ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഒരു വെബ് മാപ്പിംഗ് സേവനമാണ് ഗൂഗിള്‍ മാപ്സ്. ഇത് സാറ്റലൈറ്റ് ഇമേജറി, ഏരിയൽ ഫോട്ടോഗ്രഫി, സ്ട്രീറ്റ് മാപ്പുകൾ, സംവേദനാത്മക പനോരമിക് കാഴ്ചകൾ, തത്സമയ ട്രാഫിക് അവസ്ഥകൾ, കാൽനട, കാർ, സൈക്കിൾ, വായു, അല്ലെങ്കിൽ പൊതു ഗതാഗതം എന്നിവയിലൂടെ സഞ്ചരിക്കാനുള്ള റൂട്ട് പ്ലാനിംഗ് എന്നിവ പ്രധാനം ചെയ്യുന്നു ഒരു സംവിധാനമാണ് ഗൂഗിള്‍ എര്‍ത്ത്. നമ്മുടെ ഭൂമിയില്‍ ഇനിയും വിചിത്രമായതും രഹസ്യവുമായ നിരവധി സ്ഥലങ്ങള്‍ കണ്ടെത്താനുണ്ട്. മനുഷ്യര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ പോകുന്നതിന് പരിമിതികള്‍ ഏറെയാണ്. ഗൂഗിള്‍ എര്‍ത്ത് ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താന്‍ വളരെയധികം സഹായിക്കുന്നുണ്ട്.
2017-ല്‍ ഗൂഗിള്‍ എര്‍ത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരുംകാല സാധ്യതകളുപയോഗിച്ചാണ് ഗൂഗിള്‍ എര്‍ത്ത്പ രിഷ്‌ക്കരിച്ചിരിക്കുന്നത്. ‘നോളജ് കാര്‍ഡ്സ് എന്ന സംവിധാനമുപയോഗിച്ച് ഉപപോക്താവ് സെര്‍ച്ച് ചെയ്യുന്ന സ്ഥലത്തെ പറ്റിയുള്ള പ്രാദേശികവിവരങ്ങള്‍, പൂര്‍വകാല ചരിത്രം, കാലാവസ്ഥ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു.
ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ നിരവധി തെളിയാതിരുന്ന സംഭവങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. 1997-ല്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്നും കാണാതായ വില്യം മോൾഡ് എന്നയാള്‍ ബാറില്‍ നിന്നും തന്‍റെ വാഹനത്തില്‍ വീടിലേക്ക് പോയതായിരുന്നു പിന്നീട് ഇയാളെ ആരും കണ്ടിട്ടില്ല. പിന്നീട് 22 വര്‍ഷങ്ങള്‍ക്ക് (2019) ശേഷം ഈ വെക്തിയുടെ കാര്‍ ഫ്ലോരിടയിലെ തന്നെ ഒരു താടകത്തിന്‍റെ ഉപരിതലത്തില്‍ അദ്ധേഹത്തിന്‍റെ കാര്‍ കിടക്കുന്നത് ആകസ്മികമായി ഗൂഗിൾ എർത്തിൽ കണ്ടെത്തി. ഡിജിറ്റൽ മാപ്പ് സേവനം പരിഹരിച്ച കുറ്റകൃത്യങ്ങളുടെ അതിശയകരമായ പട്ടികയിലെ ഏറ്റവും പുതിയത് ഇതായിരുന്നു.