ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. മാത്രമല്ല ഏക സർക്കാർ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ നാലാമത്തെ വലിയ പ്രസ്ഥാനവുമാണ് ഇന്ത്യൻ റെയിൽവേ. 8000 ൽ അധികം റെയിൽവേ സ്റ്റേഷനുകൾ നമ്മുടെ രാജ്യത്തുണ്ട്.
രാജ്യത്തുടനീളം നിരവധി സ്റ്റേഷനുകൾ വളരെ പ്രസിദ്ധമാണ്. അതേസമയം അത്തരം നിരവധി സ്റ്റേഷനുകൾ ചില കാരണങ്ങളാൽ എല്ലായ്പ്പോഴും ചർച്ചാവിഷയമായി തുടരുന്നു. ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് അത്തരമൊരു റെയിൽവേ സ്റ്റേഷനെക്കുറിച്ചാണ്. ഈ സ്റ്റേഷന് സ്വന്തമായി ഒരു വ്യക്തിത്വവുമില്ലന്ന് പറയാം. കാരണം ഈ സ്റ്റേഷന് പേരില്ല. പശ്ചിമ ബംഗാളിലെ അദ്ര റെയിൽവേ ഡിവിഷനിൽ വരുന്ന പേരിടാത്ത റെയിൽവേ സ്റ്റേഷനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ബങ്കുര-മസ്ഗ്രാം റെയിൽവേ ലൈനിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ റെയ്‌നയ്ക്കും റെയ്‌നഗഡിനും രണ്ട് ഗ്രാമങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഈ സ്റ്റേഷൻ ആദ്യകാലങ്ങളിൽ റെയ്‌നഗഡ് എന്നറിയപ്പെട്ടിരുന്നു. എന്നാൽ റെയ്‌ന ഗ്രാമത്തിലെ ജനങ്ങൾ പ്രതിഷേധിക്കുകയും സ്റ്റേഷന്റെ പേര് അവരുടെ ഗ്രാമത്തിന്റെ പേരിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുകാരണം ഇരു ഗ്രാമങ്ങളിലെയും ജനങ്ങൾ തമ്മിൽ വഴക്കുണ്ടായി. ഇക്കാര്യം റെയിൽവേ ബോർഡിലെത്തിയപ്പോൾ തർക്കം പരിഹരിക്കുന്നതിനായി റെയിൽവേ സ്റ്റേഷന്റെ സൈൻബോർഡിൽ നിന്നും സ്റ്റേഷന്റെ പേര് നീക്കംചെയ്‌തു.
ഇതുമൂലം പുറത്തു നിന്ന് വരുന്ന യാത്രക്കാർക്ക് വളരെയധികം പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. പേരില്ലാത്തതിനാൽ യാത്രക്കാർ മറ്റ് ആളുകളോട് ഇതേക്കുറിച്ച് ചോദിച്ചറിയണം. റെയിൽവേ ഇപ്പോഴും റെയിൻഗഡ് എന്ന പഴയ പേരിൽ സ്റ്റേഷനിലേക്ക് ടിക്കറ്റ് നൽകുന്നുണ്ടെങ്കിലും. സ്റ്റേഷന് സ്വന്തമായി ഒരു പേരില്ലാത്തത് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു.