നമ്മളിൽ പലർക്കും ആഗ്രഹമുള്ള ഒരു കാര്യമാണ് ഒരു ദിവസമെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുക എന്നത്.അല്ലേ? ഒരുപാട് പഞ്ച നക്ഷത്ര ഹോട്ടലുകൾ ഇന്ന് വളർന്നു വന്നിട്ടുണ്ട്. പണം മുടക്കാൻ തയ്യാറുള്ളവർക്ക് ഇത്തരം ഹോട്ടലുകളിൽ താമസിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. അത്കൊണ്ട് തന്നെ അത്തരം ആളുകളെലക്ഷ്യം വെച്ച് കൊണ്ടാണ് ഇത്തരം ഹോട്ടലുകളുടെ കുതിപ്പ്.
നമ്മളിന്ന് പറയാൻ പോകുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളെ കുറിച്ചല്ല?. അതെ,പഞ്ചനക്ഷത്ര ജയിലുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. പഞ്ചനക്ഷത്ര ജയിലുകളോ? ഒരു സെക്കന്റ് നേരമെകിലും നിങ്ങളൊന്നു അതിശയിച്ചു നിന്നു കാണും. അല്ലെ എന്നാൽ ആരെങ്കിലും നിങ്ങളോട് പഞ്ചനക്ഷത്ര ജയിലുകളെക്കുറിച്ച് പറഞ്ഞാൽ നിങ്ങൾ അത് സാധാരണ ഗതിയിൽ നിങ്ങൾ ചിലപ്പോൾ അവിടത്തെ ആഡംബര ജീവിതത്തെ കുറിച്ചല്ല ചിന്തിക്കുക. കാരണം ജയിലിന്റെ പേര് കേട്ടയുടനെ ആഡംബര ജീവിതമല്ല മറിച്ച് അവിടത്തെ കാഠിന്യമേറിയ ജീവിതത്തെ കുറിച്ചാണ് മനസ്സിലേക്ക് ഓടി വരിക. കറുത്ത കമ്പികൾ, ഇരുട്ട്, മോശം ഭക്ഷണം, കുറ്റവാളിയുടെ ശിക്ഷ അനുഭവിക്കുന്ന തടവുകാരന്റെ ചിത്രങ്ങൾ എന്നിവ ഓർമ്മയിൽ വന്നുതുടങ്ങും. എന്നാൽ തടവുകാർക്ക് 5 സ്റ്റാർ ഹോട്ടലുകൾ പോലെയുള്ള സൗകര്യങ്ങൾ ലഭിക്കുന്ന ഇത്തരം ജയിലുകൾ ലോകത്ത് നിരവധിയുണ്ടെന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഈ ജയിലുകളിലെ തടവുകാരുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാണ്.
ഒരു സാധാരണക്കാരന് പഞ്ചനക്ഷത്ര ഹോട്ടലിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഈ ജയിലുകളിൽ തടവുകാർക്ക് നൽകുന്നുണ്ട്. ആ ജയിലിൽ തടവുകാർക്ക് എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അതിനാൽ ലോകത്തിലെ ഏറ്റവും സൗകര്യപ്രദവും സുസജ്ജവുമായ ജയിലുകളെക്കുറിച്ച് നമുക്ക് ഇന്ന് അറിയാം …
പ്ലഷ് ജയിൽ.ജസ്റ്റിസ് സെന്റർ ലിയോബെൻ
ഓസ്ട്രിയയിലെ ലിയോബെനിലെ പർവതപ്രദേശത്താണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. നിങ്ങൾക്ക് ഒരു ആഡംബര പഞ്ച നക്ഷത്ര ഹോട്ടലിൽ എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാണോ അതെല്ലാം ഈ ജയിലിലും ലഭ്യമാണ്. അതായത് ജിം, സ്പാ, വിവിധ ഇൻഡോർ ഗെയിമുകൾ കളിക്കാനുള്ള സൗകര്യം തുടങ്ങീ ഒട്ടനവധി സംഭവങ്ങൾ ഇവിടെയുണ്ട് എന്ന് തന്നെ പറയാം. ഇതുകൂടാതെ, ജസ്റ്റീസ് സെന്റർ ലിയോബെൻ ജയിലിൽ തടവുകാർക്ക് വ്യക്തിഗത കുളിമുറി, സ്വീകരണമുറി, അടുക്കള സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. ശെരിക്കും ആശ്ചര്യം തോന്നുന്നില്ലേ?
JVA Fuisbüttel ജയിൽ
ജർമ്മനിയിലാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. ഈ ജയിലിലും തടവുകാർക്ക് ആഡംബര കിടക്കകൾ, വ്യക്തിഗത കുളിമുറി, ടോയ്ലറ്റുകൾ തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ജയിലിൽ അലക്കു യന്ത്രങ്ങൾ, കോൺഫറൻസ് മുറികൾ തുടങ്ങിയ സൗകര്യങ്ങളും തടവുകാർക്ക് ലഭ്യമാകുന്നു.
HMP Etiwell
സ്കോട്ട്ലൻഡിലെ ഈ ജയിൽ തടവുകാരെ നല്ല മനുഷ്യരാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ജയിൽ. ഇവിടെ താമസിക്കുന്ന തടവുകാർക്ക് ഏകദേശം 40 ആഴ്ചയോളം ഉൽപ്പാദന നൈപുണ്യത്തിൽ പരിശീലനം നൽകുന്നു. അതിലൂടെ അവർക്ക് ജോലിക്ക് പോകാനും സാധാരണ ജീവിതം നയിക്കാനുള്ള ഒരു നല്ല മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുന്നു എന്നതാണ് ഈ ജയിലിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒട്ടാഗോ ജയിൽ
ഈ ന്യൂസിലൻഡ് ജയിലിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇവിടെ താമസിക്കുന്ന തടവുകാർക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികളാണ് ലഭിക്കുന്നത്.
ചാമ്പ്-ഡോളൺ ജയിൽ
ചാമ്പ്-ഡോളൺ ജയിൽ സ്വിറ്റ്സർലൻഡിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ഈ ജയിൽ വൻതടവുകാരാൽ കുപ്രസിദ്ധമായിരുന്നു. എന്നാൽ ഇന്ന് തടവുകാർക്ക് നല്ലൊരു ഹോസ്റ്റൽ മുറിയാണ് ഇവിടം.