എക്കാലവും വിനോദസഞ്ചാരികളെ അത്രമേൽ ആകർഷിക്കുന്ന ഒരു രാജ്യം തന്നെയാണ് മലേഷ്യ. ഒരു കാലം വരെ മലേഷ്യ എന്നത് പലരുടെയും സ്വപ്ന രാജ്യമായിരുന്നു. എന്നാൽ ഇന്ന് അവിടെ സന്ദർശിക്കാത്തവർ ചുരുക്കം ചില ആളുകൾ മാത്രമായിരിക്കും. മലേഷ്യ എന്ന രാജ്യത്തെ കുറിച്ച് നമ്മൾ അറിഞ്ഞതും അറിയാത്തതുമായ ഒത്തിരി കാര്യങ്ങളുണ്ട്. വിനോദ് സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകൾ എന്നതിലുപരി ഈ രാജ്യത്തിനും ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. എന്താണ് എന്ന് നോക്കാം.
മലേഷ്യയുടെ പതിനഞ്ചാമത്തെ രാജാവാണ് സുൽത്താൻ മുഹമ്മദ്. ഇദ്ദേഹം കഴിഞ്ഞ വർഷം ജൂൺ ഏഴിന് റഷ്യയിൽ നിന്നുള്ള മുൻ മോഡൽ ഒക്സാന വിയോഡിനയെ വിവാഹം കഴിച്ചു. ഒരുപക്ഷേ നിരവധി വാർത്തകളിലൂടെയും ഗോസിപ്പുകളിലൂടെയും പലരും അറിഞ്ഞിട്ടുണ്ടാവണം. രാജാവായിരുന്നിട്ട് കൂടിയും വളരെ രഹസ്യമായാണ് ഈ വിവാഹം നടന്നത്.
ഇവരുടെ വിവാഹവാർത്ത പുറംലോകം അറിയുന്നത് കഴിഞ്ഞ നവംബറിൽ ആണ്. എന്നാൽ അതിനേക്കാൾ അതിശയകരമായ മറ്റൊരു കാര്യം എന്ന് പറയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ഈ ദമ്പതികൾക്ക് ഒരു കുട്ടിയും ജനിച്ചിരിക്കുന്നു എന്ന വാർത്തയാണ് അറിയാൻ കഴിഞ്ഞത്. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്ന തിരക്കിലാണ് ആളുകളും സോഷ്യൽ മീഡിയകളും.
ഗർഭിണിയായിരിക്കുമ്പോൾ ഒക്സാന ഒരു പുരുഷ സുഹൃത്തിനെ ചുംബിക്കുന്ന ഫോട്ടോകളും വീഡിയോകളും റഷ്യൻ മാധ്യമങ്ങളിൽ വൈറലായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനെ തുടർന്ന് മലേഷ്യൻ രാജാവ് മുത്തലാഖ് ചൊല്ലി ഒക്സാനയെ വിവാഹമോചനം ചെയ്തു. അതിനു പിന്നാലെ രാജകുടുംബാംഗങ്ങളുടെ ചട്ടങ്ങൾ ലംഘിച്ചുവെന്ന നിരാശയാൽ അദ്ദേഹം തൻറെ സ്ഥാനവും രാജിവച്ചു.
നിലവിൽ മുൻ രാജാവിന്റെ ഭാര്യ കഴിഞ്ഞ നവംബറിൽ ഔദ്യോഗികമായി വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്നാണ് വാർത്തകളിൽ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയകൾ ഇതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്.