വിയറ്റ്നാം എന്ന രാജ്യത്തെ കുറിച്ച് നമ്മളെല്ലാവരും ഒത്തിരി കേട്ടിരിക്കുമല്ലോ. എന്നാൽ നമ്മൾ അറിയാത്തതും കേൾക്കാത്തതുമായ നിരവധി കാര്യങ്ങൾ വിയറ്റ്നാമിന് പറയാനുണ്ട്. വിയറ്റ്നാം എന്ന രാജ്യത്തെ ഔദ്യോഗികമായി വിളിക്കുന്നത് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം എന്നാണ്. ഇന്തോ-ചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തായി കിടക്കുന്ന ഒരു രാജ്യമാണ് വിയറ്റ്നാം. ഈ രാജ്യത്തിന്റെ പ്രധാന അതിർത്തികൾ എന്ന് പറയുന്നത് വടക്കുപടിഞ്ഞാറു ഭാഗത്തായി ലാവോസും തെക്കുപടിഞ്ഞാറായി കംബോഡിയയുമാണ്. വടക്കു ഭാഗത്തായാണ് ചൈനയുമായി തൊട്ടു കിടക്കുന്നത്. 8.5 കോടിയാണ് ഇവിടത്തെ ജനസംഖാ കണക്ക്. അത് കൊണ്ട് തന്നെ ലോകരാഷ്ട്രങ്ങളിൽ ജനസംഖ്യയുടെ കാര്യത്തിൽ പതിമൂന്നാം സ്ഥാനമാണ് വിയറ്റ്നാമിനുള്ളത്.നൂറ്റാണ്ടുകൾക്ക് ഇവിടെ സാമൂഹിക അനിശ്ചിതത്വത്തിനെതിരെ നിരവധി ലഹളകൾ നടന്നിട്ടുണ്ട്.ഇപ്പോഴും അത് പൂർണ്ണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. നമ്മൾ ഇനിയും അറിയാത്ത എന്തൊക്കെ കാര്യങ്ങളാണ് വിയറ്റ്നാമിൽ നടക്കുന്നതെന്ന് നോക്കാം.
സാമൂഹിക അനീതികളും മറ്റും ഇപ്പോഴും വിയറ്റ്നാമിൽ നില നിൽക്കുന്നുണ്ട് എങ്കിലും വിയറ്റ്നാമിന്റെ സാമ്പത്തികമായിട്ടുള്ള വളർച്ച അതി വേഗത്തിൽ തന്നെയാണ്. എന്നാൽ ഒരു ഭാഗത്ത് ദാരിദ്ര്യവും കൂടെയുണ്ട്. എന്തിരുന്നാലും വിയറ്റ്നാമിന്റെ ചില പപ്രത്യേകതകൾ നോക്കാം. ആദ്യാമായി ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര ഘടന ഏറെ സവിശേഷതകൾ ഉള്ളതാണ്. വിയറ്റ്നാമിന്റെ ഭൂമിശാസ്ത്രപരമായ ആകൃതി എന്ന് പറയുന്നത് “s” എന്ന അക്ഷരത്തിന്റെ രീതിയിലാണ്. ഈ അക്ഷരത്തിന് രാഷ്ട്രീയത്തിലെ ചില കാര്യങ്ങൾക്ക് ഏറെ സാമ്യത ഉണ്ട് എന്ന് തന്നെ പറയാം. അടുത്തതായി ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന രാജ്യം ബ്രസീൽ ആണെന്ന കാര്യം നിങ്ങൾക്കറിയാലോ. രസീത് കഴിഞ്ഞാൽ പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന രാജ്യം വിയറ്റ്നാമാണ്. വിയറ്റ്നാമിന്റെ കോഫിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അത് പോലെ തന്നെ ലോകത്ത് ഏറ്റവും വലിയ കശുവണ്ടി കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന പദവി വിയറ്റ്നാമിനുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും പൊതുഗതാഗതത്തിനായി കാറും ബസ്സുമെല്ലാമാണ് ഉപയോഗിക്കുന്നത്. എന്നാൽ വിറ്റ്നാമിൽ വിശേഷം മറ്റൊന്നാണ്. ഇവിടത്തെ ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്കും സ്വന്തമായി മോട്ടോർബൈക്കുകൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇവർ പൊതു ഗതാഗതത്തിനായി ബൈക്കുകളാണ് ഉപയോഗിക്കുന്നത്. ഇത് പോലെ അതിശയിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ വിയറ്റ്നാമിലുണ്ട്. അത് എന്തൊക്കെയാണെന്ന് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.