പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരവസ്ഥയാണ് മാനസിക പിരിമുറുക്കം. അവർ ജീവിക്കുന്ന കുടുംബത്തിൻറെ ചുറ്റുപാടും ജോലി ചെയ്യുന്ന അന്തരീക്ഷവും ഒരു പരിധിവരെ ഈയൊരു അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് ശാരീരിക ആരോഗ്യത്തെയും മന്ദ ഗതിയിലാക്കുന്നു. പലപ്പോഴും ഗുരുതര രോഗങ്ങൾക്ക് സമാനമായ രോഗലക്ഷണങ്ങൾ അവരിലുണ്ടെങ്കിലും സ്വന്തം കുടുംബത്തിന് വേണ്ടി എല്ലാം നിസ്സാരമാക്കുകയാണ് പല പുരുഷന്മാരും ചെയ്യുന്നത്. പുറത്തു കാണുന്നവർക്ക് ഒരുപക്ഷേ അവനെപ്പോഴും സന്തോഷവാനാണ് എന്ന തോന്നലായിരിക്കും. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ പിടിച്ച് നിർത്തുന്നുണ്ട് കാര്യം നാം എപ്പോഴും ഓർക്കേണ്ടതുണ്ട്. പലപ്പോഴും പുരുഷനെന്ന തലക്കെട്ട് ഉള്ളതുകൊണ്ട് മാത്രം കരയാതെ എല്ലാം സ്വയം ഉള്ളിൽ ഉള്ളിലൊതുക്കുന്നു. തോന്നലിലായിരിക്കുംകുടുംബത്തിലെ പല ഉത്തരവാദിത്തങ്ങളും അമിതജോലിഭാരവും കാരണം സ്വന്തം ശരീരത്തെയും മനസ്സിനെയും ഒന്ന് ശാന്തമാക്കാനുള്ള സമയം ലഭിക്കുന്നില്ല ഇല്ല എന്ന് തന്നെ പറയാം. ഇത് അവരുടെ ആരോഗ്യത്തെ നമ്മൾ ഒരിക്കൽപോലും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ഈ ലക്ഷണങ്ങൾ ഇന്ന് നിങ്ങൾക്ക് നിസ്സാരമായി തോന്നിയേക്കാം. എന്നാൽ അവ ചില അപകടകരമായ രോഗങ്ങളുടെ ലക്ഷണമാകാം. പുരുഷന്മാർ രോഗത്തിൻറെ ലക്ഷണങ്ങളെ അവഗണിക്കുന്നത് ഭാവിയിൽ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ഒരു പ്രത്യേക പ്രായമെത്തിക്കഴിഞ്ഞാൽ പിന്നെ പതിവായി ഒരു പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ പറയാൻ പോകുന്നത് നിങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ചില രോഗലക്ഷണങ്ങളെ കുറിച്ചാണ്. എന്തൊക്കെയാണ് അത്തരം രോഗലക്ഷണങ്ങൾ ഇന്ന് നോക്കാം.
പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ലക്ഷണമാണ് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകൾ. പലപ്പോഴും പല ആളുകളും അത് വളരെ നിസ്സാരമായി കണക്കാക്കും. അല്ലെങ്കിൽ സ്വയം ചികിത്സ നടത്തും. നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കുക, നിങ്ങളാണ് നിങ്ങളുടെ ആരോഗ്യത്തെ നിർണയിക്കുന്നത്, അതുകൊണ്ടുതന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഒരിക്കലും അവഗണിക്കാതിരിക്കുക വാസ്തവത്തിൽ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രശ്നങ്ങളും പ്രായമായവരിലാണ് പ്രധാനമായും കണ്ടുവരുന്നത്. എന്നാൽ ചെറുപ്പക്കാരിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് എങ്കിൽ നിങ്ങൾ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കണം.
