പണ്ട് ലാൻഡ് ഫോണുകളുടെ കാലത്ത് ഒരു രൂപ കോയിൻ ഇട്ട് ഫോണിൽ വിളിച്ചിട്ട് ഇല്ലാത്തവർ വളരെ വിരളമായിരിക്കും. അങ്ങനെ ഇല്ലാത്തവർ ഉണ്ടായിരിക്കില്ലെന്ന് പറയുന്നതാണ് സത്യം. ഒരു തൊണ്ണൂറുകളിലെ ജനിച്ച ആളുകൾക്ക് ഇതെല്ലാം ഒരു അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്. അന്നത്തെ ആളുകളുടെ ഫോൺ എന്ന ഒരു സ്വപ്നം യാഥാർഥ്യമാക്കിയ ഒരു കമ്പനിയുണ്ട്. ഒരു പക്ഷേ കൂടുതൽ ആളുകളും ആദ്യമായി ഉപയോഗിച്ചത് ആ കമ്പനിയുടെ ഫോണായിരിക്കും. നോക്കിയ എന്നറിയപ്പെടുന്ന ആ കമ്പനി അത്രപെട്ടെന്നൊന്നും ആളുകൾ മറന്നു പോകില്ല.ഒരുകാലത്ത് നോക്കിയയുടെ വരുമാനം എന്നുപറയുന്നത് ഇന്ന് ഫെയ്സ്ബുക്കിലെ സുക്കർബർഗ് ഉണ്ടാക്കുന്നതിലും ഇരട്ടിയായിരുന്നു എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.
നോക്കിയയെ പറ്റിയുള്ള ചില കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. നോക്കിയയുടെ പഴയ കാല ഫോൺ ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. കാരണം ആദ്യമായി ഒരു മനുഷ്യൻ ഉപയോഗിച്ച ഫോൺ നോക്കിയ തന്നെയായിരിക്കും. നോക്കിയയുടെ കറുത്ത കീപാഡ് ഫോണും അതിലെ ആഹാരം കഴിക്കുന്ന പാമ്പിന്റെ ഗെയിം ഒന്നും ആരും മറക്കില്ല. ഒരുപാട് നൊസ്റ്റാൾജിയ ഉണർത്തുന്ന ചില ഓർമ്മകളിൽ ഒന്നുതന്നെയാണ് അത്. അത്രയും വലിയൊരു കമ്പനിയായ നോക്കിയയ്ക്ക് എവിടെയാണ് പിഴച്ചത്.?
എന്തായിരുന്നു സ്മാർട്ട് ലോകത്തേക്ക് എത്താൻ കഴിയാതെ പോയത്. എവിടെയായിരുന്നു നോക്കിയയുടെ പരാജയം. ആദ്യമായി സ്മാർട്ട്ഫോണുകൾ വികസിച്ചപ്പോൾ നോക്കിയ അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. പഴയകാല ഫോണുകളും ക്യാമറ ഫോണുകൾ മാത്രമായി നോക്കിയ ഒതുങ്ങിനിന്നു.. ഒരുപക്ഷേ സാങ്കേതികവിദ്യ വർധിക്കുന്നത് നോക്കിയ അറിഞ്ഞില്ല എന്നു പറയുന്നതായിരിക്കും സത്യം. ഈ കാലഘട്ടത്തിനനുസരിച്ച് മാറുവാൻ നോക്കിയയ്ക്ക് കഴിഞ്ഞില്ല എന്നതായിരുന്നു നോക്കിയയുടെ ഏറ്റവും വലിയ പോരായ്മയായി പറയുന്നത്. നോക്കിയ ഒരു മെസഞ്ചർ ഫോണും ഇറക്കിയിരുന്നു. അതിനും വലിയ പ്രചാരം ആയിരുന്നു.
എന്നാൽ സ്മാർട്ട് ഫോണിലേക്ക് വന്നപ്പോൾ നോക്കിയ സാങ്കേതിക വിദ്യയിൽ നിന്നും ഒരുപാട് മാറിപ്പോയി. ആ കാലത്തിനൊപ്പം സഞ്ചരിക്കുവാൻ കഴിഞ്ഞില്ല. അവിടെയാണ് നോക്കിയയുടെ അടിതെറ്റുന്നത്. അതോടൊപ്പം ചെറിയ വിലയിലുള്ള മറ്റുചില സ്മാർട്ട്ഫോണുകൾ കൂടി വന്നതോടെ നോക്കിയയുടെ പ്രചാരം തന്നെ കുറഞ്ഞു എന്നു പറയാം. പിന്നീട് സ്മാർട്ട്ഫോണുകളുടെ രാജാവായി സാംസങ് എത്തി. സാംസങ്ങിന്റെ വരവോടെ നോക്കിയയുടെ പെട്ടിയിലെ ആദ്യ ആണി അടിച്ചു എന്നു പറയുന്നതായിരിക്കും സത്യം. പിന്നീട് നോക്കിയ പതിയെ പതിയെ അപ്രത്യക്ഷമായി.
പ്രായമായ ആളുകളുടെ കയ്യിൽ മറ്റുമായി ഒരു പഴയ നോക്കിയ ഫോൺ ഒതുങ്ങിനിന്നു. ന്യൂജനറേഷന്റെ കയ്യിൽ ഒന്നും നോക്കിയ എന്ന ഒരു ബ്രാൻഡ് പോലും കാണാതെ വന്നു. അപ്പോൾ എവിടെയായിരുന്നു നോക്കിയയ്ക്ക് പിഴച്ചത്. എന്തായിരുന്നു നോക്കിയ എന്ന ബ്രാൻഡിന് സംഭവിച്ചത്. ഒരുകാലത്ത് ഏറ്റവും കൂടുതൽ ലാഭം കൊയ്ത ഈ മൊബൈൽ ബ്രാൻഡ്, ആദ്യമായി മൊബൈൽ ഫോൺ എന്ന സംരംഭത്തെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറക്കി കൊണ്ടു വന്ന ഒരു ബ്രാൻഡ്, ഏതൊരു മനുഷ്യനും ആദ്യമായി മൊബൈൽ ഉപയോഗിക്കാൻ കാരണമായി ബ്രാൻഡ്, അവർ എവിടെയാണ് തളർന്നു പോയത്.? ഇത്തരം കാര്യങ്ങളെപ്പറ്റി എല്ലാം വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.