നമ്മളിൽ ഭൂരിഭാഗം ആളുകളും തണുപ്പുകാലമാകുന്നതോടുകൂടി കുളിക്കാൻ ഏറെ മടി ഇനി കുളിക്കുന്നവർ ആകട്ടെ ചൂടുവെള്ളമോ അല്ലെങ്കിൽ നല്ല തണുത്ത വെള്ളമോ ആണ് ഉപയോഗിക്കാറ്. തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കുന്നത് ഒഴിവാക്കുക. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ കാരണമാകുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് വഴി ഹൃദയാഘാത സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ എങ്ങനെയുള്ള വെള്ളമാണ് നാം തണുപ്പ് കാലത്ത് കുളിക്കാനായി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. നാം കുളിക്കുന്ന രീതിയും നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ നിർണ്ണയിക്കുന്നുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ. അപകടകരമായേക്കാവുന്ന കൊടും തണുപ്പിലും തണുത്ത വെള്ളത്തിൽ കുളിക്കുന്നവരും കുറവല്ല. മറുവശത്ത് ചില ആളുകൾ തണുത്ത ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നു.ഇത് നമ്മുടെ ഹൃദയത്തിന് അപകടകരമാണെന്ന കാര്യം നിങ്ങൾ ഓർക്കുക. ശൈത്യകാലത്ത് പൊതുവേ നമ്മുടെ രക്തക്കുഴലുകൾ ചുരുങ്ങുക വഴി രക്തസമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത്തരം സാഹചര്യത്തിൽ തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കുളിക്കുന്നത് ഏറെ അപകടം ചെയ്യുന്നു.
ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് സുരക്ഷിതമാണ്.ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക വഴി നമ്മുടെ ശരീരത്തിന് പെട്ടെന്ന് ഒരു ഷോക്ക് നൽകില് എന്ന് മാത്രമല്ല ഇത് ശരീര താപനില നിലനിർത്തുകയും ചെയ്യുന്നു. വാസ്തവത്തിൽ ചെറുചൂടുള്ള വെള്ളം ശരീര താപനില വർദ്ധിപ്പിക്കുക വഴി രക്തചംക്രമണം നകൾ രീതിയിലാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശൈത്യകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും.മഞ്ഞുകാലത്ത് തണുത്ത വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ ശരീരം മുഴുവൻ വിറയ്ക്കാണ് തുടങ്ങുന്നു. മൊഹാലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ.കരുൺ ബെഹൽ പറയുന്നുതിങ്ങനെ, ‘ഞങ്ങൾ തണുത്ത വെള്ളവുമായി സമ്പർക്കം പുലർത്തുന്ന സമങ്ങളിൽ നമ്മുടെ ശരീരം അത്യാഹിതമെന്ന മട്ടിൽ പ്രതികരിക്കാൻ തുടങ്ങും. രക്തചംക്രമണം വേഗത്തിലാക്കുകയും നമ്മുടെ ഹൃദയം മറ്റ് അവയവങ്ങളെ സംരക്ഷിക്കാൻ വേഗത്തിൽ രക്തം പമ്പ് ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. അത്തരമൊരു അടിയന്തിര സാഹചര്യത്തിൽ ചർമ്മത്തിന് സമീപമുള്ള രക്തചംക്രമണം ഹൃദയം നിർത്തുന്നു, അതുമൂലമാണ് ശരീരം വിറയ്ക്കാൻ തുടങ്ങുന്നത്. വിറയ്ക്കുമ്പോൾ അത് ഹൃദയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന് കാരണമാകുന്നു.
അതേസമയം മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് മെറ്റബോളിസവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുമെന്ന് പല ഗവേഷണങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ പല ഫിറ്റ്‌നസ് പരിശീലകരും ശൈത്യകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കാറുണ്ട്. എന്നാൽ അത്തരം പരിശോധനകളിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളില്ലാത്ത പൂർണ്ണമായും ആരോഗ്യമുള്ള ആളുകളും ഉൾപ്പെടുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ല.
ഡോ ബെൽ പറയുന്നതിങ്ങനെ,’നിങ്ങൾ തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ അധിക സമ്മർദ്ദം ഉണ്ടാകും. ഇതുമൂലം നമ്മുടെ ഹൃദയമിടിപ്പ് ക്രമരഹിതമാവുകയും അതുവഴി ഹൃദയാഘാതം സംഭവിക്കുകയും ചെയ്യും.
അതുപോലെ തണുത്ത ദിവസങ്ങളിൽ പെട്ടെന്ന് ചൂടുവെള്ളത്തിൽ കുളിക്കുന്നത് രക്തസമ്മർദ്ദം പെട്ടെന്ന് കുറയാൻ കാരണമാവും,.ഇത് ഹൃദയത്തിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് മഞ്ഞുകാലത്ത് കുളിക്കാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കാനായി പറയുന്നത്. നിങ്ങളുടെ പാദങ്ങൾ കഴുകിക്കൊണ്ട് വേണം നിങ്ങളുടെ കുളി ആരംഭിക്കാൻ.കുളി കഴിഞ്ഞയുടനെ തന്നെ നിങ്ങളുടെ ദേഹത്ത് ടവൽ കൊണ്ടോ മറ്റെന്തെങ്കിലും തുണി ഉപയോഗിച്ചോ പൊതിയുക.
ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഡോ. ബഹൽ വിശദീകരിക്കുന്നത് ഇങ്ങനെ, ‘ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന്നയി ഒരാൾ ലഘുവായ ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കണം. ആവശ്യത്തിന് കമ്പിളി വസ്ത്രങ്ങൾ ധരിക്കണം. കൂടുതൽ വ്യായാമം ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടെങ്കിൽ സ്ഥിരമായി മരുന്ന് കഴിക്കാനായി ശ്രദ്ധിക്കുക. ചിലപ്പോൾ ഇത്തരം കാലാവസ്ഥയിൽ ഉയർന്ന ബിപി രോഗികൾക്ക് കൂടുതൽ ഡോസ് മരുന്ന് വേണ്ടിവരും. അതുകൊണ്ടാണ് കാർഡിയോളജിസ്റ്റിൽ നിന്ന് പതിവായി ഉപദേശം സ്വീകരിക്കാൻ ആയി പറയുന്നത്.