ഫ്രാൻസ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പക്ഷേ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ഒരു ഫുട്ബോൾ പ്ലെയറുടെ മുഖമായിരിക്കും എന്നാണ്. ഫുട്ബാൾ മാത്രമല്ല കലയും സംസ്ക്കാരവും ഒക്കെ മുറുകെപ്പിടിക്കുന്ന ഒരു സ്ഥലം. ആ കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. അതോടൊപ്പം ഫ്രാൻസിന്റെ ചരിത്രത്തെപ്പറ്റിയും ഭൂപ്രകൃതിയെ പറ്റിയും വിശദമായി തന്നെ പറയുന്നുണ്ട്. അവ എല്ലാം കോർത്തിണക്കിക്കൊണ്ട് പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ട വിവരമാണിത്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
പടിഞ്ഞാറൻ യൂറോപ്പിലെ പ്രധാന രാജ്യമാണ് ഫ്രാൻസ് . ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ് എന്ന് അറിയുന്നു . യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗവും അതിൽ അംഗമായ ഏറ്റവും വലിയ രാജ്യം കൂടി ആണ് ഫ്രാൻസ്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ രാജ്യം , യു.എൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ് ഫ്രാൻസ് .
മെഡിറ്ററേനിയൻ കടലിന്റെയും അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയിൽ ഹെക്സഗൺ എന്നും അറിയപ്പെടുന്നുണ്ട് .ഈ രാജ്യത്തിന്റെ പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം ആയിട്ടുള്ളത് . ബെൽജിയം, ലക്സംബർഗ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, മൊണാക്കോ, അൻഡോറ, സ്പെയിൻ എന്നിവയാണ് ഫ്രാൻസിന്റെ അയൽരാജ്യങ്ങൾ ആയി വരുന്നത് .ജനാധിപത്യ രാഷ്ട്രമായ ഫ്രാൻസിൽ നിന്നാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും മനുഷ്യാവകാശ സന്ദേശങ്ങൾ വരെ പ്രവഹിച്ചത്.
ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു . ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രചോദനമായത് ഈ പ്രഖ്യാപനമായിരുന്നു എന്ന് തന്നെ പറയാം .അടിച്ചമർത്തലുകൾക്കും കൈയേറ്റങ്ങൾക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരെയുള്ള ഫ്രഞ്ചുകാരുടെ സമരാവേശം വിഖ്യാതമായത് ആയിരുന്നു . ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലം കൂടിയാണ് ഫ്രഞ്ച് റിപ്പബ്ലിക്ക് എന്ന് പറയണം . ശാസ്ത്രം, കല, സംസ്കാരം, സാഹിത്യം, കായികമേഖല എന്നിവയിലുള്ള ഈ രാജ്യത്തിന്റെ സംഭാവനകൾ ഒക്കെ വിശേഷണങ്ങൾക്കൊക്കെ അപ്പുറമാണ്.
പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ കൊളോണിയൽ ശക്തികളിലൊന്നായിരുന്നു ഫ്രാൻസ്. കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളായി ഇന്നും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നീ വൻകരകളിൽ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുണ്ട് എന്ന് അറിയാം . പാരീസ് ആണ് ഫ്രാൻസിന്റെ തലസ്ഥാനം ആയി വരുന്നത്.റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗൌൾ പ്രവിശ്യയെക്കുറിച്ചായിരുന്നു അഞ്ചാം ശതകത്തിൽ അതായിത് ഇന്നത്തെ ഫ്രാൻസിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളത്.
ഗൌൾ എന്നായിരുന്നു ആദ്യം ഈ മേഖല അറിയപ്പെട്ടിരുന്നത്.അതായിത് കുതിരകളെന്നും കുതിരകളുമായി ബന്ധപ്പെട്ട ഇടമെന്നും ഒക്കെ അർഥം വരുന്നിടം. നോർമാഡൻമാരുടെയും ബാർബാറിയന്മാരുടെയും ജർമാനൻമാരുടെയും ദേശാടനഭൂമിയായിരുന്നു ഇത് . 486ൽ സാലിയൻ ഫ്രാങ്കൻ വംശത്തലവനായിരുന്ന ക്ലോവെ ആയിരുന്നു സൈൻ നദിയുടെ തീരത്ത് ഈ ദേശാടനക്കാരെ അണിനിരത്തി ഒരു രാജ്യത്തിനടിത്തറയിട്ടിരുന്നത് . അത് റോമൻ കത്തോലിക്കാസഭയുടെ അധീനതയിലുമായി മാറി.
ഇനിയുമുണ്ട് അറിയാൻ ഈ സ്ഥലത്തെപ്പറ്റി ഒരുപാട് കാര്യങ്ങൾ. അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുമായ വിവരമാണ്, അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.