ദിനംപ്രതി വളരെ രസകരമായതും വിചിത്രമായതും അതിലേറെ കൗതുകം നിറഞ്ഞതുമായ നിരവധി കാര്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി കാണുന്നുണ്ട്. ലോകത്തിന്റെ പല കോണിലും നടക്കുന്ന വളരെ രസകരമായ സംഭവങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയുന്നത് സോഷ്യൽ മീഡിയയുടെ കഴിവ് അപാരം തന്നെയാണ്. പാട്ടുപാടി ഗ്ലാസ് പൊട്ടിക്കുന്നത്, മഴവില്ലു പോലെയുള്ള ചോളം, നമുക്ക് ഇഷ്ട്ടമുള്ള രൂപത്തിലാക്കാൻ കഴിയുന്ന മഴവില്ല്, നമ്മൾ ചലിക്കുന്നത് പോലെ ചലിക്കുന്ന ഒരു വെള്ളം, താഴേക്ക് വീഴാതെ ഹെർണിയ വസ്തുക്കളെ വായുവിൽ നിർത്തുന്നത് എന്നിങ്ങനെ കൗതുകകരമായ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
മാഗ്നറ്റിക് ഡാൻസ്. കല എന്ന് പറയുമ്പോൾ അത് ചിത്രം വര, ശിൽപ്പികൾ നിർമ്മിക്കുക തുടങ്ങിയവ മാത്രമല്ല. നമുക്ക് ചുറ്റുമുള്ള എന്തിനെയും തങ്ങളുടെ കഴിവ് അനുസരിച്ചു എന്ത് രൂപഭാവങ്ങൾ മാറ്റിയാലും അത് കല തന്നെയാണ്. അങ്ങനെ ചെയ്യാൻ കഴിവുള്ള ഒത്തിരി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിന് ഉദാഹരണമാണ് എറിക് മേക്സ്പ്ലർ എന്ന വ്യക്തി. അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ ഒരിക്കലും പ്രശംസിക്കാതിരിക്കാൻ വയ്യ. മനുഷ്യൻ ചലിക്കുന്നതിന് അനുസരിച്ച് ചലിക്കുന്ന ഒരു ഫ്ലൂയിഡ്. പൂജ്യം ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു എഞ്ചിനിലെ ഇന്ധനത്തെ എങ്ങനെ ചലിപ്പിക്കാമെന്ന ഒരു ശാസ്ത്രഞ്ജന്റെ കണ്ടുപിടിത്തത്തിലൂടെയാണ് എറിക്കിന് ഇങ്ങനൊരു ഐഡിയ മനസ്സിൽ വരുന്നത്. ഒരു ദ്രാവകത്തിലേക്ക് കാന്തികതയുള്ള വലിപ്പം കുറഞ്ഞ നാനോ പാർട്ടിക്കിൾ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ഫെറോഫ്ലൂയിഡ് നിർമ്മിക്കുന്നത്. ഈ ഫ്ലൂയിഡിനെ പുറമെയുള്ള കാന്തങ്ങൾ ഉപയോഗിച്ച് നിയന്ത്രിച്ചു ഒരു ആർട്ട് ഉണ്ടാക്കുന്നു. അതിനായി ഒരു ഫെറോഫ്ലൂയിഡ് ബോള് രൂപകൽപ്പന ചെയ്യുന്നു. ഇങ്ങനെ ആളുകളുടെ ചലനത്തിനനുവരിച്ചു ആ ഫ്ലൂയിഡ് ചലിക്കാനായി 320ഓളം കാന്തങ്ങളാണ് ഉപയോഗിക്കുന്നത്. ഫെറോഫ്ലൂയിഡ് കണ്ടുപിടിച്ചത് തന്നെ സ്പൈസ് സയൻസിനു വേദി ആയിരുന്നു. എന്നാൽ അത് സ്പെയ്സ് സയൻസിൽ അതിനു ഉപകാരം ഉണ്ടായില്ല എന്ന് മാത്രമല്ല എറിക്കിന് അത് ഏറെ ഉപകാരപ്രദമാവുകയും ചെയ്തു എന്നതാണ് വാസ്തവം.
ഇതുപോലെ കൗതുകകരമായ സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.