ജൂലൈ മാസം തുടങ്ങുന്നതോട് കൂടി എടിഎം വഴിയുള്ള പണമിടപാടിന് ജൂലൈ 2 മുതല്‍ പുതിയ മാറ്റങ്ങള്‍ വരുന്നതായിരിക്കും. അത് കൊണ്ട് തന്നെ എടിഎം വഴി ട്രാന്സാക്ഷന് നടത്തുന്നവരും പണം പിന്‍വലിക്കുന്നവരും ഇനി നടപ്പിലാകാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചു അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ്. പ്രധാനമായും രണ്ടു മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒന്നാമത്തെയാണ്. അത് ബാങ്ക് മുഖേനയുള്ള ചാര്‍ജസിനെ കുറിച്ചാണ്. ഈ ലോക്ക്ഡൌന്‍ കാലത്ത് നമുക്ക് തന്ന ഒരു ഇളവായിരുന്നു ബാങ്ക് വഴിയുള്ള ചാര്‍ജസ് ഒഴിവാക്കിയത്. മാത്രമല്ല, നമ്മുടെ അക്കൌണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല എന്നതും നമുക്ക് തന്നൊരു ഇളവായിരുന്നു.
മാത്രമല്ല, അതിനൊന്നും തന്നെ പ്രത്യേക ഫൈന്‍ ഈടാക്കേണ്ട ആവശ്യവും ഇല്ലായിരുന്നു. എന്നാല്‍ ഈ ഇളവുകള്‍ അത്രയും ജൂണ്‍30 വരെ മാത്രമേ നമുക്ക് അനുവദിക്കുന്നുള്ളൂ. ജൂണ്‍30 കഴിയുന്നതോടു കൂടി ഇത്തരം ഇളവുകള്‍ അവസാനിക്കുന്നതുമാണ്. അത് കൊണ്ട് തന്നെ ജൂലൈ ഒന്ന് മുതല്‍ ഓരോ ബാങ്കും തന്ന ട്രാന്സാക്ഷന് ലിമിറ്റ് കഴിഞ്ഞാല്‍ നമ്മള് നടത്തുന്ന എല്ലാ ട്രാന്‍സാക്ഷനുകള്‍ക്കും അതാത് ബാങ്കുകള്‍ ചാര്‍ജസ് ഈടക്കുന്നതായിരിക്കും. ഉദാഹരണത്തിന് നഗരത്തിലുള്ള കസ്റ്റമേഴ്സിന് SBI ല്‍ അക്കൗണ്ട് ഉള്ള ഒരാള്‍ക്ക് ഒരു മാസം ട്രാന്സാക്ഷന് ലിമിറ്റ് എന്ന് പറയുന്നത് 8 എണ്ണമാണ്. ഇതില്‍ 5 ട്രാന്സാക്ഷന് SBI വഴിയും ബാക്കി മൂന്നെണ്ണം മറ്റു ബാങ്കുകള്‍ വഴിയും നടത്താവുന്നതാണ്.
ഇനി നഗരത്തില്‍ ഉള്ള ആളുകള്‍ ആണെങ്കില്‍ അവര്‍ക്ക് SBI നല്‍കുന്നത് 10 ട്രാന്‍സാക്ഷന്‍സാണ്. ഇത് SBI മുഖേന 5 എണ്ണവും ബാക്കി 5 എണ്ണം മറ്റു ബാങ്കുകള്‍ വഴിയും ട്രാന്സാക്ഷന് നടത്താവുന്നതാണ്. അത് കഴിഞ്ഞുള്ള ട്രാന്‍സാക്ഷനുകള്‍ക്ക് 20 രൂപയും കൂടെ ജിഎസ്ടിയും ബാങ്കുകള്‍ ഇടാക്കുന്നതാണ്. ഇനി ഇടപാടുകള്‍ക്കാണെങ്കില്‍ 8 രൂപയും ജിഎസ്ടിയും ഇടാക്കുന്നതായിരിക്കും. മാത്രമല്ല, മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ സൂക്ഷിച്ചില്ല എങ്കില്‍ ഫൈനും ഈടാക്കുന്നതാണ്. ഇതൊക്കെയാണ് ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍.