അനന്തമായി കിടക്കുന്ന കടലും തിരമാലകളും എന്നും ആളുകള്‍ക്കൊരു ഹരം തന്നെയാണ്. ജീവിതത്തില്‍ കണ്ടാലും മതിവരാത്ത ഒന്നാണ് കടല്‍ തീരവും എത്ര ആസ്വദിച്ചാലും മടുക്കാത്ത കടല്‍ കാറ്റും. കൊച്ചു കുഞ്ഞു മുതല്‍ വൃദ്ധരായ ആളുകള്‍ ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് കടല്‍ തിരമാലകള്‍. കാരണം സന്തോഷത്തേയും സങ്കടത്തെയും ഒരുപോലെ കൈനീട്ടി സ്വീകരിക്കാനുള്ള കഴിവ് കടലിനുണ്ട്. ആര്‍ത്തിരമ്പി വരുന്ന തിരമാലകള്‍ക്കും പറയാനുണ്ടാകും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരുപാട് കഥകള്‍. ഏതൊരാളുടെയും ജീവിതത്തിലെ യാത്രകളില്‍ ഏറ്റവും കൂടുതല്‍ ഇടം പിടിച്ചതും കടലായിരിക്കും. കടല്‍ തീരത്തെ കാഴ്ച്ചകള്‍ നമുക്കൊരിക്കലും മടുക്കുന്നില്ലാ എങ്കില്‍ കടലിന്റെ മടിത്തട്ടിലെ കാഴ്ച്ചകള്‍ എത്ര മനോഹരമായിരിക്കും എന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരുപാട് രഹസ്യങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെയും ഒരു വലിയ മായാലോകമാണ് കടലാഴങ്ങള്‍ എന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ളതാണ്. അതിശയിപ്പിക്കുന്ന ആ കാഴ്ചകള്‍ നമ്മള്‍ പല യാത്രാ വ്ളോഗുകളിലും മറ്റും കാണുകയല്ലാതെ എപ്പഴെങ്കിലും കടലാഴങ്ങളൊന്നു തൊട്ടറിയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? കടല്‍ തീരത്ത് പോകുന്ന പോലെ കടലാഴങ്ങളിലെ കാഴ്ച്ചകള്‍ കാണാന്‍ എപ്പോഴും കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാറില്ലേ? എന്നാല്‍, കടലാഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുക എന്നത് ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. ലോകത്തില്‍ അപകടകാരികളായ ആഴം കൂടിയ ഒരുപാട് സ്ഥലങ്ങള്‍ കടലുകളിലുണ്ട്. അത്തരം സ്ഥലങ്ങളിലേക്ക് വളരെ കുറച്ചാളുകള്‍ മാത്രമേ പോയിട്ടൊള്ളൂ എന്നതാണ് സത്യം. ഏതൊക്കെയാണ് ലോകത്ത് കടലുകളില്‍ ഏറ്റവും ആഴം കൂടിയ സ്ഥലങ്ങളെന്നു നോക്കാം.
കിടങ്ങുകള്‍ എന്നാണ് ഇവയെ പറയുന്നത്. ഇവയില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് മരിയാനാ കിടങ്ങ്. 36198(11033 മീറ്റര്‍) അടി ആഴമുള്ള ഈ കിടങ്ങ് സന്തര്‍ഷിച്ചവര്‍ ആകെ മൂന്നു പേരാണ്. ബാത്തിസ്ക്കേഫ് എന്ന മനുഷ്യനിയന്ത്രിത അന്തര്‍വാഹിനി പേടകത്തിലാണ് ആ മൂന്നു പേര്‍ മരിയാന കിടങ്ങിലേക്ക് യാത്ര പോയത്. ആദ്യമായി ഈ കിടങ്ങിലേക്ക് പോയത് ആ പേടകത്തിന്റെ നിര്‍മ്മാതാവും സമുദ്രശാസ്ത്ര വിദഗ്ദ്ധനുമായ ജാക്കെ പിക്കാര്‍ഡാണ്. അമേരിക്കൻ നാവികസേനാംഗമായ ഡോൺ വാഷ് എന്നിവർ 1960 ജനുവരി 23നായിരുന്നു രണ്ടാമതായി ചലഞ്ചർ ഡീപ്പിൽ എത്തിയത്. അതുപോലെതന്നെ സംവിധായകനായ ജെയിംസ് കാമറൂൺ ഡീപ്പ്സീ ചലഞ്ചർ എന്ന ജലാന്തർ വാഹനത്തിൽ 2012 മാര്‍ച്ച് 26നു മൂന്നാമതായി ആ കിടങ്ങിലെത്തി.
പടിഞ്ഞാറന്‍ ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കിടങ്ങ് ഏറ്റവും ആഴം കൂടിയ ഭൌമോപരിതലത്തിന്റെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. ശാന്ത സമുദ്രത്തിലെ പ്രധാന ദ്വീപുകളായ മരിയാന, ഗ്വാം എന്നീ ദ്വീപുകള്‍ക്കിടയില്‍ സ്ഥിതി ചയ്യുന്ന മരിയാന കിടങ്ങിന്റെ ഏകദേശ വീതി എന്ന് പറയുന്നത് 69 കി.മീറ്ററാണ്. ഈ കിടങ്ങിലെ ഏറ്റവും ആഴമേറിയ ഭാഗത്തെ ചലഞ്ചര്‍ ഡീപ്പ് എന്നാണ് അറിയപ്പെടുന്നത്.
കടലുകളിലെ മറ്റു ആഴമേറിയ ഭാഗങ്ങളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.