നമുക്കറിയാം സമുദ്രത്തിന്‍റെ അടിത്തട്ട് നിരവധി അത്കാഭുത കാഴ്ച്ചകളുടെയും ലോകമാണ്. മാത്രമല്ല, ഭൂമിയുടെ എഴുപത് ശതമാനവും സമുദ്രമാണ്. പക്ഷെ വെറും അഞ്ച് ശതമാനം മാത്രമാണ് ഇന്നേവരെ ഗവേഷണം നടത്താന്‍ കഴിഞ്ഞിട്ടൊള്ളൂ. ഇനിയും നമ്മള്‍ ഇതുവരെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ അനുഭവിച്ചിട്ടില്ലാത്തതുമായ വിസ്മയം തീര്‍ക്കുന്ന മറ്റൊരു ലോകം സമുദ്രത്തിന്‍റെ ആഴങ്ങളില്‍ ഉണ്ട് എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. എന്നാല്‍ ഇത് വരെ മനുഷ്യന്‍റെ കരങ്ങള്‍ എത്തിപ്പെടാത്തത് കാരണം ആ ഒരു രഹസ്യ ലോകം ഇന്നും നമുക്ക് അന്യമാണ്. അതിനര്‍ത്ഥം വെള്ളത്തിനടിയിലായി നിരവധി രഹസ്യങ്ങളും നിഗൂഢതയും നിറഞ്ഞ മറ്റൊരു ലോകമുണ്ട് എന്നതാണ്. ഭൂമിയിലെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ചിലത് സമുദ്രത്തിൽ ഉണ്ട്. വാസ്തവത്തിൽ 95 ശതമാനം സമുദ്രവും പര്യവേക്ഷണം ചെയ്യപ്പെടാത്തതും അജ്ഞാതവുമാണ്, പ്രത്യേകിച്ച് ഉപരിതലത്തിന് താഴെയാണ് കഴിഞ്ഞ ദശകങ്ങളിലെ എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും. വലിയ സമുദ്രങ്ങളില്‍ ഇനിയും കാണാനും കണ്ടെത്താനും ധാരാളമുണ്ട്. പലപ്പോഴും വിചിത്രമായ എന്തെങ്കിലും ഉപരിതലത്തില്‍ കണ്ടെത്തുകയും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ അവിടെ ഗവേഷണം നടത്തുകയും ചെയ്യാറുണ്ട്.
സമുദ്രങ്ങളിൽ അവയുടെ ആഴത്തിൽ വലിയ രഹസ്യങ്ങളുണ്ട്. ഈ നിഗൂഡതകള്‍ പലതും ശാസ്ത്രജ്ഞരും വിശകലന വിദഗ്ധരും വിശദീകരിച്ചിട്ടുണ്ടെങ്കിലും, വിശദീകരിക്കാനാകാത്ത കുറച്ച് സമുദ്ര പ്രഹേളികകൾ ഇപ്പോഴും നമ്മളെ കൗതുകപ്പെടുത്തുന്നു. വൈവിധ്യമാർന്ന സമുദ്ര പ്രതിഭാസങ്ങൾ ലോകമെമ്പാടുമുള്ള നാവികർ കണ്ടിട്ടുണ്ട്. ചെറിയ അളവിൽ സമുദ്ര പര്യവേക്ഷണം പൂര്‍ത്തിയായപ്പോള്‍ അവിശ്വസനീയമായ ചില സ്ഥലങ്ങളും ജീവികളെയും വസ്തുകളെയും ശാസ്ത്രലോകത്തിന് കണ്ടെത്താനായി. നമ്മുടെ സമുദ്രങ്ങളില്‍ ഗവേഷണം നടത്തുന്നത് ഭൂതകാലത്തെയും വർത്തമാനത്തെയും ചിലപ്പോൾ ഭാവിയെയും കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ നല്‍കാന്‍ സഹായിക്കും. വെള്ളത്തിനടിയിൽ നടത്തിയ അവിശ്വസനീയമായ പത്ത് കണ്ടെത്തലുകള്‍ നിങ്ങള്‍ക്ക് താഴെയുള്ള വീഡിയോയില്‍ കാണാം.