ലോകത്ത് നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പലയിടത്തും അന്യഗ്രഹ ജീവികളെ കുറിച്ചും പലയിടങ്ങളിൽ പ്രേതങ്ങളെ കുറിച്ചും ഇനിയും പരിഹരിക്കപ്പെടാത്ത ദുരൂഹതകളുണ്ട്. അത്തരത്തിലുള്ള ഒരു നിഗൂഢ പ്രദേശമാണ് ഇന്ത്യ-മ്യാൻമർ അതിർത്തിയിലുള്ള തടാകം. നവാങ് യങ് എന്നാണ് തടാകത്തിന്റെ പേര്. ചിലർ ഈ തടാകത്തെ “തിരിച്ചുവിടാനാവാത്ത തടാകം” എന്ന് വിളിക്കുന്നു. അരുണാചൽ പ്രദേശിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.
രണ്ടാം ലോകമഹായുദ്ധസമയത്ത് തടാകത്തിന് മുകളിലൂടെ പറന്ന ഒരു പൈലറ്റ് ഇത് നിലത്താണെന്ന് കരുതി വിമാനം ഇവിടെ ഇറക്കാൻ തീരുമാനിച്ചു. എന്നാൽ തടാകമായതിനാൽ മുങ്ങി പോയ വിമാനം പൈലറ്റിനെ അടക്കം കാണാതാവുകയായിരുന്നു. വിമാനത്തിന്റെ ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്തുകൊണ്ടാണ് ആരും ഈ തടാകത്തിൽ പോയി നിഗൂടാത്ത കണ്ടെത്താന്‍ ശ്രമിക്കാത്തത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഈ തടാകത്തിൽ പോയ ആരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അതുകൊണ്ടാണ് ഈ തടാകത്തിന് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത തടാകം എന്ന് വിളിക്കുന്നത്.
സമാനമായ മറ്റൊരു സംഭവം കൂടിയുണ്ട്. ചില ജാപ്പനീസ് പട്ടാളക്കാർ യുദ്ധം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ തടാകം മുറിച്ചുകടക്കാൻ തീരുമാനിച്ചു. ഇങ്ങനെ പോയ ഒരു കൂട്ടം പട്ടാളക്കാര്‍ അപ്രത്യക്ഷമായി. തടാകത്തിന്റെ മറുകരയിൽ പോയിട്ടില്ലെന്ന് കണ്ടവര്‍ പറയുന്നു. മലേറിയ ബാധിച്ചാണ് എല്ലാവരും മരിച്ചതെന്ന് ചിലർ പറയുന്നു.
ഇങ്ങനെ പോയവർ തിരിച്ചു വരാതിരിക്കാൻ കാരണമുണ്ട്. ഒരിക്കൽ ഈ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ ഈ തടാകത്തിൽ നിന്നും ഒരു വലിയ മത്സ്യത്തെ പിടിച്ചു. അത് കറി വെച്ച് ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് അയാള്‍ ഒരു വിരുന്നു ഒരുക്കി. എന്നാൽ ഒരു അമ്മൂമ്മയെയും കൊച്ചുമകളെയും മാത്രം വിരുന്നിലേക്ക് ക്ഷണിച്ചില്ല. അതോടെ മുത്തശ്ശി ദേഷ്യപ്പെട്ടു ഇങ്ങനെ ചോദിച്ചു. മുത്തശ്ശിയുടെ ദേഷ്യത്തിൽ രോഷാകുലരായ ഗ്രാമവാസികൾ മുത്തശ്ശിയെയും ചെറുമകളെയും ഗ്രാമത്തിന് പുറത്താക്കി. ഇതോടെ അപമാനിതരായ മുത്തശ്ശിയും കൊച്ചുമകളും കുളത്തിൽ ചാടി ആത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. അവർ ആ,ത്മഹ,ത്യ ചെയ്തതിന്റെ പിറ്റേന്ന് ഗ്രാമം മുഴുവൻ തടാകത്തിൽ മുങ്ങി അവിടെയുള്ള എല്ലാ ആളുകളും മരിച്ചു. അന്നുമുതൽ തടാകത്തില്‍ പോയവൻ തിരിച്ചുവരാറില്ല. ഇതാണ് മനുഷ്യർ തടാകത്തിൽ അപ്രത്യക്ഷമാകാൻ കാരണമെന്ന് പറയപ്പെടുന്നു.
എന്തുകൊണ്ടാണ് ഈ തടാകത്തിൽ ആളുകളെ കാണാതാകുന്നത് എന്ന് കണ്ടെത്താൻ പല ശാസ്ത്രജ്ഞരും ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഇന്നുവരെ ഒരു കാരണവും കണ്ടെത്തിയിട്ടില്ല. അതിനാൽ ഇന്നും തടാകം ഒരു നിഗൂഢ തടാകമായി തുടരുന്നു.