘാത സാധ്യത എങ്ങനെ തിരിച്ചറിയാം? അമിതമായ നെഞ്ചുവേദന, കഴുത്തിലും തോളിലോ ഉണ്ടാകുന്ന കടച്ചിൽ, ശ്വാസതടസം, അമിതമായ വിയർപ്പ്, ക്ഷീണം തുടങ്ങിയ കാര്യങ്ങൾ ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു.
ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, വ്യായാമക്കുറവ്, അമിത സമ്മർദ്ദം, പ്രമേഹം, അമിതമായി വറുത്ത ഭക്ഷണം കഴിക്കൽ, അമിതമായ മദ്യപാനം, ഉറക്കം തുടങ്ങിയ ചില ദ്രുത ഗതിയിലുള്ള കാര്യങ്ങൾ ചെറുപ്രായത്തിൽ തന്നെ കണ്ടുവരുന്ന ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു എന്ന് ഹെൽത്ത് ലൈൻ വെബ്സൈറ്റുകൾ പറയുന്നു.
ഹൃദയാഘാതം എങ്ങനെ തടയാം?
ഒരാൾക്ക് ഹൃദയാഘാതം ഒഴിവാക്കണമെങ്കിൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തണം. ഹെൽത്ത്ലൈൻ വെബ്സൈറ്റ് അനുസരിച്ച്. ഒന്നാമതായി ഒരു വ്യക്തി തന്റെ ഭക്ഷണക്രമം മാറ്റുകയും പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയും വേണം. വറുത്തതും വൃത്തികെട്ടതുമായ ഭക്ഷണം ഒഴിവാക്കണം. കൊഴുപ്പ് കൂടുതലുള്ളവയും ഒഴിവാക്കണം.
കൂടാതെ ഭക്ഷണത്തോടൊപ്പം ഒരു വ്യക്തി ദിനംപ്രതി കഴിയുന്നതും വ്യായാമങ്ങൾ ചെയ്യാനായി ശ്രദ്ധിക്കണം. ദിവസവും ഏകദേശം 150 മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുകയാണ് എങ്കിൽ ഇതുമൂലം ശരീരത്തോടൊപ്പം ഹൃദയവും ഫിറ്റ് ആയി തുടരുന്നു. അതേസമയം ഇടയ്ക്കിടെ കൊളസ്ട്രോൾ പരിശോധിക്കണം.