ഉത്തര കൊറിയയിലെ വിചിത്രമായ ആചാരങ്ങള്‍.

ഓരോ രാജ്യങ്ങളെ കുറിച്ചും നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഓരോ കാഴ്ച്ചപ്പാടുണ്ടാകും. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ രാജ്യമായിരിക്കും എല്ലാരുടെയും ഉള്ളിൽ ഏറെ കഷ്ട്ടക്കാലം പിടിച്ച രാജ്യം. ഒന്നിനു പിന്നിൽ ഓരോന്നായി ഇന്ത്യയെ ഓരോ പ്രശ്നങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇതിനെക്കാളും എത്രയോ മടങ്ങ് ദുരിതമനുഭവിക്കുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്. ആഫ്രിക്ക,സൊമാലിയ ഉത്തര കൊറിയ പോലെയുള്ള രാജ്യങ്ങൾ അതിനുദാഹരണങ്ങളാണ്. എന്തൊക്കെയാണ് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? എന്തൊക്കെയാണ് അവിടത്തെ സവിശേഷതകൾ എന്നൊക്കെ നോക്കാം.

North Korea
North Korea

പ്രധാനമായും ഇവിടെ പറയുന്നത് ഉത്തര കൊറിയ അല്ലെങ്കിൽ നോർത്ത് കൊറിയ എന്ന രാജ്യത്തെക്കുറിച്ചാണ്. ഉത്തരകൊറിയയിലെ കാര്യങ്ങൾ കേൾക്കുമ്പോൾ വളരെ വിചിത്രം തന്നെയാണ്. ഇവരുടെ പ്രധാനപ്പെട്ട വിനോദം എന്ന് പറയുന്നത് അമേരിക്കയിൽ പോയി ചുമ്മാ ചൊറിയാൻ നിക്കും. ഒരു പക്ഷെ, അമേരിക്കയൊന്ന് മനസ്സ് വെച്ചാൽ തീരാവുന്നതേയുള്ളു ഇവരുടെ കാര്യം. നമുക്കെല്ലാവർക്കും അറിയാം ഇത് വർഷം 2020 ആണെന്ന്. എന്നാൽ ഉത്തര കൊറിയയിൽ ഇപ്പോൾ വർഷം 109 ആയിട്ടുള്ളു. അതായത് നമ്മൾ പിന്തുടരുന്ന കലണ്ടറിൽ അല്ല അവർ വർഷക്കണക്ക് തീരുമാനിക്കുന്നത്. അവർക്കു മാത്രമായി ഒരു കലണ്ടർ അവർ തെന്നെ ഡെവലപ് ചെയ്തിട്ടുണ്ട്. 1911 മുതലാണ് ഈ ഒരു വ്യവസ്ഥ നിലവിൽ വന്നത്. ഇവരുടെ കലണ്ടറിന്റെ പേരാണ് ജോഷേ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ 1911 മുതൽ ഈ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയത്. അതായത് അവിടത്തെ മുൻ പ്രസിഡന്റിന്റെ മുൻപ്രസിഡന്റ് ആയിട്ടുള്ള കെം വീൽ സങ് എന്ന വ്യക്തി ജനിച്ചത് 1912 ലായിരുന്നു. അങ്ങനെ ഇയാൾ ജനിച്ചതിന്റെ ഒരു വർഷം മുമ്പ് മുതലാണ് യഥാർത്ഥത്തിൽ ഇത്തരത്തിൽ വര്ഷം കണക്കാക്കാൻ തുടങ്ങിയത്. അത് കൊണ്ട് തന്നെ സ്വന്തമായി കലണ്ടർ ഉണ്ടാക്കി അതിനെ പിന്തുടർന്ന് വര്ഷം കണക്കാക്കുന്ന രാജ്യം ഉത്തരകൊറിയ മാത്രമേയുള്ളു.

രണ്ടാമത്തെ വിചിത്രമായ ഒരു സവിശേഷത എന്ന് പറയുന്നത് ഉത്തരകൊറിയയിൽ ആകെയുള്ളത് മൂന്നു ചാനലുകൾ മാത്രമാണ്. അത്ഭുതം തോന്നുന്നില്ലേ. നമ്മളാണെങ്കിലിപ്പോൾ ലോക്ക് ഡൗണും വന്നതോടെ ടീവിയിൽ ചാനലുകൾ മാറ്റി മാറ്റി ഇടുന്ന തിരക്കിലായിരിക്കും. എന്നാൽ ഉത്തരകൊറിയയിൽ ഈ ചാനലുകൾ ഒന്നും തന്നെ ഫുൾ ടൈം ഉണ്ടാവുകയും ഇല്ല. അതിൽ രണ്ടു ചാനലുകൾ ശനി , ഞായർ ദിവസങ്ങളിലും ബാക്കിയുള്ള ഒന്ന് അഞ്ചോ ഏഴോ മണിക്കൂർ മാത്രമേ സംപ്രേഷണം ഉണ്ടാവുകയുള്ളൂ. ശെരിക്കും വിചിത്രം തന്നെയല്ലേ. ഇനിയുമുണ്ട് ഉത്തരകൊറിയയിലെ വിശേഷങ്ങൾ. ആവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.