ഇനി ആരും ഇതുപോലെ പറ്റിക്കപ്പെടാന്‍ പാടില്ല.

നമ്മളെല്ലാവരും ഒരു വസ്തു വാങ്ങുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്.? കൂടുതലായും വസ്തുവിന്റെ ഗുണമേന്മയെക്കാൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നത് എപ്പോഴും ആ വസ്തുവിനുള്ള പരസ്യമായിരിക്കും. പരസ്യങ്ങൾ നമ്മുടെ സമൂഹത്തിലും നമ്മുടെ ജീവിതത്തിലും വലിയ തോതിൽ തന്നെയുള്ള ഒരു സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും പരസ്യങ്ങളിൽ വിശ്വസിച്ചാണ് നമ്മൾ പല സാധനങ്ങളും വാങ്ങാറുള്ളത്. എന്നാൽ പലപ്പോഴും നമ്മൾ പരസ്യങ്ങളിൽ വഞ്ചിതരാവുകയാണ് ചെയ്യുന്നത്.

എപ്പോഴും നമ്മൾ ടിവിയിൽ കാണുന്ന ഒരു പരസ്യം ആയിരിക്കും ഒരു ഷാമ്പുവിന്റെ പരസ്യം. ഷാംപൂവിന്റെ പരസ്യത്തിലെ മോഡലിന്റെ മുടി നമ്മളൊന്ന് ശ്രദ്ധിക്കുകയാണെങ്കിൽ കാണാൻ സാധിക്കും അത്‌ വളരെ സിൽക്കിയാണ്. എന്തുകൊണ്ടാണ് അങ്ങനെ കിടക്കുന്നത്.? അങ്ങനെ ചോദിച്ചാൽ അത് വിഎഫ്എക്സിന്റെ ഒരു മാജിക്കാണെന്ന് തന്നെ പറയണം. അതുകൊണ്ട് മാത്രമാണ് സിൽകിയായി മുടി കിടക്കുന്നത്.അല്ലാതെ ഷാംപൂ ഇടുന്നതുകൊണ്ടല്ല അങ്ങനെ മൂടി കിടക്കുന്നത്.

Lays
Lays

അതുപോലെ നമ്മൾ സൂപ്പർ മാർക്കറ്റുകളിലോക്കെ പോകുമ്പോൾ നമ്മൾ ഷോപ്പിംഗ് നടത്താൻ ഷോപ്പിംഗ് ട്രോളുകൾ വച്ചിരിക്കുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വളരെ വലിയ ഷോപ്പിംഗ് ട്രോളികളായിരിക്കും. ഷോപ്പിംഗ് ട്രോളികൾ നമുക്ക് മുന്നിലേക്ക് വയ്ക്കുന്നത് ഒരു സൈക്കോളജിക്കൽ അപ്രോച്ച് തന്നെയാണ്. വലിയ ഒരു ട്രോളി കാണുമ്പോൾ നമ്മൾ കൂടുതൽ സാധനങ്ങൾ വാങ്ങിക്കാൻ തുടങ്ങും. കുറച്ച് സാധനങ്ങൾ മാത്രമാണ് നമ്മള് ട്രോളിയിൽ വാങ്ങുന്നതെങ്കിൽ അത് നമുക്ക് തന്നെ അവർക്ക് മുൻപിലേക്ക് കൊണ്ടുപോകാൻ ഒരു മടി തോന്നും. അതുകൊണ്ടുതന്നെ നമ്മൾ കൂടുതൽ സാധനങ്ങൾ എടുക്കുകയും ചെയ്യും, നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ പോലും നമ്മൾ എടുക്കുന്നതാണ് അപ്പോൾ കണ്ടുവരുന്നത്.

അതുപോലെ തന്നെ നമ്മൾ വലിയ പാക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാറുണ്ട്. വലിയ പാക്കറ്റുകളിൽ കാണുന്ന സാധനങ്ങളോരുപാട് ഉണ്ടായിരിക്കുമെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ അതിനകത്ത് മറ്റൊരു ചെറിയ പാക്കറ്റാണ് ഉള്ളത്. നമ്മൾക്ക് ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക.വലിയ പേപ്പർ ബോക്സ് കണ്ടുകൊണ്ട് സാധനം വാങ്ങുന്ന നമ്മൾ വിഡ്ഢികളാവുകയും ചെയ്യും.

പലപ്പോഴും ഓഫർ എന്ന് കേൾക്കുമ്പോൾ അവിടേക്ക് ഓടിയെത്തുന്നവരാണ് നമ്മളെല്ലാവരും. രണ്ടെണ്ണം എടുക്കുകയാണെങ്കിൽ ഒരെണ്ണം ഫ്രീ എന്ന് പറയുന്ന ഓഫർ ശരിക്കും തട്ടിപ്പാണ്, ഈ മൂന്നെണ്ണത്തിന്റെ വിലയാണ് ഈ രണ്ടെണ്ണത്തിനായി കൂട്ടിച്ചേർക്കുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മാത്രമല്ല ഒരുപാട് തട്ടിപ്പുകളാണ് ഇങ്ങനെ പരസ്യത്തിന്റെ പേരിൽ നടക്കുന്നത്. ഇതിനെപറ്റി വിശദമായി തന്നെ അറിയണം.