കടൽ കാണുന്നത് എല്ലാവർക്കും ഇഷ്ട്ടമാണ് എങ്കിലും ഉൾക്കടലിലേക്കും അതിന്റെ ആഴങ്ങളിലേക്കും പോകാം പൊതുവെ ആളുകൾക്ക് ഭയമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ചില അനിഷ്ട്ട സംഭവങ്ങൾ തന്നെയാണ് അതിനു കാരണവും. അതായത് കടലിൽ നിന്നും പല പേടിപ്പെടുത്തുന്ന ജീവികളെയും അതിലുപരി പല നിഗൂഢതകളെ കുറിച്ചും കേട്ടിട്ടുണ്ട്. ശെരിയാണ് ഒരുപാട് നിഗൂഢതകൾക്ക് സാക്ഷ്യം വഹിച്ചവയാണ് ഓരോ കടലുകളും. അതിലുപരി കടലിലെ ഭീകര ജീവികൾ ആളുകൾക്ക് ഉള്ളിലെ ഭയം കൂട്ടാൻ കാരണമാകുന്നു. ഇവിടെ പറയാൻ പോകുന്നത് കടലിൽ നിന്നും കണ്ടെത്തിയ ചില അത്ഭുത വസ്തുക്കളെ കുറിച്ചാണ്. എന്തൊക്കെയാണ് എന്ന് നോക്കാം.
റിയൽ ക്രാക്കൻ. കടലിൽ ജീവിക്കുന്ന ക്രാക്കൻ എന്ന ജീവിയെ നാം ഒരുപാട് ഇംഗ്ലീഷ് സിനിമകളിലും കഥകളിലും ഒരുപാട് കണ്ടിട്ടുണ്ടാകും. ഭീമാകാരനായ ഒക്റ്റോപാസ് എന്ന കടൽ ജീവിയുടെ ഏകദേശ രൂപസാദൃശ്യമാണ് ഇവയ്ക്കുള്ളത്.ഇവയുടെ ശക്തി എത്രത്തോളമുണ്ട് എന്ന് ചോദിച്ചാൽ, ക്രാക്കന് ഒരു വലിയ കപ്പലിനെ വരെ ആക്രമിച്ചു കടലിൽ താഴ്ത്താനുള്ള അത്രയും ശക്തി ഇവയ്ക്കുണ്ട് എന്നാണ് പറയുന്നത്. അത്കൊണ്ട് തന്നെ പണ്ട് കാലങ്ങളിൽ ആളുകൾ ഭയന്നാണ് കടലിലൂടെ സഞ്ചരിച്ചിരുന്നത് എന്നും പറയപ്പെടുന്നു. എന്നാൽ സിനിമകിലും കഥകളിലും മാത്രം കണ്ടു വരുന്ന ഈ ജീവി ജീവിച്ചിരുന്നു എന്നതിന് യാതൊരു തെളിവും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ സമീപകാലത്ത് ശാസ്ത്രജ്ഞർ ക്രാക്കൻ ജീവിച്ചിരുന്നേക്കാം എന്നും പറയുന്നുണ്ട്. ഇതിനു കാരണം ആഴങ്ങളിൽ ജീവിക്കുന്ന ജയന്റ് സ്ക്വിഡ് ആണ്. 45അടിയിലും കൂടുതലായി വളരുന്ന ഇവ ക്രാക്കനുമായി ഏകദേശം രൂപസാദൃശ്യമുള്ളതായി പറയപ്പെടുന്നു. അത്കൊണ്ടാണ് ശാസ്ത്രജ്ഞർ ഇങ്ങനെ പറയുന്നത്.
ഇതുപോലെ കടലിൽ നിന്നും കണ്ടെത്തിയ മറ്റു അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.