നിരവധി നിയന്ത്രണങ്ങളുള്ള ഒരു സ്ഥലമാണ് കൊറിയയെന്നു പറയുന്നത്. പല കാര്യങ്ങളിലും വലിയ നിയന്ത്രണങ്ങൾ തന്നെയാണ് അവിടെ കാണാൻ സാധിക്കുന്നത്. എന്നാൽ ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത് കൊറിയൻ ഏകാധിപതിയായ കിം ജോങ് യൂനിന്റെ ഒരു വാർത്തയാണ്. ഇദ്ദേഹം എവിടെപ്പോയാലും സ്വന്തമായി ഒരു ടോയ്ലറ്റ് കൊണ്ട് നടക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇദ്ദേഹത്തിന്റെ വാഹനത്തിൽ പോലും അദ്ദേഹത്തിന് വേണ്ടിയുള്ള ഒരു സ്വകാര്യ ടോയ്ലറ്റ് സജ്ജീകരിച്ചിട്ടുണ്ട്. പൊതു ശൗചാലയങ്ങൾ ഒന്നും തന്നെ അദ്ദേഹം ഉപയോഗിക്കാറില്ല. അതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ കാരണമായി അദ്ദേഹം പറയുന്നത് ശത്രുക്കളുടെ ആക്രമണത്തെ കുറിച്ച് തന്നെയാണ്. കാരണം താൻ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ശത്രുക്കൾക്ക് തന്റെ ആരോഗ്യത്തിന്റെ ബലഹീനതകൾ മനസ്സിലാക്കാൻ സാധിക്കുമെന്നും തനിക്ക് എന്തൊക്കെ രോഗങ്ങൾ ഉണ്ട് എന്ന് അവർ മനസ്സിലാക്കിയെടുക്കുമെന്നതുമാണ്. അതുകൊണ്ടുതന്നെ അത് തന്റെ ജീവന് ആപത്താകാൻ സഹായകരമായ വിവരങ്ങൾ നൽകുമെന്നും തന്റെ ജീവന് തന്നെ അത് ഭീഷണിയാകുമെന്നും ഈ മനുഷ്യൻ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇദ്ദേഹം എവിടെപ്പോയാലും സ്വന്തമായി ഒരു ശൗചാലയം ഒപ്പം കൊണ്ടുനടക്കുന്നത്.
വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നിയമ സംവിധാനമാണ് കൊറിയയിൽ നിലവിലുള്ളത്. എങ്കിലും കൊറിയൻ ജനതയെ വളരെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുന്ന ഒരു അമരക്കാരൻ തന്നെയാണ് കിം ജോങ് യൂൻ എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭരണ സംവിധാനത്തിന് കീഴിൽ ജനങ്ങൾ എല്ലാവരും സന്തുഷ്ടരാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.
എന്നാൽ കൊറിയയിൽ ഉള്ളവർ അദ്ദേഹത്തിന്റെ ഹെയർ സ്റ്റൈൽ അനുകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൊറിയയിൽ ഉള്ള ആളുകൾക്ക് വേണ്ടി കുറച്ച് ഹെയർസ്റ്റൈലുകൾ മാത്രമാണ് അനുവദിനീയമായുള്ളത്. സ്ത്രീകൾക്ക് പ്രത്യേകമായ ഹെയർ സ്റ്റൈൽ ആണ് വേണ്ടത്.. വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് മുടി കുറവും വിവാഹിതർ അല്ലാത്ത സ്ത്രീകൾ കൂടുതൽ മുടിയും ഉപയോഗിക്കാൻ സാധിക്കും. അതുപോലെ പല കാര്യങ്ങളിലും വ്യത്യസ്തത നിലനിർത്തുന്ന ഒരു രാജ്യം തന്നെയാണ് കൊറിയ. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ബെഞ്ചും ഡസ്കും ഉപയോഗിക്കണമെങ്കിൽ അത് അവർ തന്നെ കൊണ്ടുവരേണ്ട ഒരു നിയമം ആണ് നിലവിലുള്ളത്. ഒരുപാട് ബുദ്ധിമുട്ടേറിയ നിരവധി നിയമങ്ങളാൽ സമ്പന്നമായ രാജ്യമാണ് കൊറിയ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.