പലപ്പോഴും ഇത്തരം ബുദ്ധിമുട്ടിന് കാരണമാകുന്നത് എന്താണ് എന്ന് നോക്കാം. അതായത്പ്രോസ്റ്റേറ്റ് വലുതാകുമ്പോൾ അത് മൂത്രസഞ്ചിയിൽ നിന്ന് മൂത്രം കൊണ്ടുപോകുന്ന ട്യൂബിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നു. ശരിയായ രീതിയിൽ മൂത്രമൊഴിക്കാതിരിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമായും കണക്കാക്കുന്നുണ്ട്. കൂടാതെ മൂത്രമൊഴിക്കുന്ന ഭാഗത്ത് പൊള്ളിയത് പോലെയുള്ള തോന്നൽ, മൂത്രമൊഴിക്കുമ്പോൾ വേദന, രാത്രിയിൽ പതിവായി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ ഗുരുതരമായ രോഗത്തെ സൂചിപ്പിക്കന്നു എന്നതുകൊണ്ടാണ് നിങ്ങളോട് ഇത്തരം ലക്ഷണങ്ങളെ കൂടുതൽ ശ്രദ്ധിക്കാനും അവഗണിക്കാതിരിക്കാനും പറയുന്നത്.
അടുത്തതായി പറയുന്നത് പൊതുവേ പുരുഷന്മാരിൽ കണ്ടുവരുന്ന പെട്ടെന്നുള്ള ശ്വാസ തടസത്തെ കുറിച്ചാണ്. പടികൾ കയറുമ്പോഴും നടക്കുമ്പോഴും അല്പസമയം ഇരിക്കുമ്പോൾ ശ്വാസ തടസ്സമോ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ഒരുപക്ഷേ നമ്മുടെ ഒരു നിമിഷത്തെ അവഗണന ഹൃദയസ്തംഭനത്തിനോ ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങൾക്കോ കാരണമായേക്കാം. മാത്രമല്ല ആസ്ത്മ മൂലവും എങ്ങനെ ശ്വാസതടസം അനുഭവപ്പെടാം.
അടുത്ത രോഗ ലക്ഷണമാണ് വൃഷണത്തിലെ വൃഷണത്തിൽ കണ്ടുവരുന്ന മുഴകൾ. പൊതുവേ ഇത് കണ്ടുവരുന്നത് 20 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ്. വൃഷണങ്ങളിലെ ഒട്ടുമിക്ക മുഴകളും അത്ര അപകടകാരികളല്ലെങ്കിലും ചില മുഴകൾ മറ്റ് രോഗങ്ങളുടെ ലക്ഷണവുമാകാം. അതുകൊണ്ടാണ് ഇടയ്ക്കിടെ വൃഷണങ്ങൾ സ്വയം പരിശോധിക്കണം എന്ന് പറയുന്നത്. പലപ്പോഴും ചില മുഴകൾ വൃഷണ കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കും. എന്നാൽ എല്ലാ വൃഷണ മുഴകളും അർബുദമല്ല എന്ന കാര്യം മനസ്സിലാക്കുക. മാത്രമല്ല ചില മുലകൾ ഉണ്ടാകാൻ കാരണം ദ്രാവക ശേഖരണം, അണുബാധ, സിരകളുടെ വീക്കം എന്നിവ മൂലമാകാം. ഇത് വൃഷണങ്ങളിൽ വേദനയും ഉണ്ടാക്കും.
കൂടാതെ പുരുഷന്മാരിൽ കൂടുതലും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് നെഞ്ചുവേദന.പേശി പ്രശ്നങ്ങൾ അല്ലെങ്കിൽ ദഹനവ്യവസ്ഥയുടെ അപചയം എന്നിവയും നെഞ്ചുവേദനയ്ക്ക്
കാരണമാകാം, എന്നാൽ നിങ്ങൾക്ക് പലപ്പോഴും ഈ പ്രശ്നം ഉണ്ടാകുകയും നെഞ്ചിൽ കത്തുന്ന സംവേദനം ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ, തീർച്ചയായും ഡോക്ടറെ സമീപിക്കുക. ഇത് ആമാശയത്തിലോ തൊണ്ടയിലോ കാൻസർ, ഹൃദ്രോഗം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവയുടെ ലക്ഷണമാകാം. സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. നെഞ്ചുവേദനയുടെ മാതൃക ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് ഡോക്ടറെ അറിയിക്കുകയും ചെയ്യുക.
