നമുക്കെല്ലാവര്‍ക്കും ഒരു ഉദ്ഘാടനത്തിനായി വരുന്നു എന്നറിഞ്ഞാല്‍ അവരെ കാണാനുള്ള ആവേശവും ആകാംഷയും കൂടുതലായിരിക്കും. പ്രത്യേകിച്ചും അവരെ അത്രമാത്രം ആരാധിക്കുന്ന ആളുകള്‍ ആണെങ്കില്‍ പറയുകയും വേണ്ട. ആവേശം അതിര് കടക്കും. ഇത്തരത്തില്‍ ഒരു നായകനെ അല്ലെങ്കില്‍ നായകിയെയോ കാണാനുള്ള ആവേശത്തില്‍ നമ്മളില്‍ പലരും ചെയ്യുന്ന കാര്യങ്ങള്‍ അതിരു കടക്കുമ്പോള്‍ അത് അവര്‍ക്ക് വലിയൊരു പ്രയാസമാണ് ഉണ്ടാക്കുന്നത്. അത്തരത്തില്‍ ഒരു കയ്പ്പേറിയ അനുഭവത്തെ കുറിച്ചാണ് നടി മീരാ നന്ദന്‍ ഇവിടെ പങ്കു വെക്കുന്നത്.
നടിയെ ഈ അടുത്ത് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുണ്ടായിരുന്നു. മറ്റൊരു നടിയും കൂടെയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഉദ്ഘാടനത്തിനു പോകുമ്പോള്‍ അച്ഛന്‍ മറ്റൊരു കാറിലും നടി മീരാ നന്ദനും കൂടെയുള്ള നടിയും ഒരുമിച്ചൊരു കാറിലും ആയിരുന്നു പോയിരുന്നത്. ജ്വല്ലറിയുടെ മുന്നിലെത്തിയപ്പോള്‍ ആവശ്യത്തിലധികം ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. സാധാരണ ഇത്രയും ആളുകള്‍ ഉള്ള സ്ഥലത്ത് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരിക്കാന്‍ ഉള്ളിലേക്ക് കൊണ്ട് പോകാന്‍ സെക്യൂരിറ്റിയെയോ അല്ലെങ്കില്‍ ഗാര്‍ഡിനെയോ വെക്കാറുണ്ടായിരുന്നു. വഴിയൊരുക്കാന്‍ ആരെയെങ്കിലും വിടാന്‍ വേണ്ടി പറഞ്ഞപ്പോഴും ആരെയും കണ്ടില്ല.
അങ്ങനെ ഇവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ ആളുകള്‍ തന്നെ പോകാനായി വഴി ഒരുക്കി കൊടുത്തു. ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉന്തും തള്ളുമായി. നടി മീരാ നന്ദന്‍റെ ചെരിപ്പെല്ലാം അഴിഞ്ഞു പോയി. കൂടെയുണ്ടായിരുന്ന സാരി വരെ അഴിഞ്ഞു പോകാന്‍ തുടങ്ങി. അത് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്ന് നടി പറയുന്നു. അങ്ങനെ എങ്ങനെയൊക്കെയോ ജ്വല്ലറിക്കുള്ളില്‍ എത്തി. ഉദ്ഘാടനം കഴിഞ്ഞു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. അങ്ങനെ അവസാനം പോലീസ് ജീപ്പ് ഒരുക്കേണ്ടി വന്നു പുറത്തിറങ്ങി നടക്കാന്‍. അതിനിടയില്‍ മീരാ നന്ദന്‍റെ സല്‍വാര്‍ കീറി. പക്ഷെ നെറ്റ് ആണ് കീറിയത്. അടിയില്‍ ലൈനിംഗ് ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു. ഇത്തരം ദുരനുഭവങ്ങള്‍ ഒട്ടുമിക്ക സെലിബ്രിറ്റികള്‍ക്കും ഉണ്ടാകുന്നുണ്ട്. നമ്മുടെ ആവേശം കൊള്ളാം. ആഹ്ലാദിക്കാം. പക്ഷെ അത് അതിരു കടന്നു മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ആകരുത്.