2015 ഏപ്രിൽ 25 ന് നേപ്പാളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിലെ ബഹുനില കെട്ടിടങ്ങൾ തകർക്കുകയും ഹിമാലയ പർവ്വതനിരകളിൽ മണ്ണിടിച്ചിലും ഹിമപാതവും സൃഷ്ടിക്കുകയും ചെയ്തു. ഏകദേശം 9,000 പേർ മരിക്കുകയും 22,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ നേപ്പാൾ, വടക്കേ ഇന്ത്യയിലെ ഗംഗാ നദീതടം, വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശ് അതുപോലെ ടിബറ്റ് പീഠഭൂമിയുടെ തെക്ക് ഭാഗങ്ങളിലും പടിഞ്ഞാറൻ ഭൂട്ടാൻ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. 81 വർഷത്തിനിടയിൽ ഏറ്റവും ഭീകരമായ ഭൂകമ്പമാണിത്.
ഭൂകമ്പത്തെ തുടർന്ന് നൂറുകണക്കിന് ഭൂചലനങ്ങൾ ഉണ്ടായി. 17 ദിവസത്തിനുശേഷം, മറ്റൊരു വലിയ ഭൂകമ്പം ഉണ്ടായി. 7.3 തീവ്രത രേഖപ്പെടുത്തി. 8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ദേശീയ ജനസംഖ്യയുടെ മൂന്നിലൊന്ന് ബാധിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് എല്ലാം നഷ്ടപ്പെടുകയും കടുത്ത ദാരിദ്ര്യം നേരിടുകയും ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ 14 ജില്ലകളിലായി 600000 വീടുകൾ പൂർണ്ണമായും തകരുകയും 288,000 ത്തിലധികം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.. ഭൂകമ്പത്തിന്റെ ഏറ്റവും ശക്തമായ ആഘാതമുണ്ടായത് വിദൂര ഗ്രാമപ്രദേശങ്ങളിലായിരുന്നു. അത്കൊണ്ട് രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു.
ഭൂകമ്പത്തിന് തൊട്ടുപിന്നാലെ, നേപ്പാൾ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, താമസിയാതെ നേപ്പാളിലെ മുഴുവൻ സൈന്യവും രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കൽ ജോലികൾക്കും സഹായിക്കാന്‍ തുടങ്ങി. സഹായത്തിനായി നേപ്പാൾ അന്താരാഷ്ട്ര സമൂഹത്തോടും ആഹ്വാനം ചെയ്തു. നേപ്പാളിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 415 മില്യൺ ഡോളർ സമാഹരിക്കുക എന്നതായിരുന്നു അന്താരാഷ്ട്ര ഐക്യ രാഷ്ട്രസഭയുടെ ലക്ഷം. ഇതിനായി ഐക്യ രാഷ്ട്രസഭ “Nepal Earthquake 2015 Flash Appeal” എന്ന പദ്ധതി തുടങ്ങി. ഭൂകമ്പം കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച്ച യോളം 330 മില്യൺ ഡോളറിലധികം തുക നേരിട്ട് നൽകുകയും ചെയ്തു. സ്കൂളുകൾ, ആരോഗ്യ ക്ലിനിക്കുകൾ, വീടുകൾ, ഉപജീവനമാർഗങ്ങൾ എന്നിവ പുനർനിർമിക്കുന്നതിനും കുടുംബങ്ങളെയും സമൂഹങ്ങളെയും പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്ന് കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനുള്ള സഹായ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നു.
ഭൂകമ്പം പൊട്ടിപ്പുറപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. ഭൂകമ്പത്തിന്റെ ചില വീഡിയോ പകർപ്പുകൾ കാണുന്നതിനായി താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക.