ഒരു ബന്ധത്തിലെ ഹണിമൂൺ ഘട്ടം ചുരുങ്ങിയ സമയത്തേക്ക് മാത്രമാണെങ്കിലും ഇത് വിവാഹത്തിന്റെ തുടക്കത്തിൽ ദമ്പതികൾക്കിടയിൽ കൂടുതൽ ആകർഷണീയതയുണ്ടെന്ന് പറയപ്പെടുന്നു. കാലം കഴിയുന്തോറും കാര്യങ്ങൾ കൈവിട്ടുപോകുന്നു. അതിനാൽ ബന്ധം എല്ലായ്പ്പോഴും ശക്തമായി നിലനിർത്തുന്നതിന് തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ട്.
നിങ്ങൾക്ക് ലഭിച്ച പങ്കാളിയിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് സ്വയം കുറ്റബോധവും സ്വയം ശാപവാക്കുകളും പറഞ്ഞേക്കാം എന്നാൽ അത്തരമൊരു ബന്ധത്തിൽ നിന്നും പുറത്തു കിടക്കുന്നതാണ് നല്ലത്.
പലരുടെയും ദാമ്പത്യ ജീവിതം തകരാനുള്ള പ്രധാന കാരണം വേണ്ടത്ര സമയം പങ്കാളിയുമായി ചെലവായിക്കാറില്ല എന്നതാണ്. പലരും സ്വാർത്ഥ തീരുമാനങ്ങൾ പങ്കാളികളുടെ മേൽ അടിച്ചേൽപ്പിക്കാറാണ് ചെയ്യുന്നത്. പങ്കാളിക്ക് മൂല്യം നൽകാതിരിക്കുന്നത് ദാമ്പത്യജീവിതം പരാജയപ്പെടാൻ ഇടയാക്കും.
നിങ്ങളുടെ പങ്കാളിയുടെ എല്ലാകാര്യങ്ങളും നിങ്ങൾ അനാവശ്യമായ ഇടപെടാൻ തുടങ്ങുമ്പോൾ. അത്തരത്തിലുള്ള ഒരു ബന്ധം അധികനാൾ നീണ്ടു നിൽക്കില്ല. ദാമ്പത്യ ജീവിതത്തിൽ എപ്പോഴും പരസ്പരബഹുമാനവും സഹകരണവും ആവശ്യമാണ് ഇതൊന്നും ഇല്ലാതെ ഒരിക്കലും ഒരു ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല. ദാമ്പത്യ ജീവിതം വളരെ പവിത്രമായതും വളരെ മൂല്യമേറിയതുമാണ് അത്തരം ബന്ധങ്ങൾ കൈകാര്യം ചെയ്യേണ്ടത് വളരെ പക്വതയോടുകൂടിയാണ്.