റോഡരികിലൂടെ നടന്നു പോകുന്ന സ്ത്രീയുടെ പുറത്തു വന്ന്‌ വീണത് എന്താണെന്ന് കണ്ടോ?

പല രീതിയിലുള്ള അപകടങ്ങള്‍ നമ്മള്‍ ദൈനംദിനം ജീവിതത്തില്‍ സോഷ്യല്‍ മീഡിയ വഴി കാണാറുണ്ട്. ചില അപകടങ്ങള്‍ കാണുമ്പോള്‍ നമ്മുടെ ശ്വാസം ഒരു നിമിഷത്തേക്ക് ഒന്ന്‍ നിന്ന് പോകും. മറ്റു ചിലതാകട്ടെ ചിരിക്കണോ അതോ കരയണോ എന്ന ചിന്തയായിരിക്കും മനസ്സില്‍. എന്നാല്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ റോഡരികില്‍ നടന്നു പോകുന്ന ഒരു സ്ത്രീക്കുണ്ടായാ അപകടത്തെ ക്കുറിച്ചാണ് ഇവിടെ പറയുന്നത്. തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവം തന്നെയാണ് ഇത് എന്ന് തന്നെ പറയാം. അത് എന്താണ് എന്ന് നോക്കാം.

സംഭവം ഇങ്ങനെയാണ്. റോഡരികില്‍ കൂടി  നടന്നു പോകുന്ന 42ക്കാരിയായ ഒരു സ്ത്രീയുടെ മുതുകില്‍ ഒരു നിമിഷം ആകാശത്തു കൂടി ഒരു ഓട്ടോ ഡ്രൈവര്‍ പറന്നു വന്നു വീണു. കേള്‍ക്കുമ്പോള്‍ വളരെ രസകരമായി തോന്നിയേക്കാം. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ നടന്ന അപകടമായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. സംഭവം നടക്കുന്നത് ബംഗ്ലൂരുവിലെ ടിസി പാലസ് റോഡിലാണ്. റെഡ്ലൈന്‍ ലംഘനം കണ്ടെത്താന്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ കേബിള്‍ ആണ് അപകടകാരിയായി എത്തിയത്.

Man thrown in the air
Man thrown in the air

കേബിള്‍ വളരെയധികം അപകടം സൃഷ്ട്ടിക്കുന്ന രീതിയില്‍ റോഡിലേക്ക് അഴിഞ്ഞു കിടക്കുന്ന രീതിയില്‍ ആയിരുന്നു. ഇങ്ങനെ അഴിഞ്ഞു കിടന്ന കേബിള്‍ ഓട്ടോയുടെ ചക്രത്തില്‍ കുടുങ്ങിയപ്പോള്‍ അത് അഴിച്ചു മാറ്റാനായി ഓട്ടോ ഡ്രൈവര്‍ റോഡിനരികില്‍ വണ്ടി നിര്‍ത്തിയതായിരുന്നു. കുടുങ്ങിയ കേബിള്‍ അഴിച്ചു മാറ്റുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം കേബിള്‍ മുകളിലേക്ക് ഉയര്‍ത്തി. കൂടെ ഓട്ടോ ഡ്രൈവറും. അല്‍പ്പ ദൂരം ഡ്രൈവര്‍ ആകാശത്തിലൂടെ പറന്നു വന്ന് തന്‍റെ ഹോട്ടലിലേക്ക് പോകുകയായിരുന്ന സുനിത എന്ന സ്ത്രീയുടെ മുതുകില്‍ വന്നു വീണു. ഉടന്‍ തന്നെ സുനിതയുടെ ഭര്‍ത്താവ് രണ്ടു പേരെയും ഹോസ്പ്പിറ്റലില്‍ എത്തിച്ചു. സുനിതയുടെ തലയ്ക്കു 52 സ്റ്റിച്ച് ഇടേണ്ടി വന്നു. ഓട്ടോ ഡ്രൈവറുടെ പരിക്കും സാരമല്ല. എന്തായാലും പ്രതീക്ഷിക്കാതെ നടന്ന ഈ അപകടം വലിയ വിപത്താകാതെ രക്ഷപ്പെട്ടു. അപകട വീഡിയോ താഴെ കൊടുക്കുന്നു.