നമ്മുടെ പിഞ്ചു മക്കളില്‍ പലരും അംഗനവാടിയില്‍ പോകുന്നവരാണ്. എന്നാല്‍, പണ്ട് കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ അംഗനവാടിയില്‍ പോകുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണ്. ഇന്ന് പലരുടെയും മനസ്സില്‍ അംഗനവാടികള്‍ തങ്ങളുടെ സംസ്കാരത്തിന് ചേരുന്നതല്ല എന്ന തെറ്റായ ധാരണയുണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അത് കൊണ്ട് തന്നെ വലിയ വലിയ അമൌണ്ടുകള്‍ കൊടുത്ത് കുട്ടികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള സിലബസുകള്‍ തലയില്‍ കെട്ടിവെയ്ക്കുന്ന ഒരു രീതിയാണ് ഇന്ന് നമ്മുടെ നാട്ടില്‍ കണ്ട് വരുന്നത്. എന്നാല്‍ ഇത് കുട്ടികളെ ഒരു യന്ത്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമ്മള്‍ പറഞ്ഞാല്‍ മാത്രം ചലിക്കുന്ന ഒരു പാവയെപ്പോലെ ആയി മാറുകയാണ് ചെയ്യുന്നത്.
അവര്‍ കളിച്ചും പഠിച്ചും വളരേണ്ടവരാണ്. നാല്‍ ചുമരുകള്‍ക്കുള്ളില്‍ പൂട്ടിയിട്ടു അവരേക്കാള്‍ ഉയരത്തിലുള്ള പാഠപുസ്തകങ്ങള്‍ നല്‍കിയാല്‍ ഒന്നും തന്നെ അവരുടെ ജീവിതത്തിലെ ലക്ഷ്യ സ്ഥാനത്ത് എത്തില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് മാനസികപിരിമുറുക്കം ഇല്ലാതെ പഠിക്കാന്‍ ഒരു പരിമിതി വരെ അംഗനവാടികള്‍ തന്നെയാണ് നല്ലത്. പക്ഷെ, ഇന്ന്ആളുകള്‍ തന്‍റെ മക്കളെ അംഗനവാടിയില്‍ വിടാന്‍ വിസമ്മതം കാണിക്കുന്നു എന്നതാണ് സത്യം.
വിസമ്മതിക്കാന്‍ കാരണങ്ങള്‍ പലതാണ്. ഇന്ന് രക്ഷിതാക്കള്‍ എല്ലാവരും തന്‍റെ മക്കളുടെ ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കും. ഈ അടുത്തിടെ ഒരു അംഗനവാടിയില്‍ നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഒരു അംഗനവാടി ടീച്ചര്‍ തന്‍റെ അംഗനവാടിയില്‍ കുട്ടികള്‍ക്ക് വേണ്ടി ലഭിച്ച മില്‍മ പാലിന്‍റെ അവസ്ഥയാണ് ഒരു വീഡിയയിലൂടെ പങ്കു വെച്ചത്. സംഭവം ഇതാണ്, അംഗനവാടി കുട്ടികള്‍ക്ക് കൊടുക്കാനായി ആരോഗ്യവകുപ്പ് തന്നെ മില്‍മ പാക്കറ്റുകള്‍ ദിവസം ചെല്ലുംതോറും വീര്‍ത്തു വീര്‍ത്തു വരുന്നതായി ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ പാക്കറ്റില്‍ കൊടുത്തിട്ടുള്ള കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ടീച്ചര്‍ നേരെ വിളിച്ചു. അപ്പോള്‍ അവര് പറയുന്നത് പാല്‍ ഫ്രിഡ്ജില്‍ വെക്കാതെ 90 ദിവസം പുറത്തു സൂക്ഷിക്കാന്‍. അവര്‍ പറഞ്ഞത് പോലെ ടീച്ചര്‍ ചെയ്തു. പക്ഷെ, ദിവസങ്ങള്‍ കഴിയും തോറും മില്‍മ പാക്കറ്റിന്‍റെ അവസ്ഥ വളരെ മോശമായി വന്നു.
പക്കാറ്റ് വീര്‍ത്തു പൊട്ടാവുന്ന അവസ്ഥയിലെത്തി. അവസാനം ആ പാക്കറ്റ് ഒന്ന് പൊട്ടിച്ചു നോക്കി. പാല്‍ ഓണാകെ കേടായ അവസ്ഥയില്‍ ആയിരുന്നു. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം ചെറിയ കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി അധികാരപ്പെട്ട ആളുകള്‍ നടപ്പിലാക്കിയ ഒരു പോഷകാഹാരത്തിന്‍റെ അവസ്ഥയാണ് ഇത്. ഇത്തരം ചില ആളുകളുടെ അശ്രദ്ധമൂലമായിരിക്കും കുട്ടികളെ അവരെ മാതാപിതാകള്‍ക്ക് നഷ്ട്ടമാവുക. ആരോഗ്യവകുപ്പ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെയാണ് ഇന്ന് രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ അംഗനവാടിയില്‍ പറഞ്ഞയക്കാതിരിക്കാന്‍ കാരണവും കേരളത്തില്‍ അംഗനവാടികളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതും.