ഓരോ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചില വീഡിയോകൾ രസകരവും മറ്റു ചിലത് ഭയപ്പെടുത്തുന്നതുമാണ്. നിമിഷനേരം കൊണ്ടാണ് ഇത്തരം വീഡിയോകൾ വൈറലാകുന്നത്. ഉയരുന്ന താപനിലയിൽ നിന്ന് രക്ഷനേടാൻ ധാരാളം ആളുകൾ വീട്ടിൽ എസി വെക്കാറുണ്ട്. വീടിനുള്ളിൽ കയറിയ പാമ്പ് എസിയുടെ തണുപ്പ് കാരണം ഷൂവിനുള്ളിൽ ഒളിച്ചിരുന്നു. വീടിന് പുറത്ത് ചെരുപ്പ് സൂക്ഷിച്ചാൽ ചെരുപ്പ് പരിശോധിക്കണം എന്ന ചിന്ത മനസ്സിൽ ഉള്ളവരായിരിക്കും നമ്മൾ. കാരണം ഇത്തരം ഇഴജന്തുക്കൾ പാദരക്ഷകൾക്കുള്ളിൽ കയറാനുള്ള സാധ്യത ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ വീടിനുള്ളിൽ സൂക്ഷിക്കുന്ന പാദരക്ഷകൾക്ക് നമ്മൾ വേണ്ടത്ര സൂക്ഷ്മത പുലർത്താറില്ല.
പാമ്പിന്റെ ശബ്ദം പേരുകേട്ടാൽ വിറയ്ക്കുന്നവരും കുറവല്ല. നമ്മൾ ദിവസവും ധരിക്കുന്ന ചെരുപ്പിൽ പാമ്പ് ഇരിക്കുന്നത് കാണുമ്പോൾ നമുക്ക് എന്ത് സംഭവിക്കും. നമ്മുടെ വീട്ടിൽ പാമ്പ് ഏത് വസ്തുവിലായിരിക്കുമെന്ന് പറയാനാവില്ല. ഷൂവിനുള്ളിൽ അസാധാരണമായ അനക്കം കണ്ടു വീട്ടുകാർ പരിശോധിച്ചപ്പോൾ ആണ് ഇത് കണ്ടത്. തുടർന്ന് പാമ്പുണ്ടെന്ന് സ്ഥിരീകരിച്ചതോടെ വീട്ടുകാർ വീടിനടുത്തുള്ളവരെ വിളിക്കുകയും. തുടർന്ന് ഈ പാമ്പിനെ ഒരു ധീരയായ സ്ത്രീ പിടികൂടി. എല്ലാവരും ഷൂ ധരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു തവണ പരിശോധിക്കണം. ഈ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇൻറർനെറ്റ് ഉപയോക്താക്കൾ.
You will find them at oddest possible places in https://t.co/2dzONDgCTj careful. Take help of trained personnel.
WA fwd. pic.twitter.com/AnV9tCZoKS— Susanta Nanda IFS (@susantananda3) July 11, 2022
ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഒന്നരലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. കൂടാതെ അമ്പതിനായിരത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്.