ഉദ്ധാരണക്കുറവ് ഒട്ടുമിക്ക പുരുഷന്മാരും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്.ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പലപ്പോഴും വേദന അനുഭവപ്പെടുന്നു. ഉദ്ധാരണക്കുറവ് എന്നാണ് ഇതിനെ പറയുന്നത്. പലപ്പോഴും ഇത് ദാമ്പത്യത്തിൽ വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാകുന്നു. തെറ്റായ ജീവിതശൈലി, സമ്മർദ്ദം എന്നിവ കാരണം ഈ ദിവസം പുരുഷന്മാരിൽ ഈ പ്രശ്നം സാധാരണമാണ്. അതിന്റെ ലക്ഷണങ്ങൾ കണ്ടയുടനെ നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കണം. കാരണം അവസ്ഥ ഗുരുതരമാണെങ്കിൽ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്കും കാരണമാകും. ഇത് രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാണ്, ഇത് ഹൃദയത്തെയും തലച്ചോറിനെയും ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നു.
പുരുഷന്മാരുടെ ആരോഗ്യം, പുരുഷന്മാരുടെ ആരോഗ്യ നുറുങ്ങുകൾ, പുരുഷന്മാർ ആരോഗ്യകരമായ ജീവിതം, പുരുഷന്മാർ ആരോഗ്യകരമായ ജീവിതം, ആരോഗ്യം, ആരോഗ്യ നുറുങ്ങുകൾ, ആരോഗ്യകരമായ ജീവിതം
മാനസികാവസ്ഥയിലും വ്യക്തിത്വത്തിലും വരുന്ന മാറ്റങ്ങൾ ഒരിക്കലും അവഗണിക്കാതിരിക്കുക. കാരണം അതൊരു പക്ഷേ,വിഷാദരോഗത്തിന്റെ ലക്ഷണമാകാം. ലോകമെമ്പാടും, 45 വയസ്സിന് താഴെയുള്ള പുരുഷന്മാർ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, മാനസിക സമ്മർദ്ദം പോലെയുള്ള ബുദ്ധിമുട്ടുകൾ വിഷാദത്തിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് വ്യക്തിത്വത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽbഅത് അവഗണിക്കരുത്.
തലവേദന സാധാരണമാണെങ്കിലും അത് നിസ്സാരമായി കാണരുത്. എന്നാൽ 40 കഴിഞ്ഞാൽ എപ്പോഴെങ്കിലും തലവേദന വന്നാൽ അത് ചില്ലറ കാര്യമല്ല. ഇതിനായി നിങ്ങൾ ഉടൻ ഡോക്ടറുമായി സംസാരിക്കണം. വാസ്തവത്തിൽ, നിങ്ങൾ പ്രായമാകുമ്പോൾ, നിങ്ങളുടെ ശരീരം വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നു.
തുടർച്ചയായി ശരീരഭാരം കുറയുന്നുണ്ടോ? തുടർച്ചയായി ശരീരഭാരം കുറയുന്നതും പുരുഷന്മാരിൽ ഗുരുതരമായ ചില രോഗത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണക്രമവും വ്യായാമവും ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ ശരീരഭാരം കുറയുന്നത് പ്രശ്നമില്ല. എന്നാൽ അത്തരം കാര്യങ്ങൾ ഒന്നും ചെയ്യാതെ തന്നെ നിങ്ങൾ നിരന്തരം ശരീരഭാരം കുറയ്ക്കുന്നുണ്ടെങ്കിൽ അത് നിസ്സാരമായി തള്ളിക്കളയാതിരിക്കുക. നിങ്ങളുടെ ശരീരത്തിലെ തൈറോയ്ഡിന്റെയും പ്രമേഹത്തിൻ്റെയും അളവുകൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.