കൊറോണ എന്ന വൈറസ് രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌന്‍ നമ്മുടെയെല്ലാം സാമ്പത്തിക സ്ഥിതിയെ നല്ല രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. ഇതിന്‍റെ പരിണിത ഫലമായി ഒരുപാട് ആളുകളുടെ കച്ചവട സംരംഭങ്ങള്‍ താഴെ തട്ടിലേക്കെത്താന്‍ കാരണമായിട്ടുണ്ട്. അത് കാരണത്താല്‍ ഒരുപാടു പേരുടെ സ്ഥിരവരുമാനവും ജോലിയും നഷ്ട്ടമായി. ഇതിന്‍റെ കഷ്ട്ടതകള്‍ എല്ലാം അനുഭവിക്കുന്നത് ദിവസക്കൂലി വരുമാന മാര്‍ഗ്ഗമാക്കിയ സാധാരണക്കാരായ ജനങ്ങള്‍ ആയിരുന്നു. കുറച്ചു നാളുകള്‍ ആണെങ്കിലും പല വീടുകളിലും ഭക്ഷണം കിട്ടാന്‍ പോലും വകയില്ലാതെ ഏറെ പ്രയാസം അനുഭവിച്ചിരുന്നു. പല ആളുകളും ഒരു നേരത്തെ ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ക്ക് വേണ്ടി ആരുടെയോക്കെയോ കനിവ് പ്രതീക്ഷിച്ചിരുന്നവര്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ദിനംപ്രതി കൊറോണ ബാധിച്ച ആളുകളുടെ എണ്ണം കൂടി വരികയാണ്. അത് കൊണ്ട് തന്നെ നമ്മുടെ രാജ്യം തന്നെ നിശ്ചലമാകുന്ന ഒരു അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്‍റെയും സമൂഹത്തിനെയും പഴയ രീതിയിലേക്ക് കൊണ്ട് വരാന്‍ നമുക്ക് മാത്രമേ കഴിയൂ. അത് കൊണ്ട് തന്നെ പൊതു നിരത്തില്‍ ഇറങ്ങി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മാസ്ക് ധരിക്കുക. കാരണം ഈ രോഗം നമ്മുടെയെല്ലാം ആരോഗ്യത്തെ മാത്രമല്ല നശിപ്പിക്കുന്നത്. ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ നമ്മുടെ സാമ്പത്തികം നമുക്ക് പാടെ നഷ്ട്ടമാകും.
ഇത്തരത്തില്‍ ലോക്ഡൌന്‍ കാലത്ത് ആളുകള്‍ക്ക് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാനായി നമ്മുടെ സര്‍ക്കാര്‍ പുതിയൊരു പ്രഖ്യാപനം നിലവില്‍ കൊണ്ട് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ലോക്ക്ഡൌണിന്‍റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ 1000 രൂപയുടെ എപിഎല്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്തിരുന്നു. ഇത് ആളുകളുടെ പെട്ടെന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തായിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനം ഇതാണ്, എപിഎല്‍ ബിപിഎല്‍ എന്ന വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഓണത്തിനുള്ള ആവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ 500 രൂപ ചെലവു വരുന്ന ഒരു കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇത് മലയാളിക്ക് ഏറെ ആശ്വാസമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഇതില്‍ 440 രൂപയുടെ ആവശ്യസാധനങ്ങളും 60 രൂപയുടെ പാക്കിംഗ് ചാര്‍ജും എല്ലാം കൂടി 500 രൂപയാണ് വരുന്നത്. 88,68,000 ആളുകള്‍ക്കാണ് 440 രൂപയുടെ കിറ്റ് എന്ന പദ്ധതി വഴി ആവശ്യസാധനങ്ങള്‍ ലഭിക്കാന്‍ പോകുന്നത്. അര കിലോ വെളിച്ചെണ്ണ, ഒരു കിലോ പഞ്ചസാര അര കിലോ ചെറുപയര്‍, വന്‍ പയര്‍, മുളക് പൊടി പോലെയുള്ള കറി പൌഡര്‍, പായസത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഉള്‍പ്പടെ പാത്തോളം ആവശ്യ സാധനങ്ങള്‍ ആണ് കിറ്റില്‍ ഉള്ളത്. ഈ പ്രഖ്യാപനം മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ സഹായകാരവും സന്തോഷവും ഉള്ളതാണ്.