ദുബായ് എന്നാൽ സ്വപ്ന നഗരമാണ്. എല്ലാവർക്കും ഒരു ദിവസമെങ്കിലും ഒന്നു ജീവിക്കുവാൻ ആഗ്രഹിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. എന്നാൽ ദുബായ് നഗരത്തിൽ നമുക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു സ്ഥിരതാമസം ദുബായിൽ ആരംഭിക്കുകയാണണെങ്കിൽ ദുബായിലാണോ അതോ നമ്മുടെ ഇന്ത്യയിലാണോ നമുക്ക് കുറഞ്ഞ ചെലവിൽ ജീവിക്കാൻ സാധിക്കുന്നതതെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഏതൊരാളും പറയും ഇന്ത്യ തന്നെയാണെന്ന് എല്ലാരും പറയും. കാരണം നമുക്ക് താമസിക്കുവാൻ എളുപ്പമുള്ളത് ഇന്ത്യയാണല്ലോ. എന്നാൽ ദുബായ് ചെലവുകളെ കുറിച്ച് നമ്മൾ ഒന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
ദുബായിലെ വീട്ട് വാടകയിൽ നിന്നുതന്നെ തുടങ്ങാം. ദുബായിൽ വീട്ടുവാടക എടുക്കുകയാണെന്നുണ്ടെങ്കിൽ ഏകദേശം ഒരുമാസം 40,000 രൂപയായാണ് കുറഞ്ഞത് ചെലവാക്കുന്നത്. 40,000 രൂപയിൽ ആണ് ദുബായിൽ വീട്ടുവാടക തുടങ്ങുന്നത് തന്നെ. ദുബായ് യഥാർത്ഥത്തിൽ ജീവിക്കുന്ന ആളുകളിൽ 85 ശതമാനവും മറ്റു രാജ്യങ്ങളിൽ നിന്നും വന്ന് ജീവിക്കുന്നവരാണ്. ജോലിക്കും മറ്റുമായി വന്നു ജീവിക്കുന്ന ആളുകളാണ് കൂടുതൽ ആളുകളും. അതിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
ദുബായ് നഗരത്തിലെ മായാലോകത്തേക്ക് എത്തിപ്പെട്ടവർ, ജീവിതത്തിലെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ നൽകുവാനായി എത്തിയ നിരവധി ആളുകളെ ദുബായിൽ കാണാൻ സാധിക്കും. ദുബായിലെ വാട്ടർ ബിൽ കറണ്ട് ബില്ല് എന്ന് പറയുന്നത് ഏകദേശം 10000 രൂപയായിരിക്കും. മൊബൈൽ ചാർജ് ബില്ലാണ് വരുന്നതെങ്കിൽ 2000 രൂപയിലായിരിക്കും. എത്ര നേരം സംസാരിച്ചു എന്നതനുസരിച്ചാണ് മൊബൈൽ ബില്ല് വരാറുള്ളത്.ഡിഷ്ചാർജ് വരികയാണെങ്കിൽ ആറായിരം രൂപയായിരിക്കും വരിക. അതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടാണ് അവിടെ താമസിക്കാനെന്ന് നമുക്കറിയാം.
ദുബായിയെ വച്ചു നോക്കുകയാണെങ്കിൽ താമസിക്കാൻ എളുപ്പമുള്ളത് ഇന്ത്യയാണെന്ന് കണ്ണുംപൂട്ടി പറയാം. ആദ്യകാലങ്ങളിൽ ഒരു മത്സ്യ നഗരം മാത്രമായിരുന്ന ദുബായെ ഇത്രയും മികച്ചതാക്കിയതു കഴിവ് തന്നെയാണ്. ഇന്ന് ജോലിയുടെ അനന്ത സാധ്യതകളുള്ള ഒരു വലിയ നഗരമായി ദുബായി മാറിക്കഴിഞ്ഞു. ഏറ്റവും ചിലവേറിയ നഗരങ്ങളിൽ പന്ത്രണ്ടാമത്തെ നഗരമാണ് ദുബായ്. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ദുബായ് നഗരത്തിൽ എത്തുന്നത്. ഈ കാര്യത്തെ കുറിച്ച് വിശദമായി അറിയാം.