ചൈനയിലെ ചില ഞെട്ടിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ഓരോ രാജ്യത്തിനും അവരവരുടെതായ വെത്യസ്ത ഭക്ഷണ രീതികളും സംസ്കാരവുമുണ്ട്. ലോക ഭക്ഷണശ്രേണിയില്‍ ചൈനയുടെ പങ്ക് ചെറുതല്ല. ചൈനീസ്‌ ഭക്ഷണങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ചൈനയിൽ ഒരു ചൊല്ലുണ്ട് “കസേരകളുടെയും മേശകളുടെയും കാലുകള്‍ ഒഴികെ എല്ലാം കാലുകളും ഞങ്ങൾ കഴിക്കും”. അത് ഒരുപക്ഷേ സത്യത്തിൽ നിന്ന് അകലെയല്ല. വിചിത്രമായ ചൈനീസ് ഭക്ഷണങ്ങൾ ധാരാളമുണ്ട്. ചൈനയിൽ ആളുകൾ തേളുകളും പാമ്പുകളും ചിലന്തികളും കഴിക്കുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കാം. ലോകത്തിലെ അവിശ്വസനീയമായ ഭക്ഷണവിഭവങ്ങള്‍ വിളമ്പുന്ന ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ചൈന. പക്ഷേ ഈ പട്ടികയിലെ വിചിത്രമായ ഭക്ഷണ രീതി മിക്ക പാശ്ചാത്യ രാജ്യങ്ങളെയും അൽപ്പം ഞെട്ടിച്ചേക്കാം. ചൈനയിലെ പട്ടണങ്ങളിലെ തെരുവ് കച്ചവടക്കാര്‍ മൃഗങ്ങളെയും പ്രാണികളെയും മാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കായി പാകം ചെയ്യുന്നതും നാട്ടുകാർ ആസ്വദിക്കുന്നതും കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്.

Most Unusual Food Of China
Most Unusual Food Of China

പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ഈ ഭക്ഷണങ്ങൾ വിചിത്രമായതാണെന്ന് തോന്നുമെങ്കിലും അവ ചൈനയിലെ ഭക്ഷണത്തിന്റെ ഒരു സാധാരണ ഭാഗമാണ്. ലോകത്തിലെ പല സ്ഥലങ്ങളും പ്രാണികൾ, ഇഴജെന്തുക്കള്‍, മറ്റ് ഭക്ഷണങ്ങൾ എന്നിവ വിചിത്രമായി പരിഗണിച്ചേക്കാം. പക്ഷെ യഥാര്‍ത്ഥത്തില്‍ ചൈനയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇത്തരം ഭക്ഷണ രീതികളില്‍നിന്ന് വളരെ അകന്നു നില്‍ക്കുന്നവരാണ്. ലളിതവും അതിശയകരവുമായ നൂഡില്‍സ് വിളമ്പുന്ന ചെറിയ ഭക്ഷണശാല മുതൽ വളരെ ആകർഷണീയമായ മികച്ച ക്രിയേറ്റീവ് മാസ്റ്റർപീസുകൾ നൽകുന്ന റെസ്റ്റോറന്റ്കള്‍ വരെ ചൈനയിലുണ്ട്. ഇങ്ങനെയുള്ള ചൈനീസ് ഭക്ഷണങ്ങളെകുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക.