നമ്മളിൽ പലർക്കും പല തരത്തിലുമുള്ള ശീലങ്ങൾ ഉണ്ടാകും. ചിലർക്ക് ചില മോശം ശീലങ്ങളും ഉണ്ടാകും. കുട്ടിക്കാലത്ത് നമ്മുടെ പല ശീലങ്ങളും ആളുകൾക്ക് ബുദ്ധിമുട്ടായി വരികയും ചെയ്യാറുണ്ടാകും. അത്തരത്തിലുള്ള ഒരു ശീലമാണ് കൂടുതൽ ആളുകൾക്കുമുള്ള നഖം കടിക്കുന്ന ശീലം. വീട്ടിൽ പ്രായമുള്ളവരുണ്ടെങ്കിൽ നഖം കടിക്കുന്ന ശീലം വളരെ മോശമാണെന്ന് നമ്മളോട് പറയുകയും ചെയ്യും. എന്നാൽ ഇപ്പോൾ ശാസ്ത്രം തെളിയിച്ചിരിക്കുന്നത് അങ്ങനെയൊരു ശീലമുള്ളയാളുകൾ വളരെയധികം ജീനിയസയാണ് എന്നാണ്.
നഖം കടിക്കുന്ന ശീലമുള്ള ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ തലച്ചോറിലേക്കുള്ള പ്രവേഗങ്ങളെ മനസ്സിലാക്കാൻ സാധിക്കുമെന്നും അവർ സാധാരണ മനുഷ്യരേക്കാൾ ഒരല്പം ബുദ്ധി കൂടുതൽ ഉള്ളവരാണെന്നുമാണ് ഇപ്പോൾ തെളിയുന്നത്. സാധാരണ നമ്മൾ എപ്പോഴാണ് നഖം കഴിക്കാറുള്ളത്.? എന്തെങ്കിലും ടെൻഷൻ വരുമ്പോഴായിരിക്കും കൂടുതലായും അങ്ങനെ ചെയ്യുന്നത്, ആ സമയത്താണ് പൊതുവേയെല്ലാവരും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുന്നതായി കണ്ടുവരുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇത്തരം ശീലങ്ങൾ മോശമാണെന്ന് ആളുകൾ പറഞ്ഞിട്ടുള്ളവയിൽ ഉൾപ്പെടുന്നതായിരിക്കും. എന്നാൽ അവയെല്ലാം ശാസ്ത്രപരമായ ചിന്തിക്കുകയാണെങ്കിൽ വളരെ മികച്ചതായ കാര്യങ്ങളോ അല്ലെങ്കിൽ കള്ളമായ കാര്യങ്ങളൊ ആയിരിക്കും.
പണ്ട് എല്ലാവരും പറയുന്നതാണ് കാരറ്റ് കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണെന്ന്. കണ്ണിൻറെ കാഴ്ചയ്ക്ക് അത് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നായിരുന്നു പണ്ടുകാലത്തുള്ളവർ പറഞ്ഞുകൊണ്ടിരുന്നത്. സത്യത്തിൽ കാരറ്റ് കഴിക്കുകയെന്ന് പറയുന്നത് തീർത്തും തെറ്റായ ധാരണയാണ്. നമ്മുടെ ശരീരത്തിലെ വിറ്റാമിനുകൾക്ക് കാരറ്റ് വളരെ നല്ല കാര്യം തന്നെയാണ്. എന്നാൽ ഇതുകൊണ്ട് പ്രത്യേകിച്ച് നമ്മുടെ കണ്ണിന് ഒന്നും ഉണ്ടാവുന്നില്ലെന്നതാണ് സത്യം.പണ്ടാരോ പറഞ്ഞ ഒരു വിഡ്ഢിത്തരം മാത്രമായിരുന്നു അത്. ആ വിഡ്ഢിത്തരം ആളുകൾ ഇങ്ങോട്ട് തുടർന്ന് പോവുകയാണ് ചെയ്യുന്നത്.
ഒരിക്കലും അങ്ങനെ ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുപോലെ കുട്ടിക്കാലത്ത് മുത്തശ്ശിമാർ പറയുന്നൊരു കാര്യമാണ് സന്ധ്യക്ക് ശേഷം നഖം വെട്ടരുതെന്നത്. വളരെ ദോഷം ആണ് അതെന്നാണ് വിശ്വസിച്ചു വരുന്നത്. എന്നാൽ അതിലും പ്രത്യേകിച്ച് ദോഷവശങ്ങൾ ഒന്നും തന്നെയില്ല. പണ്ടുകാലത്ത് ഉള്ളവർ കറന്റ് കണ്ടുപിടിക്കുന്നതിനു മുൻപ് രാത്രിയിൽ ഇരുട്ടിലുള്ള നഖംവെട്ടൽ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അങ്ങനെയൊരു കാര്യം സന്ധ്യക്ക് ശേഷം ചെയ്യരുതെന്ന് പറയുന്നത്. അല്ലാതെ മറ്റൊരു ദോഷവശങ്ങളും ഇതിന് പിന്നിലില്ല എന്നതാണ് ശാസ്ത്രീയമായ സത്യം.