എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഭാഗ്യം തേടിയെത്തിയിട്ടുണ്ടാകും. എത്രയോ വലിയ അപകടങ്ങളിൽ നിന്നും വളരെ വിചിത്രമായി രക്ഷപ്പെട്ട എത്രയാളുകൾ ഉണ്ട്. ഒന്നല്ല ഒരുപാട് അപകടങ്ങളിൽ നിന്നും വളരെ നിസാര പരിക്കുകളോട് കൂടി രക്ഷപ്പെട്ട് ഇന്നും ജീവിച്ചിരിക്കുന്ന ഒത്തിരിയാളുകൾ ഈ ലോകത്തിന്റെ പല കോണുകളിൽ ഉണ്ട്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കാൻ ഇത്തരത്തിലുള്ള അപകടങ്ങളിൽ നിന്നും രക്ഷ നേടിയത് തന്നെ ധാരാളം. അത്തരത്തിൽ ചില വലിയ അപകടങ്ങളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ചിലയാളുകളെ പരിചയപ്പെടാം.
ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ സ്മാർട്ട് ഇന്ന് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു ഘടകമാണ്. നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു വലിയ പങ്ക് ഈ മൊബൈൽ ഫോണിനുണ്ട്. ചിലയാളുകൾക്ക് മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ആലോചിക്കാൻ കൂടി കഴിയുന്നുണ്ടാകില്ല. ഉറങ്ങുന്നതും എഴുന്നേൽക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇത് കയ്യിൽ പിടിച്ചു കൊണ്ടാണ്. അത്തരത്തിൽ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു മൊബൈൽ ഫോൺ തന്റെ അശ്രദ്ധ കൊണ്ട് മാത്രം നഷ്ടമാവുക എന്നത് വളരെ ദുഃഖമുള്ള കാര്യം തന്നെയാണ്.
ഒരു സംഭവം നോക്കാം. അതി വേഗതയിൽ പോകുന്ന ഒരു റോളർ കോസ്റ്ററിൽ ഇരുന്നു കൊണ്ട് സെൽഫിയെടുക്കുക എന്നത് വളരെ ധൈര്യം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ഏറ്റവും ധീരനായ ഒരാളോ അല്ലെങ്കിൽ ഏറ്റവും മണ്ടനായ ആളോ മാത്രമേ ഇത്തരമൊരു പ്രവർത്തിക്ക് മുതിരുകയുള്ളൂ. എന്നാൽ ഇവിടെ ധീരനായ ഒരു യാത്രക്കാരൻ തന്നെയാണ് അതി വേഗത്തിൽ പോകുന്ന റോളർ കോസ്റ്ററിൽ നിന്നും സെൽഫിയെടുത്തത്. പെട്ടെന്ന് കൈ സ്ലിപ്പായി മൊബൈൽ ഫോൺ തെറിച്ചു പോയി. ഭാഗ്യമെന്നു മാത്രം പറയട്ടെ, തൊട്ടു പിറകിലുള്ള യാത്രക്കാരന്റെ കയ്യിലേക്കാണ് ആ ഫോൺ വന്നു വീണത്. അത് കൊണ്ട് മാത്രം അയാൾക്ക് ആ ഫോൺ നഷ്ട്ടമായില്ല. ഇത്പോലെ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട ഒത്തിരി ആളുകൾ ഉണ്ട്. കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.