കൂടുമ്പോൾ ഇമ്പം കൂടുന്നതാണ് കുടുംബമെന്നു പറയുന്നത്. അതുകൊണ്ട് തന്നെയാണല്ലോ അതിനെ കുടുംബം എന്ന് വിളിക്കുന്നത്. കുറച്ചു പിണക്കങ്ങളും കാര്യങ്ങളൊക്കെ അതിനെ മനോഹരം ആക്കുകയാണ് ചെയ്യുക. എന്നാൽ കുടുംബത്തിൽ വിള്ളൽ വീഴുന്നത് എപ്പോഴാണ്.? ദാമ്പത്യത്തിൽ ഉണ്ടാകുന്ന ചില സ്വരചേർച്ചകൾ അല്ലെങ്കിൽ ദാമ്പത്യത്തിൽ ഉണ്ടാകുന്ന ചില വിശ്വാസ വഞ്ചനകൾ. ഇവയൊക്കെയാണ് കുടുംബത്തിന് വിള്ളലിൽ ആഴ്ത്തുന്നത്. അത്തരത്തിൽ ഒരു കഥയാണ് കൊല്ലത്തുനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
വിവാഹേതരബന്ധങ്ങൾ ഒരു കുടുംബത്തെ ശിഥിലമാക്കാൻ കെൽപ്പുള്ളതാണെന്ന് നമുക്കറിയാവുന്നതാണ്. പലരും ഭാര്യ അറിയാതെ മറ്റു സ്ത്രീകളുമായി അവിഹിത ബന്ധങ്ങളിൽ ഏർപ്പെടാറുണ്ട്. അങ്ങനെ ഒരു ബന്ധമായിരുന്നു കൊല്ലത്ത് പ്രശാന്ത് എന്ന ചെറുപ്പക്കാരനും സംഭവിച്ചത്. ഈ ബന്ധത്തിന് തുടക്കമിട്ടത് ഒരു സ്ത്രീയായിരുന്നുവെന്ന് മാത്രം. പ്രശാന്ത് എന്ന ചെറുപ്പക്കാരനോട് അവർക്ക് ആരാധനയായിരുന്നു. ഭാര്യയെ നന്നായി നോക്കുന്ന യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത പ്രശാന്ത് എന്ന ചെറുപ്പക്കാരനെ തൻറെ സ്വന്തമാക്കുവാൻ ആ സ്ത്രീ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അയാൾക്ക് ഇവർ ഫോൺ നമ്പർ കൊടുക്കുകയും പിന്നീട് അയാളുമായി ഒരു സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇവർ പിന്നീട് അയാളെ പലവട്ടം തന്നെ വിവാഹം കഴിക്കുവാനായി നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ ഇവരെ വിവാഹം കഴിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല.
അതിന് കാരണം അയാൾ ഒരു ഭർത്താവും ഒരു അച്ഛനുമായിരുന്നു. കാരണം അയാൾ പറഞ്ഞു, ഞാൻ ഒരു ഭർത്താവാണ് അതുപോലെതന്നെ ഞാൻ ഒരു കുഞ്ഞിൻറെ അച്ഛനുമാണ്, നിന്നെ വിവാഹം കഴിക്കാൻ എനിക്ക് സാധിക്കില്ലന്ന്. പകരം ഇവരിൽ നിന്നും രണ്ടു ലക്ഷം രൂപയോളം ഈ ആൾ വാങ്ങുകയും ചെയ്തു. സ്വർണമായി മറ്റു ഇയാൾ നല്ല അളവിൽ വാങ്ങി. ഇവർ തമ്മിലുള്ള ബന്ധം ആരെങ്കിലും അറിയുമോന്നും അതുതന്റെ കുടുംബത്തെ മോശമായ രീതിയിൽ ബാധിക്കുമോന്നും ഈ ചെറുപ്പക്കാരൻ ഭയന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇവരെ ഈ ചെറുപ്പക്കാരൻ വിളിച്ചു വരുത്തുകയാണ്. അതിനുശേഷം ഒരു കേബിൾ വയർ കൊണ്ട് ഇവരുടെ കഴുത്തിൽ മുറുക്കി ഇവരെ കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവരുടെ ബോഡി എന്ത് ചെയ്യണമെന്ന് അറിയാതെ കാലുകൾ മുറിച്ച് അവസ്ഥയിൽ അത് കുഴിച്ചിടുകയായിരുന്നു ചെയ്തത്. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ ചെറുപ്പക്കാരനുമെന്ന് മനസ്സിലാക്കാൻ സാധിച്ചു.