ഏറ്റവും കൂടുതൽ വിലയുള്ളതും ഏറ്റവും മനോഹരമായതും എന്നാൽ നമുക്ക് എല്ലാവർക്കും അറിയാവുന്നതുമാണ് ഒരു രത്നമാണ് കോഹിനൂർ എന്ന രത്നം. നമ്മുടെ ഇന്ത്യയുടെ സ്വന്തം ആണ് ഈ രത്നം എന്നും ഇത് ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്ത് നിന്നും കൊണ്ടുപോയതാണ് എന്നൊക്കെ ഒരു ചരിത്രം നിലനിൽക്കുന്നുമുണ്ട്. യഥാർത്ഥത്തിൽ എന്താണ് കോഹിനൂർ രത്നത്തിൻറെ പ്രത്യേകതകൾ എന്താണ്.?കോഹിനൂർ രത്നതിനെപ്പറ്റി നമുക്ക് എന്തൊക്കെ അറിയാം.. അവയുടെയൊക്കെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ആണ്. ഏറെ കൗതുകകരമായി ഒരു അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
ഒരു കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന പേരുള്ള രത്നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ. പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിന്റെ അർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയത് എന്നാണ് അനുമാനിക്കുന്നത്.
ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്തെടുത്തത് ആണ് ഈ വജ്രക്കല്ല്. ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാർ അവരുടെ കൈകളിലാകുകയും ചെയ്തു ഈ കല്ല്. വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. 37.21 ഗ്രാം ഭാരമുണ്ടായിരുന്നു ഈ വജ്രകല്ലിനു. ഈ വജ്രക്കല്ലിന്റെ ഇന്നത്തെ 105.602 കാരറ്റ് അഥവ 21.61 ഗ്രാം ആയി ചെത്തിമിനുക്കിയത് ആണ്.
ചരിത്രപരമായി പറഞ്ഞാൽ തെളിവ് പറയുന്നത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തത് എന്നാണ്. അതേപോലെ പിന്നീട് ഇത്, അവിടത്തെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാരുടെ അധീനതയിലായി മാറുകയും ചെയ്തു. 1323-ൽ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ തോൽപ്പിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു അഥവ ഇന്നത്തെ വാറങ്കൽ) കൊള്ളയടിച്ചു നശിപ്പിക്കുകയും ഒക്കെ ചെയ്തു. ഇങ്ങനെ കൊള്ളയടിച്ച് ദില്ലിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ കൊഹിനൂർ രത്നവും ഉണ്ടായിരുന്നു എന്ന് അറിയുന്നു.
തുടർന്ന് ഈ രത്നം ദില്ലിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർക്ക് വേണ്ടി കൈമാറിക്കൊണ്ടിരിക്കുകയും, 1526-ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ കൈകളിൽ എത്തുകയും ചെയ്തു.മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാ ജഹാൻ, ഈ കല്ലിനെ, തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ഷാ ജഹാന്റെ പുത്രൻ ഔറംഗസേബ്, പിന്നീട് ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താൻ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദിൽ സൂക്ഷിക്കുകയും ചെയ്തു എന്നാണ് ചരിത്രം. 1739-ൽ പേർഷ്യയിൽ നിന്നുള്ള നാദിർ ഷാ, ഇന്ത്യ ആക്രമിച്ചതിനെത്തുടർന്ന്, കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിക്കുക ആയിരുന്നു.
പിന്നീട് ഇത് പേർഷ്യയിലേക്ക് കടത്തി. കോഹ്-ഇ നൂർ എന്ന പേര് ഈ കല്ലിന് നൽകിയത് നാദിർ ഷായാണെന്ന് ആണ് പറയുന്നത്. 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു ഉണ്ടായിരുന്നത് ആയി രേഖകളില്ല.1747-ൽ നാദിർഷാ മരണമടഞ്ഞതിനുശേഷം, കോഹിനൂർ, അദ്ദേഹത്തിന്റെ പിൻഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈയിലായിരുന്നു എന്ന് അറിയുന്നു.