ഒരു ദിവസം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ഒരു പ്രദേശമാണ് ഡോഗർലാൻഡ്. ഡോഗർലാൻഡ് എന്നൊരു പ്രദേശത്തെ പറ്റി ഒരുപക്ഷേ അധികമാരും കേട്ടിട്ടുണ്ടാവില്ല. കാരണം അത് കടലിൽ മുങ്ങി പോയ ഒരു സ്ഥലമാണ്. കടലിനു താഴെ മുങ്ങിയ ഒരു സ്ഥലം എന്നു വേണമെങ്കിൽ ഇതിനെ പറയാം. ബിസി 6500- 6200 കാലഘട്ടത്തിൽ സമുദ്രനിരപ്പ് ഉയർന്നു വെള്ളപ്പൊക്കമുണ്ടായി. ആ സാഹചര്യത്തിലാണ് ഇത് അപ്രതീക്ഷ്യമായത്. ഗ്രേറ്റ് ബ്രിട്ടൻ കിഴക്കേ തീരം മുതൽ ഇപ്പോൾ നെതർലാൻഡ് പടിഞ്ഞാറൻ തീരം ഉപദീപ് എന്നിവിടങ്ങളിൽ വരെ ഇത് വ്യാപിച്ചത് ആണ്. ഇതൊക്കെ ജിയോളജിക്കൽ സർവേ പറയുന്നതാണ്.
മധ്യശിലായുഗ കാലഘട്ടത്തിൽ മനുഷ്യവാസമുള്ള ഒരു ആവാസകേന്ദ്രമായിരുന്നു ഇത്.. പ്രേത്യകമായി ഉണ്ടായ ഒരു സുനാമി കാരണമായിരുന്നു ഇവിടെ സമുദ്രനിരപ്പ് ഉയർന്നത്. ഇത് കാരണം താഴ്ന്ന ദ്വീപുകൾ ഒക്കെ ആ സമുദ്രനിരപ്പിന് ഉയർച്ചയിൽ അപ്രത്യക്ഷപ്പെട്ടു.. ഡോഗർബാങ്കിൻറെ പേരിലാണ് ഡോഗർലാൻഡിന് ഈ പേര് ലഭിച്ചതുപോലും. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് മത്സ്യബന്ധന ബോട്ടുകളുടെ പേരിലായിരുന്നു ഡോഗ്സ്ബാങ്കിനു ഈ ഒരു പേര് ലഭിച്ചത്.
ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ഈ പ്രദേശത്തിന് പുരാവസ്തു സാധ്യതകൾ തിരിച്ചറിയപ്പെടുകയും ചെയ്തു. 1931 വാഷിന്റെ കിഴക്ക് പ്രവർത്തിക്കുന്ന ഒരു മത്സ്യബന്ധന സംഘം ഒരു മുള്ളുകളുള്ള കൊമ്പിനെ തിരിച്ചറിഞ്ഞു. മാമത്തുകൾ, സിംഹങ്ങൾ, മറ്റു മൃഗങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും ചരിത്രാതീത കാലഘട്ടങ്ങളിലെ ഏതാനും ഉപകരണങ്ങളും ആയുധങ്ങളും ഒക്കെ ഇവിടെ കാണപ്പെട്ടു. കപ്പലുകളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.. 2020 ലെ കണക്കനുസരിച്ച് ജിയോളജിക്കൽ സർവേകൾ, ടെക്നിക്കുകൾ, കമ്പ്യൂട്ടർ സിമുലേഷൻ, മോളിക്യുലാർ ബയോളജി എന്നിവ ഉപയോഗിച്ച് ഡോഗർലാൻഡിലെ വെള്ളത്തിനടിയിലായ ഭൂപ്രകൃതിയെ പറ്റി അന്താരാഷ്ട്രമായ രീതിയിൽ രണ്ടുവർഷത്തെ അന്വേഷണം തുടരുകയും ചെയ്തു.
ശേഖരിച്ച തെളിവുകൾ മുൻകാല ചുറ്റുപാടുകൾ പാരിസ്ഥിതിക മാറ്റങ്ങൾ വേട്ടക്കാരിൽ നിന്നും കർഷക സമൂഹങ്ങളിലെ മനുഷ്യ പ്രവർത്തനം എന്നിവയെ കുറിച്ചൊക്കെ പഠിക്കാനുള്ളതായിരുന്നു. ചാനൽ ഫോർ ടൈം ഡോക്യുമെൻററി പരമ്പരയുടെ ഭാഗമായി 2007ലെ ബ്രിട്ടൻ ബ്രൗൺസ് വേൾഡ് എപ്പിസോഡ് ഈ പ്രദേശത്തെ അവതരിപ്പിച്ചിരുന്നു.. 2017 ലെ ബ്രിട്ടീഷ് ശിലായുഗ സുനാമി എന്ന പേരിലായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവം ആയിരുന്നു.