നമ്മുടെയൊക്കെ നിത്യജീവിതത്തിൽ ഉപയോഗശൂന്യമെന്ന് വിചാരിച്ച് വലിച്ചെറിയുന്ന ഒത്തിരി വസ്തുക്കളുണ്ട്. അത്തരം വസ്തുക്കൾക്ക് നമുക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത ഉപയോഗപ്രദമായ ഒത്തിരി കാര്യങ്ങൾ ഒഴിഞ്ഞു കിടപ്പുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന ചില അപകടങ്ങളുണ്ട്. ഒരുപക്ഷേ നമ്മളിൽ തന്നെ അത്തരം അപകടങ്ങൾ ചെറുക്കാനുള്ള ട്രിക്കുകൾ ഉണ്ടായിരിക്കും. പക്ഷേ നമുക്ക് അതിനെക്കുറിച്ച് അറിവില്ലാത്തതു കാരണം പലപ്പോഴും അത്തരം അപകടങ്ങൾക്ക് ഇരയാകേണ്ടി വരുന്നു. എന്തൊക്കെയാണ് ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള പൊടിക്കൈകൾ എന്ന് നോക്കാം.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പലപ്പോഴും നമ്മൾ എന്തെങ്കിലും ഒരു എട്ടിൻറെ പണി കിട്ടി നിൽക്കുമ്പോൾ പല ആളുകളും പല നിർദ്ദേശങ്ങളുമായി എത്തും. ഒരുപക്ഷേ അത് നമ്മൾക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കാം. ചിലപ്പോൾ അത്തരം നിർദ്ദേശങ്ങൾ നമുക്ക് അതിനേക്കാൾ വലിയ പണിയാവും തരുന്നത്. എന്നിരുന്നാലും നമുക്ക് സ്വയം എങ്ങനെ അതിൽ നിന്നും രക്ഷനേടാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്. അതിനുള്ള വിദ്യ നമ്മുടെ കയ്യിൽ തന്നെ ഉണ്ടാകും. അത്തരത്തിലുള്ള ചില ട്രിക്കുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. കള്ളനെ തുരത്താനുള്ള കീ ഫോണുകൾ, അരമണിക്കൂർ കൊണ്ട് ഏത് ചളി നിറഞ്ഞ വെള്ളത്തെയും ശുദ്ധമാക്കാനുള്ള ട്രിക്കുകൾ തുടങ്ങിയ ഒത്തിരി ട്രിക്കുകൾ അവയിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിനെക്കാൾ ഉപരി ചില ജീവൻ രക്ഷാ ഉപാധികളാണ് ഇത്തരം വിദ്യകളിൽ കൂടുതലും.
ആദ്യം കണ്ണിനെ കുറിച്ച് തന്നെ പറയാം. നമുക്കറിയാം നമ്മുടെ ശരീരത്തെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് നമ്മുടെ രണ്ട് കണ്ണുകൾ. ഒരുപക്ഷേ നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ നമ്മുടെ കാഴ്ചകളെ തന്നെ ഇല്ലായ്മ ചെയ്യാൻ കാരണമായേക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ കണ്ണുകൾക്ക് എന്തെങ്കിലും ചെറിയ രീതിയിലുള്ള അപകടമാണ് എങ്കിലും വളരെ സൂക്ഷ്മതയോടെ കൂടി മാത്രമേ അതിനെ കൈകാര്യം ചെയ്യാൻ പാടുള്ളൂ. ഉദാഹരണത്തിന് കണ്ണിൻറെ കൺപീലി പോലുള്ള എന്തെങ്കിലും ചെറിയ വസ്തു വീണു കിടപ്പുണ്ടെങ്കിൽ ഉപയോഗിച്ച് തിരുമ്മാതെ നല്ല തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുകയോ അല്ലെങ്കിൽ നല്ല വൃത്തിയുള്ള എന്തെങ്കിലും തുണിയോ അല്ലെങ്കിൽ ഇയർ ബഡ്സോ ഉപയോഗിച്ച് വളരെ സൂക്ഷ്മതയോട് കൂടി അത് എടുക്കുക. ഇതിനൊക്കെ മുന്നോടിയായി ആദ്യം ചെയ്യേണ്ടത് കൈ നന്നായി കഴുകി വൃത്തിയാക്കുക. ഇത് ചെറിയ വസ്തുക്കൾ വന്നു വീണാൽ ചെയ്യേണ്ട കാര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ ചില്ലുകൾ പോലെയുള്ള എന്തെങ്കിലും ഒരു വസ്തുവാണ് കണ്ണിൽ വന്നു വീഴുന്നത് എങ്കിൽ ഒരു സ്വയം ചികിത്സ നടത്താതെ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ഇതുപോലെയുള്ള ഒത്തിരി ജീവൻ രക്ഷാ ഉപാധികൾ നമ്മളറിയാതെ തന്നെ നമുക്കുള്ളിലുണ്ട്. എന്തൊക്കെയാണ് അത്തരം വിദ്യകൾ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.