നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു സ്വഭാവം എന്ന് പറയുന്നത് ഈഗോയാണ്. എല്ലാവരുടെയും മനസ്സിൽ ചെറിയ രീതിയിൽ ഈഗോ ഉണ്ടായിരിക്കും. ഞാനെന്ന ഭാവം ഇല്ലാത്തൊരു മനുഷ്യൻ ഭൂമിയിലുണ്ടാവില്ല എന്നതാണ് സത്യം. ഈഗോ വർദ്ധിക്കുന്ന സമയത്താണ് നമുക്ക് പ്രശ്നങ്ങളുണ്ടാകുന്നത്.ആ പ്രശ്നങ്ങൾ നമ്മേ വല്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. ഈഗോ ഉണ്ടാവാതിരിക്കാനുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഈഗോ എപ്പോഴാണ് നമ്മുടെ ഉള്ളിൽ നിറയുന്നതെന്ന് ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ.? മറ്റുള്ളവരുടെ ഉയർച്ചയിലോ മറ്റോ ആണ് നമുക്ക് അങ്ങനെ തോന്നുന്നത്. നമ്മളെക്കാൾ ഒരിക്കലും മറ്റുള്ളവർ ഉയർന്ന് വരാൻ പാടില്ലന്നൊരു തോന്നലും ഈഗോയുടെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അങ്ങനെയുള്ള ചിന്തകളൊക്കെ ഉള്ളിൽ ഉണരുമ്പോളാണ് പലർക്കും ഈഗോ ഉണ്ടാവുന്നത്. ഈഗോ നമ്മേ ചെറിയ രീതിയിലല്ല ബാധിക്കുന്നത്.അതുവരെ ഇല്ലാത്ത ടെൻഷനായിരിക്കും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. അങ്ങനെ വലിയ പ്രശ്നങ്ങളാണ് ഈഗോ മൂലം നമുക്ക് ഉണ്ടാകുന്നത്. സാധാരണ ആളുകൾക്ക് ഉണ്ടാകുന്ന ബുദ്ധി പോലും ഈ ഒരാൾക്ക് ഉണ്ടാവില്ല. എങ്ങനെയെങ്കിലും ഉയരത്തിൽ എത്തണമെന്ന് മാത്രമായിരിക്കും ചിന്ത.
ഒരിക്കലും മറ്റുള്ളവരുടെ ഉയർച്ചയിൽ ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല. അത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടായിരിക്കാം ആ അവസ്ഥയിലേക്ക് എത്തിയതെന്ന് ഒരിക്കലെങ്കിലും ഒന്നു ചിന്തിക്കുകയാണെങ്കിൽ ഈഗോ പൂർണമായും നമ്മളിൽ നിന്നും അലിഞ്ഞുപോകുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നമുക്കൊപ്പം ജോലി ചെയ്യുന്ന ആളുകളോട് വളരെ സൗഹൃദപരമായി സംസാരിക്കുവാനും ഇടപെടുവാനും ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെയാണെങ്കിലും നമ്മുടെ ഈഗോ ഒരുപാട് കുറയുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നമുക്ക് താഴെ ജോലി ചെയ്യുന്നവരാണെങ്കിൽ പോലും അവരോട് മികച്ച രീതിയിൽ വേണം സംസാരിക്കാൻ. കാരണം അവരോരിക്കലും നമ്മുടെ അടിമകളല്ലന്ന രീതിയിൽ സംസാരിക്കണം. അങ്ങനെയാവുമ്പോൾ ഈഗോ ഒരുപാട് കുറയുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പിന്നെ നമ്മൾ ഈഗോ കുറയുവാൻ വേണ്ടി ചെയ്യേണ്ട കാര്യമെന്ന് പറയുന്നത് നമ്മുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തെടുക്കുക എന്നതാണ്. നമ്മൾ ഏറ്റവും നന്നായി കഠിനാധ്വാനം ചെയ്യുകയും നല്ല രീതിയിൽ ചിന്തിക്കുകയും ചെയ്യുക. നമ്മളെ പോലെ തന്നെ മറ്റുള്ളവർക്കും പ്രാധാന്യം നൽകണം. നമുക്ക് നൽകുന്ന പ്രാധാന്യം മറ്റുള്ളവർക്കും നൽകുമ്പോൾ തീർച്ചയായും ഈഗോ പൂർണമായും നമ്മളിൽ നിന്നും അകന്നു പോകും .