യാത്ര എല്ലാ ആളുകളും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ്. പ്രത്യേകിച്ച് ഈ കാലത്ത് യാത്രയോട് പ്രത്യേക തരം ഭ്രാന്താണ്. കാരണം, ഓരോ യാത്രയും പുതിയ എന്തോ ഒന്ന് സമ്മാനിക്കുന്നതായി നമുക്ക് അനുഭവപ്പെടാം. പലരും യാത്ര തുടങ്ങുന്നത് എന്തോ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്ന് പ്രകൃതിയിൽ നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന ചിന്താഗതിയോട് കൂടിയാണ്. യാത്രക്കിപ്പോൾ പ്രായമോ കാലമോ ഇല്ലാതായി. ചിലർ യാത്ര ചെയ്യുന്നത് പലതിൽ മോചനം നേടുവാനും മറ്റു ചിലരാകട്ടെ പുതിയതൊന്ന് തേടിപ്പിടിക്കുവാനുമാണ്. എന്തായാലും യാത്രയോടിന്ന് വല്ലാത്ത പ്രണയമാണ്. നമ്മൾ സ്ഥിരമായി നിൽക്കുന്ന പ്രകൃതിയുടെ മുഖച്ഛായത്തെ ഒന്ന് മാറ്റി നിർത്തി പുതിയൊരു പ്രകൃതി ഭംഗിയും ഭൂലോകത്ത് ചെന്നെത്തുമ്പോൾ പുതിയൊരു അനുഭൂതി തന്നെയാണ് നമുക്ക് ലഭിക്കുക. ഇത്തരത്തിൽ യാത്രക്കിടയിൽ സഞ്ചാരികൾക്കു വിവിധ ജീവികളിൽ നിന്നുമുണ്ടായ വളരെ അത്ഭുതപ്പെടുത്തുന്ന ചില സംഭവങ്ങൾ നോക്കാം.
ലെപ്പേർഡ്. സൗത്ത്ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ ഒരു സഞ്ചാര കേന്ദ്രമാണ് ബോട്സ്വാന. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്. ഇതൊരു വനമേഖലയാണ്. അത് കൊണ്ട് തന്നെ ഇവിടെ പോയാൽ ധാരാളം മൃഗങ്ങളുടെയും ജീവികളുടെയും ജീവിതം നേരിട്ട് ആസ്വദിക്കുവാനായി സാധിക്കും. ഇത്തരത്തിൽ മൃഗങ്ങളെ നേരിട്ട് കാണാനും അവരുമായി ഇടപഴകാനും അവരുടെ യഥാർത്ഥ ജീവിതം നേരിട്ടറിയാനുമായി ഇവിടെ സഫാരി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവ മൃഗശാലകളേക്കാൾ നല്ല അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ, കുറച്ചാളുകൾ ഒരു തുറന്ന ജീപ്പിൽ വന്യ ജീവികളെ കാണാനായി സഫാരി നടത്തി. എന്തോ കാഴ്ച്ച കാണാനായി ജീപ്പ് നിർത്തിയപ്പോൾ പെട്ടെന്നൊരു പുലി ജീപ്പിനടുത്തേക്ക് ഓടിയടുത്ത്. അങ്ങനെ ജീപ്പിനുള്ളിലേക്ക് കുറെ നിരീക്ഷിച്ചു. അപ്പോഴാണ് ഒരാളുടെ ഷൂവിലേക്ക് ശ്രദ്ധ എത്തുന്നത്. അനഗ്നെ ആ ഷൂ കുറെ നേരം കടിച്ചു വലിക്കുന്നതിനിടയ്ക്കു അയാൾ കാൽ പെട്ടെന്ന് കാൽ വലിച്ചു. അപ്പോൾ ആ പുള്ളിപ്പുലി വേഗത്തിൽ ഓടിമറഞ്ഞു. കുറച്ചു കഴിഞ്ഞു കാലിലേക്ക് നോക്കുമ്പോഴാണ് ചെറുതായിട്ട് മുറിവായി ബ്ലഡ് വരുന്നത് കണ്ടത്. ഇത് സഞ്ചാരികളെ ഏറെ അത്ഭുതപ്പെടുത്തി.
ഇത്പോലെ ഒത്തിരിസംഭവങ്ങൾ യാത്രക്കാർക്ക് ഉണ്ടായിട്ടുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.