ആവർത്തനത്താൽ വിരസമല്ലാത്തത് പ്രണയമല്ലാതെ മറ്റെന്ത് പാരിൽ, ഏതോ ഒരു കവി പാടിയതാണ്. സത്യത്തിൽ പ്രണയമെന്ന് പറയുന്നത് എന്നും മനോഹരമായോരു ഭാവമാണ് എല്ലാവർക്കും മനസ്സിൽ. ഓർക്കുമ്പോൾ തന്നെ ഒരു കുളിരു തോന്നിക്കുന്നോരു പ്രത്യേകമായ ഭാവം. ഇപ്പോൾ ശ്രദ്ധനേടുന്നത് വ്യത്യസ്തമായ ചില
പോസ്റ്റുകളാണ്. പ്രണയം മനോഹരമായ രീതിയിൽ പങ്കാളിക്ക് മുൻപിൽ അവതരിപ്പിക്കുകയെന്ന് പറയുന്നതും ഒരു പ്രത്യേക കഴിവു തന്നെയാണ്. നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന തീവ്രമായ അനുരാഗത്തെ നമ്മുടെ പങ്കാളിയുടെ മുൻപിലേക്ക് തുറന്നു കാണിക്കുന്നത് ഏറ്റവും മനോഹരമായ രീതിയിൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും. അതിനു വേണ്ടി പലരും പല തരത്തിലുള്ള വ്യത്യസ്തതകൾ തേടുകയും ചെയ്യും.
ഇവിടെ ഒരു സാൻഡൽ ആർട്ട് കലാകാരനായ വ്യക്തി പങ്കാളിയോട് പ്രണയം അറിയിച്ച രീതിയാണ്. അതിമനോഹരമായി അത് അറിയിച്ചു. അദ്ദേഹം അതിനുവേണ്ടി കൂട്ടുപിടിച്ചത് ആർട്ടിനെ തന്നെയായിരുന്നു, നല്ല സുഹൃത്തുക്കളായിരുന്നു ഇവർ എപ്പോഴും ഇവർ തമ്മിൽ കാണുന്നത് ബീച്ചിൽ വെച്ചായിരുന്നു. ബീച്ചിൽ വച്ച് കാണുമ്പോൾ എല്ലാം ഇവർ പലകാര്യങ്ങളെപ്പറ്റിയും സംസാരിക്കുമായിരുന്നു. പ്രണയത്തെക്കുറിച്ച് ഒഴിച്ചു. ഇയാളുടെ മനസ്സിൽ ഇവരോട് ഒരു ഇഷ്ടം തോന്നുകയും അത് തുറന്നുപറയാൻ തീരുമാനിക്കുകയും ഒക്കെ ചെയ്തു. എന്നാൽ എങ്ങനെയാണ് തന്റെ പങ്കാളിക്ക് മുൻപിൽ മനസ്സ് തുറക്കേണ്ടതെന്ന് വിചാരിച്ച് ഇദ്ദേഹം അതിനുവേണ്ടി തന്നെ ആർട്ടിനെ കൂട്ടുപിടിച്ചു. ബീച്ചിലാണ് ഇദ്ദേഹം ഈ ആർട്ട് സൃഷ്ടിച്ചത്. അതിനു ശേഷം പങ്കാളിയോട് തൻറെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞു, ഈ ആർട്ടിൽ അമ്പരന്ന് പോയ ആ നിമിഷം തന്നെ അയാളോട് തിരികെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. അവർക്ക് വേണ്ടി അദ്ദേഹം ഒരുക്കിയ മനോഹരമായ ആർട്ട് കണ്ടാൽ ആരുമൊന്ന് ഇഷ്ടമാണെന്ന് പറഞ്ഞു പോകും. അത്രമേൽ അതി മനോഹരമായ രീതിയിലായിരുന്നു അദ്ദേഹം അത് ചെയ്തത് പോലും.
നമുക്ക് ഇവിടെ കാണാൻ സാധിക്കുന്ന മറ്റൊരു വ്യക്തിയെയാണ്. സുഹൃത്ത് വലയത്തിൽ ഉള്ളിലുള്ള ഒരു പെൺകുട്ടിയെ ഇയാൾ സ്നേഹിച്ചു. ഈ പെൺകുട്ടിയുടെ സ്നേഹം തുറന്നു പറയാൻ ഇദ്ദേഹത്തിന് മടിയായിരുന്നു. അതിനായ് സുഹൃത്തുക്കളും ഇയാളും ഒരുമിച്ചു ചേർന്ന് ഒരു രീതി ഉണ്ടാക്കി. വളരെ സാഹസികമായോരു രീതിയായിരുന്നു അത്. ഒരു കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ഇയാൾ വീഴുകയാണ്, ഈ പെൺകുട്ടി കെട്ടിടത്തിന് മുകളിലേക്ക് ചെല്ലുമ്പോൾ വിൽ യു മാരി മീ എന്നൊരു ബോർഡ് പിടിച്ചു കിടക്കുകയാണ്. കെട്ടിടത്തിന് മുകളിൽ നിന്ന് ഇദ്ദേഹം ചാടിയാലും ഒന്നും സംഭവിക്കാതിരിക്കാനുള്ള സജ്ജീകരണങ്ങൾ സുഹൃത്തുക്കൾ ചെയ്തിരുന്നു.