ഇപ്പൊ പിടികിട്ടി, സിനിമയുടെ പിറകിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന സൂത്രങ്ങൾ.

നമ്മളിൽ ഭൂരിഭാഗം ആളുകളൂം സിനിമാ പ്രേമികളാണ്. ഒരുപാട് പേടിപ്പെടുത്തുന്ന സീനുകൾ നമ്മൾ സിനിമകളിൽ സ്ഥിരം കാണുന്നതാണ്. അതായത്, അന്യഗ്രഹ ജീവികൾ, ദിനോസറുകൾ, പേടിപ്പെടുത്തുന്ന ചൊവ്വയുടെ അന്തരീക്ഷം, ചുഴലിക്കാറ്റ്, അഗ്നി, വെള്ളപ്പൊക്കം, മൂടപ്പെട്ട അന്തരീക്ഷം എന്നിങ്ങനെ അവയിൽ ഉൾപ്പെടുന്നു. പക്ഷെ, നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതൊക്കെ എങ്ങനെയാണ് സൃഷ്ട്ടിക്കുന്നത്‌ എന്ന്. ടെക്‌നോളജികൾ വളർന്നത് കാരണം ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങൾ വളരെ സുഖമായി ഉണ്ടാക്കാൻ കഴിയുന്നതാണ്. എന്നാൽ ഒരു കാലത്ത് ഇതെല്ലാം എങ്ങനെയാണു ചെയ്തിരുന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്കറിയാമോ? അത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

Jurassic park
Jurassic park

ക്‌ളൗഡ്‌ ടാങ്ക്. ആദ്യം ഒരു അക്വറിയം എടുക്കുക. അതിലോട്ട് ഉപ്പുവെള്ളം ഒഴിക്കുക. ശേഷം സാധാണ വെള്ളം അതിനു മുകളിലേക്ക് ഒഴിക്കുക. ഇങ്ങനെ സാധരണ വെള്ളം ഒഴിക്കനായി അക്വറിയത്തിനു മുകളിൽ ഒരു കാർബേജ് ബാഗോ മറ്റോ എടുത്ത് ഉപ്പു വെള്ളത്തിനു മുകളിൽ അത് വെച്ച ശേഷം അതിനു മുകളിലേക്ക് സാധാരണ വെള്ളം ഒഴിക്കുക. ശേഷം ആ കാർബേജ് ബാഗ് മാറ്റുക. അപ്പോൾ ഉപ്പു വെള്ളവും സാധരണ വെള്ളവും രണ്ടു പാളികളായി നിൽക്കുന്നത് കാണാൻ കഴിയും. ഇതിനു കാരണം ഉപ്പു വെള്ളത്തിനു ശുദ്ധ ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്. അതിനാലാണ് ഇങ്ങനെ രണ്ടു പാളികളായി നിൽക്കാൻ കാരണം. ഇതിലേക്ക് ഇനി മേഘങ്ങങ്ങളാക്കി മാറ്റാനുള്ള പരിപാടികൾ ചെയ്യാം. അതിനായി അൽപ്പം കണ്ടൻസ്ഡ് മിൽക്കും ഫുഡ് കളറും വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒഴിക്കാം. നല്ല കിടിലൻ മേഘം നമുക്ക് കാണാൻ കഴിയും.

ഇതുപോലെയുള്ള സിനിമകളിലെ മറ്റു സൂത്രങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.