ജോലി ചെയുന്നതിനിടെ അശ്രദ്ധ വരുത്തി വച്ച വിനകൾ.

എന്തേലുമൊരു ജോലി ചെയ്യുന്നവരാണെല്ലാവരും. എല്ലാ ജോലിക്കും അതിൻറെതായ മാന്യതയുണ്ട്. ജോലിയിൽ മണ്ടത്തരങ്ങൾ കാണിച്ചിട്ടുള്ള ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ക്യാമറയിൽ പതിയുന്ന രസകരമായ ചില രംഗങ്ങളാണ് ഇതൊക്കെ. ഇവിടെ 4 പേർ ഒരുമിച്ച് നിന്ന് പാചകം ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്, അവിടെയുണ്ടായിരുന്ന തറയിൽ വെള്ളമുണ്ടായിരുന്നു. ആ വെള്ളത്തിൽ ചവിട്ടി ഇയാൾ വീഴുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Neglected vines while working
Neglected vines while working

മറ്റൊരാൾ സിനിമാസ്റ്റൈലിൽ തന്റെ കയ്യിലുള്ള ഒരു വലിയ ബാഗ് ഉയർത്താനാണ് നോക്കുന്നത്. ബാഗിന് ഉയർത്താൻ നോക്കിയാൾ കൂടി താഴേക്ക് വീഴുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അവനവന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്താൽ മതിയെന്നാണ് ഈ ഒരു സംഭവം നമുക്ക് മനസ്സിലാക്കിത്തരുന്നത്.. ഈ കാലത്ത് എല്ലാവരും നടക്കുന്നത് ഫോണിൽ നോക്കിയാണെന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ ഫോണിൽ നോക്കി നടന്നു വരുന്ന ഒരു മഹാനെ നമ്മുക്ക് കാണാൻ സാധിക്കും. ഇദ്ദേഹം മുൻപിലുള്ള ഒരു മരത്തിന്റെ ചില്ല കാണുന്നില്ല എന്നതാണ് സത്യം. ഫോണിൽ നോക്കി വരുന്ന തിരക്കിൽ ഇദ്ദേഹം ചില്ലയിൽ ഇടിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ദേഷ്യത്തിൽ ചില്ല വലിച്ച് ഒടിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. ഫോണിൽ നോക്കി നടന്നിട്ട് വെറുതെ മരത്തെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.?

അൻപതിനായിരം രൂപയുടെ ഒരു കേക്ക് ദുബായിലുള്ള ഒരു റസ്റ്റോറൻറ് ഉണ്ടാക്കിയിട്ടുണ്ട്. അത് ആവിശ്യപ്പെട്ട ആളുടെ കൈകളിലേക്ക് എത്തിക്കണമെങ്കിൽ വളരെ സൂക്ഷിച്ചു വേണം കൊണ്ടുപോകാൻ. ഇത്രയും രൂപയുടെ കേക്കൊക്കെ ആകുമ്പോൾ കുറച്ചു സൂക്ഷിക്കാമായിരുന്നു, എന്നാൽ രണ്ടു പേര് ഇത് പുറത്തേക്ക് കൊണ്ടു പോകുന്നതും അപ്പോൾ തന്നെ ഇവരുടെ കയ്യബദ്ധം കൊണ്ട് താഴേക്ക് വീഴുന്നതും കാണാൻ സാധിക്കുന്നുണ്ട്. അത്രയും വലിയൊരു കേക്ക് അതും അത്രയും വിലയുള്ളത് രണ്ടുപേർ മാത്രമായി കൊണ്ടുപോയത് തന്നെ വലിയ തെറ്റ്. കൂടുതൽ ആളുകളെ ഉപയോഗിക്കണമായിരുന്നു.

ഒരു ടിവി നിർമാണശാലയിൽ ടിവികൾ അടുക്കി വയ്ക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ ജോലിക്കാരുടെ കയ്യിലെ പിഴവ് കൊണ്ട് ഒരു ടിവി താഴേക്ക് പോകുന്നത് കാണാം. അതിനു പുറകെ ബാക്കി ടീവികളെല്ലാം താഴേക്ക് വീഴുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുന്നത്.