ഏകദേശം പതിനാറ് അടിയോളം നീളമുള്ള തലയില്‍ കൊഴിയുടെതിന് സമാനാമായ പൂവുള്ള കൊഴികൂവുന്നത് പോലെ കൂവി തന്‍റെ ഇണയെ തേടുന്ന കൊടും വിഷമുള്ള കരികൊളി എന്ന് വിളിക്കുന്ന ഭീകരനായ കറുത്ത പാമ്പ്. കേരളത്തിലെ ഉള്‍കാടുകളില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു ഐതിഹ്യ പാമ്പാണ് ഇത്. സത്യസ്വസ്ഥ എന്തെന്നാല്‍ ഇങ്ങനെ ഒരു പാമ്പുണ്ടെന്ന് ശാസ്ത്രീയമായി തെളിവുകള്‍ ഒന്നും തന്നെയില്ല. അറിവില്ലാത്ത ആളുകള്‍ രാജവെമ്പാലയെ കണ്ട് തെറ്റിദ്ധരിച്ചു പറഞ്ഞു പടര്‍ത്തിയ കഥയാകാനാണ് സാധ്യത.
ഓസ്‌ട്രേലിയിൽ കാണപ്പെടുന്ന മൂർഖൻ വംശത്തിലുള്ള റെഡ് ബെല്ലീട് ബ്ലാക്ക് സ്നൈക്ക് എന്നറിയപ്പെടുന്ന പാമ്പിന്‍റെ തലയില്‍ കൊഴിയുടെതിന് സമാനാമായ പൂവ് ഫോട്ടോഷോപ്പ് ചെയ്തതാണ് കരിങ്കോളി പാമ്പ് എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം. ഡോ. കെ.ജി അടിയോടി എഴുതിയ ‘കേരളത്തിലെ വിഷപ്പാമ്പുകൾ’ എന്ന ബുസ്തകത്തില്‍ കരികൊളിയെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട് രാജവെമ്പാല പാമ്പുകളില്‍ ചിലപ്പോള്‍ പടം പൊഴിക്കുന്ന സമയത്ത് തലയില്‍ കുറച്ചുഭാഗം പടം അടര്‍ന്നു ബാക്കിയായി പറ്റിപിടിച്ചിരിക്കുന്നതായി കാണാം ഇത് ദൂരെ നിന്ന് നോക്കുമ്പോള്‍ കൊഴിപുവായി ആളുകള്‍ക്ക് തോന്നിയത് ആകാമെന്ന് അദ്ദേഹം പറയുന്നു.
പണ്ടുകാലത്ത് ആളുകള്‍ പ്രചരിപ്പിച്ചിരുന്ന നിരവധി ഊഹാപോഹങ്ങളിലും കെട്ടുകഥകളിലും പെട്ട ഒന്നാണ് ഈ കരികൊളി കഥയും എന്നാണ് പി കെ ഉണ്ണികകൃഷ്ണൻനായരെയും വാവ സുരേഷിനെയും പോലുള്ളവരുടെ അഭിപ്രായം. ചരിത്രാന്വേഷികളെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരാള്‍ ഈ പാമ്പിനെക്കുറിച്ച് അറിവുണ്ടോ ? എന്ന് അന്വേഷിച്ചിട്ട പോസ്റ്റിനെത്തുടർന്ന് നിരവധിപ്പേർ വിവിധ അനുഭവങ്ങളും കേട്ടുകേൾവികളും പങ്കുവച്ചിരുന്നു. കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക.