രസകരമായ ചില സാധനങ്ങളെപ്പറ്റി അറിയുകയെന്ന് പറയുന്നത് ആളുകൾക്ക് കൗതുകമുള്ള കാര്യമാണ്. അല്ലെങ്കിലും വിപണിയിലെത്തുന്ന പുതിയ വസ്തുക്കളെ പറ്റിയുള്ള അറിവ് എപ്പോഴും നമുക്ക് ആവേശം ഉണ്ടാക്കുകയും ചെയ്യും. ഓൺലൈനായി വാങ്ങിക്കാൻ സാധിക്കുന്ന ചില വിനോദവസ്തുക്കളെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ദൂരെയുള്ള വസ്തുക്കൾ എടുക്കുവാൻ മടിയുള്ള ചില ആളുകളുണ്ട്. അടുത്തിരിക്കുന്ന വസ്തുക്കൾ പോലും പെട്ടെന്ന് കൈയ്യെത്തിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. അത്തരത്തിലുള്ളവർക്ക് വേണ്ടിയുള്ള ഒരു വസ്തുവാണ് വിപണിയിൽ എത്തിയിരിക്കുന്നത്. രണ്ട് കൈകൾ ഒക്കെയുള്ള മനുഷ്യൻറെ കൈകളോടെ സാമ്യമുള്ള രീതിയിലാണ് ഈ വസ്തു നിർമ്മിച്ചിരിക്കുന്നത്. വേണമെങ്കിൽ നമുക്കിത് വാങ്ങാവുന്നതാണ്. നീളൻ കൈകളുടെ അടിയിൽ ഘടിപ്പിച്ചിട്ടുള്ള രണ്ടു കുഞ്ഞു കൈകളാണ്. ഈ വസ്തുക്കളൊക്കെ എടുക്കാൻ നമ്മെ സഹായിക്കുന്നത് മാത്രമല്ല ഇത് ചെയ്യുന്നത്. നമ്മളെക്കാൾ ഉയരമുള്ള ഒരു ഷെൽഫിന്റെ മുകളിലേക്ക് എന്തെങ്കിലും സാധനങ്ങൾ വയ്ക്കാനാണെങ്കിലും ഉപയോഗിക്കാവുന്നതാണ്.അതോടൊപ്പം തന്നെ ഇതിനെ തിരിക്കുവാനുള്ള കഴിവുണ്ടെന്നാണ് അറിഞ്ഞു വരുന്നത്. 1800 രൂപയാണ് ഇതിന്റെ വിലയായി വരുന്നത്. 1800 രൂപ മുടക്കിയിത് വാങ്ങി വയ്ക്കുന്നതാണോ അതോ എഴുന്നേറ്റ് ചെന്ന് ഇതെടുക്കുന്നതാണോ ലാഭം.
പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ളവൊന്നാണ് മിഠായിയെന്ന് പറയുന്നത്. പ്രത്യേകിച്ച് കോലുമിഠായികൾ കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. അതിങ്ങനെ കയ്യിൽ വെച്ച് നുണഞ്ഞു കൊണ്ടിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇങ്ങനെ മിട്ടായി കഴിക്കാൻ ഇഷ്ടമുള്ളവർക്ക് വേണ്ടി ഒരു പുതിയ മിഠായിയാണ് ഇറങ്ങിയിരിക്കുന്നത്. ഈ മിട്ടായി ഒരു സ്ട്രോയിലാണുള്ളത് സ്ട്രോയിലുള്ള ഒരു പ്രത്യേകതരം മിട്ടായിയാണ് ഇത്. ഈ മിഠായിയുടെ നീളം ഒന്ന് അറിയുകയാണെങ്കിൽ എല്ലാവരും അമ്പരന്നുപോകും. അഞ്ചു മീറ്ററാണ് ഈ മിഠായിയുടെ നീളമായി വരുന്നത്. ഭക്ഷണം കഴിക്കുന്നതിനു തുല്യമാണ് മനോഹരമായ ഈ ഒരു പുളിമിട്ടായിയെന്നാണ് പറയുന്നത്.
ടെൻഷൻ വരുമ്പോൾ ആദ്യം ചെയ്യുന്നത് ഒരുപക്ഷേ പോയൊന്ന് കുളിക്കുകയെന്നതായിരിക്കും. അത്തരത്തിൽ കുളിക്കുന്നവർക്ക് വേണ്ടിയോരു പ്രത്യേക സാധനം കൂടി വിപണിയിലെത്തിയിട്ടുണ്ട്. ബാത്ത്ടബിലിടുന്നൊരു പ്രത്യേകതരം കുക്കിയാണിത്. ഈ കുക്കി ബാത്ത്ടബിലിടുമ്പോൾ തന്നെ ഇത് പൊട്ടുകയും അതിൽ നിന്നും ചില മോട്ടിവേഷണൽ ആയിട്ടുള്ള കോട്ടുകൾ പുറത്തുവരികയും ഒക്കെ ചെയ്യുന്നുണ്ട്.അതോടൊപ്പം ഇതിൽ നിന്ന് ചില സുഗന്ധങ്ങളും നിറങ്ങളും വരാറുണ്ട്. ഇനിയുമുണ്ട് അറിയാൻ ഇത്തരം വസ്തുക്കളെ കുറിച്ച്.